For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനിപ്പോള്‍ എന്റെ വീട്ടിലാണ്, ഒരുമിച്ച് ചെയ്യണമെന്ന് കരുതി പക്ഷെ സാധിച്ചില്ല'; വിശേഷങ്ങൾ പങ്കുവെച്ച് ഗൗരി

  |

  സീരിയൽ അഭിനയത്തിലൂടെയും വ്ലോഗറായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ സീരിയൽ താരമാണ് ഗൗരി കൃഷ്ണൻ. കോട്ടയം സ്വദേശിയായ ​ഗൗരി അനിയത്തി എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.

  പിന്നീട് പൗർ‌ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെയാണ് ​ഗൗരി നിരവധി ആരാധകരെ സ്വന്തമാക്കിയത്. അടുത്തിടെയായിരുന്നു ​ഗൗരിയുടെ വിവാഹം. ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകൻ മനോജ് പേയാടാണ് ​ഗൗരിയെ വിവാ​ഹം ചെയ്തത്.

  Actress Gowri Krishnan, Actress Gowri Krishnan news, Gowri Krishnan husband, Actress Gowri Krishnan photos, നടി ഗൗരി കൃഷ്ണൻ, നടി ഗൗരി കൃഷ്ണൻ വാർത്തകൾ, ഗൗരി കൃഷ്ണന്റെ ഭർത്താവ്, നടി ഗൗരി കൃഷ്ണൻ ഫോട്ടോകൾ

  മനോജ് തിരുവനന്തപുരം സ്വദേശിയാണ്. അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ വിവാഹവും ​ഗൗരി ക‍ൃഷ്ണന്റേതായിരുന്നു. വിവാഹ വീഡിയോ വൈറലായ ശേഷം വലിയ രീതിയിൽ സൈബർ ബുള്ളിയിങും പരിഹാസവും ​ഗൗരിക്ക് നേരിടേണ്ടി വന്നിരുന്നു.

  ​ഗൗരി കല്യാണത്തിന് നേതൃത്വം നൽകിയെന്നും കല്യാണപെണ്ണ് പെരുമാറുന്നപോലെയല്ല ​ഗൗരി പെരുമാറിയതെന്നുമായിരുന്നു താരത്തിന് നേരെ വന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്.

  Also Read: ഷീ ഈസ് പ്രഗ്നൻ്റ്; എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു, പവിത്രം സിനിമയിലേത് പോലെയാണെന്ന് ലക്ഷ്മി നക്ഷത്ര

  സീരിയലിൽ ഒന്നിച്ച് പ്രവർത്തിച്ച ശേഷമാണ് ​ഗൗരിയും മനോ​ജും പ്രണയത്തിലായത്. ​തനിക്ക് നേരെ വന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും പിന്നീട് ​ഗൗരി നൽകിയിരുന്നു. ​ഗൗരിയുടെ വിവാഹ വേഷത്തെ വരെ ആളുകൾ പരി​ഹസിച്ചിരുന്നു.

  താലികെട്ടിന്റെ സമയത്ത് പ്രാര്‍ത്ഥിച്ചില്ല, വധു ഇത്ര സ്മാര്‍ട്ടാവാന്‍ പാടില്ല, മറ്റ് കാര്യങ്ങളെക്കുറിച്ചെല്ലാം പറയുന്നു തുടങ്ങിയ വിമര്‍ശനങ്ങളും ഗൗരിക്കെതിരെ ഉയര്‍ന്നിരുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ​ഗൗരി ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

  യുട്യൂബിൽ സജീവമായ ​ഗൗരി ഇപ്പോഴിത വിവാഹ​ശേഷമുള്ള ഡെ ഇൻ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ഭർത്താവ് മനോജ് ​ഗൗരിക്കൊപ്പം വീഡിയോയിൽ ഉണ്ടായിരുന്നില്ല. താൻ തന്റെ സ്വന്തം വീട്ടിലാണ് ഇപ്പോൾ‌ താമസിക്കുന്നതെന്നും വീഡിയോയിൽ ​ഗൗരി പറയുന്നുണ്ട്.

  മനോജ് വീഡിയോയിൽ വരാത്തതിന്റെ കാരണവും ​ഗൗരി പറയുന്നുണ്ടായിരുന്നു. 'രണ്ടാളും ഒന്നിച്ച് വരണമെന്നൊക്കെയാണ് പറഞ്ഞത്. സാര്‍ ഇന്നിവിടെയില്ല ഷൂട്ടിലാണ്. കുറേ ദിവസം കഴിഞ്ഞേ വരൂ.'

