ഒന്നര വർഷമായി ഒരുമിച്ചല്ല... ഞങ്ങൾ ദാമ്പത്യം അവസാനിപ്പിക്കുന്നു, സൗഹൃദം തുടരും; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ഹരിത ജി നായർ. നഴ്സായ ഹരിത കസ്തൂരിമാൻ എന്ന സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അഭിനയമോഹം കൊണ്ടാണ് നടി നഴ്സിങ് ജോലി ഉപേക്ഷിച്ചത്. കസ്തൂരിമാനുശേഷം തിങ്കള്‍ക്കലമാന്‍, ശ്യാമാമ്പരം തുടങ്ങിയ സീരിയലുകളിലും ഹരിത വേഷമിട്ടു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലാണ് ഹരിത അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ഭർത്താവ് വിനായകുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചുവെന്ന് ഹരിത അറിയിച്ചത്. ദൃശ്യം 2 അടക്കമുള്ള സിനിമകളുടെ എഡിറ്ററാണ് വിനായക്. ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്.

Haritha G Nair
Photo Credit: Haritha G Nair / Instagram

ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായക് വി എസും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്.

ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്. ഈ പരിവർത്തന സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ... ജീവിക്കാൻ അനുവദിക്കൂ എന്ന് കുറിച്ചുകൊണ്ടാണ് ഹരിതയുടെ കുറിപ്പ് അവസാനിച്ചത്. 2023ൽ അത്യാഢംബപൂർവമായിരുന്നു ഇരുവരുടേയും വിവാഹം.

ബാല്യകാല സുഹൃത്തുക്കളാണ് ഇരുവരും. അറേഞ്ച്ഡും ലവ്വും ചേർന്നതായിരുന്നു വിവാഹമെന്നാണ് കല്യാണശേഷം നൽകിയ അഭിമുഖങ്ങളിൽ ഇരുവരും പറഞ്ഞത്. സീരിയൽ മേഖലയിലെ ഹരിതയുടെ സുഹൃത്തുക്കളും ആരാധകരും പ്രേക്ഷകരുമെല്ലാം പിന്തുണയും സ്നേഹവും ഹരിതയുടെ കുറിപ്പിന് താഴെ അറിയിച്ചു. ജീത്തു ജോസഫ് സിനിമകളിലെ സ്ഥിര സാന്നിധ്യമാണ് വിനായക്.

Haritha G Nair
Photo Credit: Haritha G Nair / Instagram

ദൃശ്യം 2 മാത്രമല്ല ട്വൽത്ത് മാൻ, നുണക്കുഴി, നേരം തുടങ്ങിയ സിനിമകളിലും വിനായക് പ്രവർത്തിച്ചിട്ടുണ്ട്. അറേഞ്ച്ഡ് മാര്യേജാണ് ഹരിതയ്ക്ക് എങ്കിൽ എനിക്ക് ഇത് ലവ് മാര്യേജാണ്. കുഞ്ഞുന്നാള്‍ മുതലെ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണ്. റൊമാന്റിക്ക് പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല. പാരന്റ് തന്നെ ഇങ്ങനൊരു വിവാഹത്തെ കുറിച്ച് ഞങ്ങളോട് പണ്ടും ചോദിച്ചിരുന്നു. പക്ഷെ അന്നൊന്നും അങ്ങനൊരു തോന്നൽ ഇല്ലായിരുന്നു.

പിന്നീട് ഏതോ ഒരു പോയിന്റിൽ എനിക്ക് ഹരിതയോട് പ്രണയം തോന്നി. ഇത് സീക്രട്ടാക്കി വെച്ചതൊന്നുമല്ല. എല്ലാം പെട്ടെന്നായിരുന്നു. ആലോചനയൊക്കെ പെട്ടെന്ന് സെറ്റായി എന്നാണ് വിവാഹത്തിന് ശേഷം സംസാരിക്കവെ ഒരിക്കൽ വിനായക് പറഞ്ഞത്. എന്റെ ഒരു ബെർത്ത് ഡെ ദിവസം ​ഗിഫ്റ്റുകൾ തന്നുകൊണ്ടാണ് എന്നെ വിനായക് പ്രപ്പോസ് ചെയ്തത്. അന്ന് ഞാൻ റിജക്ട് ചെയ്തു.

കുടുംബത്തിന് ഞങ്ങൾ വിവാഹം കഴിച്ച് കാണണമെന്ന് ഭയങ്കര താൽപര്യമായിരുന്നു. അവർ അത് വീണ്ടും വീണ്ടും ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ റീ തിങ്ക് ചെയ്താണ് വിവാഹത്തിലേക്ക് എത്തിയത്. എന്റെ സങ്കൽപ്പത്തിലുള്ള ആളല്ല വിനായകെന്നുമാണ് വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഹരിത ജി നായർ പറഞ്ഞത്.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X