പാതി കഴിച്ച ചോക്ലേറ്റ് കാരണം പ്രണയം പൊക്കി; 'ഞങ്ങൾ തമ്മിൽ പൊരിഞ്ഞ അടി, എടുത്ത് കിണറ്റിലിടുമെന്ന് പറഞ്ഞു'

By Desk

രണ്ട് വർഷം മുമ്പായിരുന്നു സീരിയൽ താരം ഗൗരി കൃഷ്ണന്റെയും സീരിയൽ സംവിധായകനായ മനോജ് പേയാടിന്റെയും വിവാഹം. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഒരു അടിയിലൂടെയാണ് ഇരുവരും പരിചയപ്പെട്ട് തുടങ്ങിയത്. പിന്നീട് അത് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. തുടക്കത്തിൽ തനിക്ക് മനോജിനെ ഇഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് ​ഗൗരി. സെലിബ്രിറ്റി കിച്ചൺ മാജിക്കിൽ അതിഥിയായി പങ്കെടുത്തപ്പോഴാണ് പ്രണയകഥ ഗൗരി പങ്കുവെച്ചത്.

ഒപ്പം ​ഗൗരിയുടെ പ്രണയം താൻ എങ്ങനെ കണ്ടുപിടിച്ചുവെന്ന കഥ അപ്സരയും വെളിപ്പെടുത്തി. അപ്സര പറഞ്ഞത് ഇങ്ങനെയാണ്... ഒപ്പം ജോലി ചെയ്തിട്ടുള്ളവർക്ക് അറിയാം മനോജ് സാർ അധികം സംസാരിക്കാത്ത ഒരാളാണ്. ​ഗൗരി ചേച്ചിയും അതുപോലെ തന്നെ അധികം ആരോടും സംസാരിക്കില്ല.

Gowri Krishnan
Photo Credit: Gowri Krishnan / Apsara (Instagram)

അതുകൊണ്ട് തന്നെ ഇവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് പറഞ്ഞപ്പോൾ ആ സെറ്റിലുള്ളവരെല്ലാം ഞെട്ടി. പിന്നെ വേറൊരു സംഭവം കൂടി ഉണ്ടായി. ഷൂട്ട് കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ ഒരു കോൾ. അതേ നിന്റെ ബാ​ഗിൽ എങ്ങാനും അസിസ്റ്റന്റ് അറിയാതെ എന്റെ ഒരു ഡയറി മിൽക്ക് എടുത്ത് വെച്ചോയെന്ന് ഒന്ന് നോക്കാമോയെന്ന്. ഡയറി മിൽക്കെന്ന് കേട്ടപ്പോഴെ എനിക്ക് ഒരു മണം അടിച്ചു. അങ്ങനെ ഞാൻ ബാ​ഗ് തപ്പി നോക്കിയപ്പോൾ പകുതി കഴിച്ച ഡയറി മിൽക്ക് അതിൽ ഇരിക്കുന്നു. സാധനം കിട്ടിയിട്ടുണ്ട്.

പക്ഷെ ആരോ പകുതി കഴിച്ചിട്ടുണ്ടെന്ന് ഞാൻ ഉടനെ വിളിച്ച് പറഞ്ഞു. അപ്പോൾ ഞാൻ ഓരോന്ന് ചോദിച്ചപ്പോഴാണ് ഈ ഡയറി മിൽക്ക് എവിടെ നിന്ന് വന്നു, ആര് തന്നു എന്നൊക്കെ മനസിലാക്കിയത്. അമ്പലത്തിൽ ​ഗണപതിക്ക് നേർച്ച കൊടുക്കുന്നതുപോലെ ​ഗൗരിക്ക് എല്ലാ ദിവസവും കിട്ടി കൊണ്ടിരുന്ന നേർച്ചയായിരുന്നു ആ ഡയറി മിൽക്ക്.

അധികം സംസാരിക്കാത്ത രണ്ടുപേർ എങ്ങനെ ഒന്നായി എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു എന്നാണ് അപ്സര പറഞ്ഞത്. മനോജേട്ടനെ ആദ്യം എനിക്ക് ഇഷ്ടമായിരുന്നില്ല. എന്നോട് പോലും ആവശ്യമില്ലാതെ സംസാരിക്കാറില്ല. ജാനി ചെയ്യുന്ന സമയത്താണ് പൗർണ്ണമിത്തിങ്കളിലേക്ക് ഞാൻ റിപ്ലെയ്സ്മെന്റ് പോലെ വരുന്നത്. ആദ്യ ദിവസം ഞാൻ ചെന്നപ്പോൾ മനോജേട്ടൻ സെറ്റിലുണ്ടായിരുന്നില്ല.

