'ഭർത്താവ് മരിച്ച സമയത്ത് സീരിയലിൽ അഭിനയിച്ചു, സൊസൈറ്റിയെ പേടിച്ചിരുന്നു, ആളുകൾ ഓരോന്ന് പറയുന്നത് കാണാറുണ്ട്'

മുപ്പത്തിമൂന്ന് വർഷമായി സീരിയൽ-സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന നടിയാണ് ഇന്ദുലേഖ. ബാലതാരമായാണ് ഇന്ദുലേഖ അഭിനയിച്ച് തുടങ്ങിയത്. ചെറിയ സീരിയലുകളിൽ അഭിനയിച്ച് തുടങ്ങി പിന്നീട് മെ​ഗാ സീരിയലുകളിൽ ഭാ​ഗമാവുകയായിരുന്നു.‍ ദൂരദർശൻ കാലം മുതൽ മലയാള മിനിസ്ക്രീനിലെ സുപരിചിത മുഖവുമാണ് ഇന്ദുലേഖ. പ്രതിസന്ധികളെ തരണം ചെയ്ത് വന്ന ജീവിതമാണ് നടിയുടേത്.

ആരോഗ്യപ്രശ്നങ്ങൾ മൂലം നടിയുടെ ഭർത്താവ് ശങ്കരൻകുട്ടി മരിക്കുമ്പോൾ ഇന്ദുലേഖ ചെറുപ്പമായിരുന്നു. പതിനൊന്ന് വർഷമായി മകളാണ് ഇന്ദുലേഖയുടെ ലോകം. ഉണ്ണിമായ എന്നാണ് മകളുടെ പേര്. ഇന്ന് അവൾ മെഡിസിന് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്.‌ ഭർത്താവിന്റെ മരണശേഷം താൻ സമൂഹത്തെ ഭയന്നാണ് ജീവിച്ചിരുന്നതെന്ന് പറയുകയാണിപ്പോൾ ഇന്ദുലേഖ.

Serial Actress Indulekha
Photo Credit: Indulekha / Instagram

മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ‌ സംസാരിക്കുകയായിരുന്നു നടി. സൊസൈറ്റിയെ ഒരു പരിധി വരെ പേടിക്കുന്നയാളാണ് ഞാൻ. ഭർത്താവ് മരിച്ച സമയത്ത് ഞാൻ സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനാൽ തന്നെ പേടിയും ഉണ്ടായിരുന്നു.‌ കാരണം... മോളും അന്ന് ചെറുതാണ്. പുറത്തേക്ക് ഇറങ്ങുമ്പോൾ ആളുകൾ ഓരോന്ന് പറയുന്നത് കാണാറുണ്ട്. അതിനാൽ കാര്യങ്ങൾ നോക്കിയും കണ്ടും മാത്രമെ ചെയ്യാറുള്ളു.

പിന്നെ മനസിലായി സൊസൈറ്റിയെ പേടിച്ച് ഒതുങ്ങി കൂടിയിട്ട് കാര്യമില്ലെന്ന്. നമ്മൾ നമ്മുടെ വർക്കും മറ്റുമായി മുന്നോട്ട് പോയാലെ ജീവിതം മുന്നോട്ട് പോകൂ. വിധവയായുള്ള ലൈഫ് ഒട്ടും ഈസിയല്ല. പലതും കേൾക്കുമ്പോൾ വിഷമം തോന്നും... മാറിയിരുന്ന് കരയും. ഇപ്പോൾ പക്ഷെ പല കാര്യങ്ങളും കേട്ടാൽ മൈന്റ് ചെയ്യാതെ ഇരിക്കും.