  Actress Gowri Krishnan, Actress Gowri Krishnan news, Gowri Krishnan husband, Actress Gowri Krishnan photos, നടി ഗൗരി കൃഷ്ണൻ, നടി ഗൗരി കൃഷ്ണൻ വാർത്തകൾ, ഗൗരി കൃഷ്ണന്റെ ഭർത്താവ്, നടി ഗൗരി കൃഷ്ണൻ ഫോട്ടോകൾ

  'ഞാനിപ്പോള്‍ എന്റെ വീട്ടിലാണ്. കുറച്ച് ദിവസമായി ഇവിടേക്ക് വന്നിട്ട്. കുറെ പഠിക്കാനൊക്കെയുണ്ട്. സ്റ്റഡി ലീവാണ്. എന്റെ വീട് പണി ട്രിവാന്‍ഡ്രത്ത് നടക്കുന്നതിനാല്‍ അച്ഛനും അമ്മയുമൊക്കെ അങ്ങോട്ടേക്ക് പോയിരിക്കുകയാണ്.'

  'അനിയനാണ് എനിക്ക് കൂട്ടായുള്ളത്' ​ഗൗരി പറ‍ഞ്ഞു. അനിയനൊപ്പമായി ആഹാരം കഴിക്കുന്നതിന്റെ വീഡിയോയും ഗൗരി പങ്കുവെച്ചിരുന്നു. 'കണ്ണിന് കുറച്ച് പ്രശ്‌നങ്ങളുള്ളത് കൊണ്ടാണ് ഗ്ലാസ് വെച്ചത്. ഡെയ്‌ലി കാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.'

  ഇടയ്ക്ക് മുടി കൊഴിച്ചില്‍ രൂക്ഷമായിരുന്നുവെന്നും അതില്‍ നിന്നും രക്ഷ നേടിയതിനെക്കുറിച്ചും ഗൗരി തുറന്ന് പറഞ്ഞിരുന്നു. നോട്‌സ് എഴുതുന്നതും വീഡിയോയിലുണ്ടായിരുന്നു. വൈകുന്നേരം പുതുപ്പള്ളി പള്ളിയിലേക്ക് പോവുന്നുണ്ടെന്നും ഗൗരി പറഞ്ഞിരുന്നു.

  'കോട്ടയത്തെ ഏറ്റവും മനോഹരമായ സ്ഥലമാണിത്. ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ അത് നടക്കുമെന്നാണ്. ഭയങ്കര ശക്തിയാണ്. രണ്ട് ആഗ്രഹം ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. അതും രണ്ടും നടന്നിട്ടുമുണ്ടെന്നും' ഗൗരി വീഡിയോയിൽ പറഞ്ഞിരുന്നു.

  Also Read: ആദ്യഭാര്യയിലെ മകന്റെ വിവാഹം; അച്ഛനായി ബാബുരാജ് എത്തി, വാണി വിശ്വനാഥ് നല്ല ഭാര്യ ആയത് കൊണ്ടാണെന്ന് ആരാധകരും

  'വീഡിയോസ് എടുക്കുന്നതില്‍ കുറച്ച് ഗ്യാപ്പ് വന്നിരുന്നു. അധികം ഗ്യാപ്പില്ലാതെ ഇടാന്‍ ശ്രമിക്കാം. ഇനി പരീക്ഷയുടെ തിരക്കിലാണ്. ജനുവരിയില്‍ തുടങ്ങിയാല്‍ മെയ് വരെ പരീക്ഷയാണ്. അതിനിടയില്‍ സമയം കിട്ടുമ്പോഴെല്ലാം വരാമെന്നും' പറഞ്ഞായിരുന്നു ഗൗരി വീഡിയോ അവസാനിപ്പിച്ചത്.

  'ഇന്ന് കൂടി ഓർത്തതെ ഉള്ളു മനോജേട്ടനെയും ഗൗരിക്കുട്ടിയെയും. കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം..., രണ്ടുപേരും കൂടി ഒരു വീഡിയോ ഇടണെ അതിന് വേണ്ടി കാത്തിരിക്കും, അടുത്ത പ്രാവശ്യം സാറിനെയും കൊണ്ടുവരണെ' തുടങ്ങി നിരവധി കമന്റുകളാണ് ​​ഗൗരിയുടെ പുതിയ വീഡിയോയ്ക്ക് വരുന്നത്.

  Read more about: serial
  English summary
  Serial Actress Gowri Krishnan Latest Video About Her After Marriage Life, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X