അസിസോയേറ്റാണ് എടുക്കുന്നത്. രാത്രി ഏഴരയൊക്കെ ആയപ്പോൾ ഒരാൾ കാറിൽ വന്ന് ഇറങ്ങി. മനോജേട്ടനായിരുന്നു. പുള്ളി സ്റ്റെപ്പ് കയറി വരുന്നു... ഞാൻ സ്റ്റെപ്പിൽ നിൽക്കുന്നു. ഞങ്ങൾ രണ്ടുപേരും ഇതാരാ എന്നുള്ള രീതിയിൽ നോക്കി. ഇത് ആരാ ഇത്... ഏതവനാ ഈ ജാഡ..? എന്ന് എന്റെ മനസിലൂടെ പോകുന്നുണ്ട്.

Gowri Krishnan
Photo Credit: Gowri Krishnan / Instagram

പുള്ളി ചിരിക്കുന്ന കൂട്ടത്തിലല്ല. എന്നെ കണ്ടിട്ട് ചിരിക്കാതെ പോയ ഒരേയൊരു മനുഷ്യനാണ്. കൺട്രോളറാണ് സംവിധായകനാണെന്ന് മനോജേട്ടനെ പരിചയപ്പെടുത്തിയത്. ഞാൻ സെറ്റിൽ അധികം ആരോടും സംസാരിക്കാറില്ല. മാത്രമല്ല പുള്ളിയും എന്നെ മൈന്റ് ചെയ്യാറില്ല. ഞാനും പുള്ളിയെ മൈന്റ് ചെയ്യാറില്ല. ഷോട്ടിന് വിളിച്ചാൽ കൃത്യസമയത്ത് ചെല്ലുന്നയാളാണ് ഞാൻ. പെട്ടന്ന് മനോജേട്ടൻ എന്റെ റൂമിലേക്ക് കയറി വന്ന് നീ ഇവിടെ എന്ത് എടുത്തുകൊണ്ട് ഇരിക്കുകയാടീ എന്ന് ചോദിച്ച് രണ്ട് ചാട്ടം.

ഭയങ്കരമായി ഷൗട്ട് ചെയ്തു. ഞാൻ ഷോട്ടിന് ചെന്നില്ലെന്നതായിരുന്നു പ്രശ്നം. എന്നെ ആരും വിളിച്ചില്ല. ഞാൻ അറിഞ്ഞില്ല. അതാണ് പോകാതിരുന്നത്. പക്ഷെ അറിഞ്ഞിട്ടും ഞാൻ പോയില്ലെന്നാണ് മാനോജേട്ടൻ കരുത‍ിയത്. അത് എനിക്ക് ഭയങ്കരമായി ഫീൽ ചെയ്തു. അതോടെ എനിക്ക് വൈരാ​ഗ്യമായി. എന്റെ ഈ​ഗോ സമ്മതിക്കുന്നില്ല.

പൊസിഷനിൽ നിൽക്കാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിക്ക് സൗകര്യമില്ല... താൻ ആരാണ് പറയാൻ എന്ന് ഞാൻ ചോദിച്ചു. പിന്നെ ഒരു അരമണിക്കൂർ അടിയായിരുന്നു. എന്നെ എടുത്ത് കിണറ്റിലിടും എന്ന് വരെ പറഞ്ഞു. അവസാനം പ്രൊഡ്യൂസർ വരെ ഇടപെട്ടു. ഒരു വർഷത്തോളം ഞങ്ങൾ പരസ്പരം മിണ്ടിയില്ല. ശേഷം പുള്ളിക്ക് ഒരാളുടെ നമ്പർ വേണമായിരുന്നു അങ്ങനെ സംസാരിച്ച് തുടങ്ങി പ്രണയമാവുകയായിരുന്നു എന്ന് ​ഗൗരിയും ലവ് സ്റ്റോറി പങ്കുവെച്ച് പറഞ്ഞു.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X