സൊസൈറ്റി മുഴുവനായൊന്നും മാറിയിട്ടില്ല. ഇപ്പോഴും പഴയ രീതിയിൽ തന്നെ ചിന്തിച്ച് മുന്നോട്ട് പോകുന്നവരുണ്ട്. പഠിപ്പും വിവരമുള്ളവരാണെങ്കിൽ പോലും ചിന്തകൾ പഴയ രീതിയിലാകും. എനിക്ക് അടുപ്പമുള്ളവരിൽ നിന്നാണ് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ഞാൻ ചെയ്തിട്ടുള്ള റോളുകൾ ഏറെയും പാവം കഥാപാത്രങ്ങളാണ് എന്നതുകൊണ്ട് ആളുകളിൽ ചിലർക്ക് എന്നോട് ഒരു സ്നേഹമുള്ളതായി തോന്നിയിട്ടുണ്ട്. ​​ദ്രോഹം വന്നിട്ടുള്ളത് അറിയാവുന്നവരിൽ നിന്നാണ്.

ആലോലിച്ച് മാത്രമെ ഓരോരുത്തരോടും ഞാൻ അടുപ്പം സൂക്ഷിക്കാറുള്ളു ഇന്ദുലേഖ പറഞ്ഞു. എനിക്ക് പണ്ട് ‍ഡോക്ടറാകണമെന്നായിരുന്നു ആ​ഗ്രഹം. പക്ഷെ കുടുംബത്തിന്റെ സാഹചര്യം കാരണം അത് നടന്നില്ല. വഴി തിരിഞ്ഞ് അഭിനയത്തിലേക്ക് എത്തി. ഇപ്പോൾ ഞാൻ പറയാതെ തന്നെ ഡോക്ടറാകണമെന്ന ആ​ഗ്രഹം എന്റെ മകൾക്കുണ്ട്. വലുതാകുമ്പോൾ ആ​ഗ്രഹം മാറുമെന്നാണ് കരുതിയത്.

Serial Actress Indulekha
Photo Credit: Indulekha / Instagram

ഇപ്പോൾ ആ ആ​ഗ്രഹം സാധിക്കാൻ ഞാൻ അവളെ സപ്പോർട്ട് ചെയ്യുന്നു. സിനിമ-സീരിയൽ ഇന്റസ്ട്രിയിൽ ചാൻസ് കിട്ടാൻ പല അ‍ഡ്ജസ്റ്റ്മെന്റിനും തയ്യാറാകണമെന്ന ധാരണ ആളുകൾക്കുണ്ട്. എന്നാൽ അങ്ങനെ ഒന്നുമില്ല. നമ്മൾ ആ​ഗ്രഹിക്കുന്നതുപോലെ നമുക്ക് നിൽക്കാൻ കഴിയും. ആരും ഫോഴ്സ് ചെയ്യില്ല. ഏത് രീതിയിൽ പോണമെന്നത് നമ്മുടെ ചോയ്സാണ്. അതിൽ വേറൊന്നുമില്ലെന്നും ഇന്ദുലേഖ പറഞ്ഞു.

സീരിയൽ പ്രതിഫലം കോസ്റ്റ്യൂമിന് തന്നെ ചിലവഴിക്കേണ്ട സാഹചര്യം വരാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു... സീരിയലിൽ അഭിനയിക്കുമ്പോൾ കോസ്റ്റ്യൂംസ് കണ്ടുപിടിക്കുക, വാങ്ങിക്കുക എന്നത് നടിമാർക്ക് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. പക്ഷെ എനിക്ക് ഒരു ഭാ​ഗ്യമുണ്ടായിട്ടുണ്ട്. പാവപ്പെട്ട വീട്ടിലെ സ്ത്രീ എന്ന റോളുകളാണ് ഏറെയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വില കൂടിയ സാരിയും ആഭരണങ്ങളും വാങ്ങേണ്ടി വരാറില്ല. റിയലിസ്റ്റക്കായാരിക്കും.

അതുകൊണ്ട് എക്സ്പെൻസും വസ്ത്രത്തിന് അധികം വേണ്ട. ഓരോ സീരിയലുകൾക്കും പ്രത്യേകം പ്രത്യേകം വസ്ത്രങ്ങൾ മാറ്റിവെച്ചിട്ടുണ്ടെന്നും അത് റിപ്പീറ്റേഷൻ വരുന്നുവെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ധരിക്കുകയാണ് ചെയ്യാറുള്ളതെന്നും ഇന്ദുലേഖ പറയുന്നു.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X