For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നാലും അമ്മാവനെ പിടിച്ച് അച്ഛനാക്കിയല്ലോ?, എങ്ങനെ ഇത്ര വിക‍ൃതമാക്കാൻ സാധിക്കുന്നു?'; ​ഗായത്രി അരുൺ!

  |

  പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി അരുണ്‍. അഞ്ച് വര്‍ഷത്തിലേറെ സംപ്രേക്ഷണം ചെയ്ത പരമ്പര ഗായത്രിയുടെ കരിയറില്‍ ഏറെ വഴിത്തിരിവായി. ജനപ്രിയ സീരിയലിലെ ​ഗായത്രിയുടെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു.

  അതിന് പിന്നാലെ സര്‍വ്വോപരി പാലാക്കാരന്‍, തൃശൂർപൂരം, ഓര്‍മ്മ, വൺ തുടങ്ങിയ സിനിമകളുടെ ഭാഗമാകാനും ​ഗായത്രിക്ക് സാധിച്ചു. അടുത്തിടെ അച്ഛപ്പം കഥകൾ എന്ന പേരിൽ ഒരു പുസ്തകവും ഗായത്രി പുറത്തിറക്കിയിരുന്നു.

  Also Read: ബച്ചന്‍ കുടുംബത്തിലെ ചില വിശ്വാസങ്ങള്‍; പിറന്നാളിന് കേക്ക് മുറിക്കാറില്ല, അതിന്റെ കാരണത്തെ കുറിച്ച് ജയ ബച്ചൻ

  ഇപ്പോഴിത തന്നെ കുറിച്ച് ഒരു ഓൺലൈൻ മീഡിയയിൽ വന്ന വാർത്തയിലെ ചില വികൃതമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് എത്തിയിരിക്കുകയാണ് ​ഗായത്രി അരുൺ. കൃത്യമായ അറിവ് പോലും ഇല്ലാതെ തന്നെ കുറിച്ചുള്ള കണ്ടന്റുകൾ എഴുതി പബ്ലിഷ് ചെയ്തതിനെതിരെയാണ് ​ഗായത്രി സുരേഷ് പ്രതികരിച്ചിരിക്കുന്നത്.

  തന്റെ അമ്മാവനെ തന്റെ അച്ഛനെന്ന പേരിലാണ് വാർത്തയിൽ എഴുതിയിരിക്കുന്നതെന്നും ​ഗായത്രി സുരേഷ് കുറിച്ചു. ഓൺലൈനിൽ വന്ന വാർത്തയുടെ സ്ക്രീൻഷോട്ടും ​ഗായത്രി സുരേഷ് പങ്കുവെച്ചിട്ടുണ്ട്.

  Also Read: 'കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചിട്ടും പിടിച്ച് നിന്നു'; ഭർത്താവിനെ മുട്ടുകുത്തിക്കാൻ നോക്കി ശരണ്യ ആനന്ദ്!

  'ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ഓൺലൈൻ മാധ്യമങ്ങളും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്... എങ്ങനെയാണ് അവർ നമ്മുടെ അഭിമുഖങ്ങളെ തികച്ചും വ്യത്യസ്തമായ ഒരു സന്ദർഭത്തിലേക്ക് ഇത്ര എളുപ്പത്തിൽ വികൃതമാക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു... വിചിത്രം..' എന്നാണ് സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ​ഗായത്രി അരുൺ കുറിച്ചത്.

  അഭിനയത്തിന് പുറമെ മികച്ച ഒരു എഴുത്തുകാരി കൂടിയായ താരം പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായ അച്ഛൻ അറക്കൽ നന്ദകുമാറിനെ കുറിച്ച് താരം ഒരു പുസ്തകവും എഴുതിയിട്ടുണ്ട് എന്നാണ് ഓൺലൈൻ ചാനലിൽ‌ തെറ്റായി കൊടുത്തിരിക്കുന്നത്.

  തന്റെ അച്ഛനല്ല അമ്മാവനാണ് അറക്കൽ നന്ദകുമാറെന്നും ​ഗായത്രി വ്യക്തമാക്കി. രസകരമായ ​ഗായത്രിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഇതൊക്കെ എന്ത് എന്നാണ് നടി രചന നാരായൺകുട്ടി കമന്റായി കുറിച്ചത്.

  'ഇതൊക്കെ എന്ത് ഇതിലും വലുത് എന്തോ വരാനിരുന്നതാന്ന് കരുതിയാ മതി.., ഇതൊക്ക എന്ത്... ഗായത്രി അരുൺ അമ്മാവനോടും അച്ഛനോടും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്നൊന്നും കൊടുത്തില്ലല്ലോ ചേച്ചി... മഹാ ഭാഗ്യം ആയിട്ട് കരുതൂ, എന്റെ പൊന്നു ചേച്ചി... നായയെ പിടിച്ച് വേണേൽ പൂച്ചവരെയാക്കുന്ന കാലമാണ് ഇത്രയല്ലേ സംഭവിച്ചിട്ടുള്ളൂവെന്ന് വിചാരിച്ച് സമാധാനിച്ചോളൂ.'

  'നന്ദനാകുമാർ (അമ്മ)എന്നൊന്നും വന്നില്ലല്ലോ ഭാഗ്യം' എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വന്നത്. ഏഷ്യാനെറ്റിലായിരുന്നു പരസ്പരം എന്ന സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്. മലയാള സീരിയൽ ചരിത്രത്തിലെ തന്നെ ഏറ്റവും സൂപ്പർ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു പരസ്പരം.

  സാധാരണ കണ്ണീർ പരമ്പരകൾ പോലെ ആയിരുന്നില്ല പരസ്പരം എന്നത് തന്നെ ആയിരുന്നു സ്വീകാര്യതയ്ക്ക് കാരണം. കരയാൻ മാത്രം വിധിക്കപ്പെട്ട ഒരു പാവം പെൺകുട്ടിയുടെ കഥ അല്ലായിരുന്നു പരസ്പരം പറഞ്ഞതെന്ന കാരണം കൊണ്ട് കൂടിയായിരുന്നു സ്വീകാര്യത ലഭിച്ചത്.

  'പരസ്പരത്തിന് ശേഷം ലഭിച്ച വേഷങ്ങൾ എല്ലാം അതുപോലെ ഉള്ളത് തന്നെ ആയിരുന്നു. എന്നാൽ പരസ്പരത്തിലേത് പോലെ ശക്തമായ കഥാപാത്രങ്ങളും അല്ലായിരുന്നു. അതുകൊണ്ടാണ് പിന്നീട് സീരിയൽ മേഖലയിൽ കൂടുതൽ സജീവമാകാൻ സാധിക്കാതെ പോയത്.'

  'ഒരുപാട് പേർ തന്നെ ഇപ്പോഴും കളിയാക്കുന്നത് പരസ്പരം സീരിയലിന്റെ ക്ലൈമാക്സിനെ ചൊല്ലിയാണ്. എന്റെ പൊന്നുമോളെ... എന്തിനാണ് അങ്ങനെ ചെയ്തതെന്നും ചിലരൊക്കെ ഇപ്പോഴും കാണുമ്പോൾ ചോദിക്കും' ​ഗായത്രി അരുൺ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പരസ്പരം സീരിയലിലെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.

  Read more about: actress
  English summary
  Serial Actress Gayathri Arun Write Up Against Online Media News, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X