രഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി; പിന്നീട് ഇറങ്ങി പോയി, ഭര്‍ത്താവിന്റെ വിയോഗത്തെ കുറിച്ച് നടി ഇന്ദുലേഖ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഇന്ദുലേഖ. നിരവധി സീരിയലുകളിലൂടെ സജീവ സാന്നിധ്യമായി മാറിയ നടി തന്റെ ഭര്‍ത്താവിന്റെ വേര്‍പാടിനെ കുറിച്ച് മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഭര്‍ത്താവ് പോറ്റിയെ കുറിച്ചും അദ്ദേഹവുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ്. വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി വിവാഹം കഴിച്ചതിനെ പറ്റിയാണ് ഇന്ദുലേഖ പറഞ്ഞത്.

പഠിക്കുന്ന കാലത്തേ പോറ്റിയുമായി പ്രണയത്തിലായതിനെ കുറിച്ച് ഇന്ദുലേഖ പറയുന്നതിങ്ങനെ

പഠിക്കുന്ന കാലത്തേ പോറ്റിയുമായി പ്രണയത്തിലായതിനെ കുറിച്ച് ഇന്ദുലേഖ പറയുന്നതിങ്ങനെ

'കോളേജില്‍ പഠിക്കുന്ന കാലത്താണ് പോറ്റിയുമായുള്ള (ശങ്കര്‍ കൃഷ്ണ) തന്റെ പ്രണയം. അന്ന് ഇരുപത് വയസ്സാണ് തന്റെ പ്രായം. കേന്ദ്ര വിദ്യാലയത്തില്‍ പഠിച്ചത് കൊണ്ട് തനിക്ക് മലയാളം എഴുതാനും വായിക്കാനും കൃത്യമായി അറിയില്ലായിരുന്നു. എന്നാല്‍ പോറ്റിയോടുള്ള പ്രണയം കത്തുകളിലൂടെ ആയതിനാല്‍ ഭാഷ പഠിക്കാതെ നിവൃത്തിയില്ലതായി. അന്ന് ആ പ്രണയ ലേഖനം എഴുതി മലയാളം പഠിച്ചത് കൊണ്ട് ഇന്ന് തിരക്കഥ എഴുത്തില്‍ മുന്നിലാണെന്നും' നടി പറയുന്നു.

ആരും അറിയാതെ രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു

ആരും അറിയാതെ രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു

'പോറ്റിയുമായുള്ള പ്രണയം വീട്ടില്‍ സമ്മതിക്കില്ലെന്ന് അറിഞ്ഞത് കൊണ്ട് ആദ്യം ആരും അറിയാതെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി. ഡാന്‍സ് കോളേജില്‍ പോകുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങി, വൈകുന്നേരം കോളേജ് വിട്ട് വരുന്നത് പോലെ തന്നെ വീട്ടില്‍ തിരിച്ചെത്തി. മൂന്ന് മാസത്തോളം ആ വിവാഹം ആരെയും അറിയിക്കാതെ കൊണ്ടു പോയി. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഡാന്‍സ് ക്ലാസില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി പോറ്റിക്കൊപ്പം പോയത്'.

വീട്ടുകാര്‍ സമ്മതിച്ചതോടെയാണ് ദാമ്പത്യം ആരംഭിക്കുന്നത്

വീട്ടുകാര്‍ സമ്മതിച്ചതോടെയാണ് ദാമ്പത്യം ആരംഭിക്കുന്നത്

'അദ്ദേഹത്തിന്റെ വീട്ടില്‍ വിവാഹത്തിന് എല്ലാവര്‍ക്കും സമ്മതമായിരുന്നു. അമ്പലത്തില്‍ പോയി താലി കെട്ടി വീട്ടില്‍ എത്തിയ ശേഷമാണ് അമ്മയോടും പറഞ്ഞത്. അന്ന് താലി എന്ന സീരിയലില്‍ അഭിനയിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഷൂട്ടിങിന് പോവും. ഇതിനിടയില്‍ തന്റെ അമ്മയും ചേട്ടനും വന്ന് സംസാരിച്ച് എല്ലാം കോംപ്രമൈസ് ആക്കുകയായിരുന്നു. അവിടെ നിന്നാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചതെന്ന്' നടി പറയുന്നു.

  ജീവിതം തകര്‍ത്ത് കളഞ്ഞത് ആ അപകടമായിരുന്നു

ജീവിതം തകര്‍ത്ത് കളഞ്ഞത് ആ അപകടമായിരുന്നു

ദ ഫയര്‍ എന്ന ചിത്രത്തിലൂടെ പോറ്റി സംവിധാന രംഗത്തേക്ക് എത്തി. രണ്ടാമാതൊരു പടം ചെയ്യുന്നതിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് പോകുമ്പോഴാണ് വാഹനാപകടം ഉണ്ടാവുന്നത്. ഒരു മാസം എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഇതോടെ പ്രൊജക്ടുകള്‍ നഷ്ടമായി. തുടര്‍ച്ചയായി പരാജയങ്ങള്‍ വന്നതോടെ മദ്യപാന ശീലം ഉണ്ടായിരുന്ന പോറ്റി അതില്‍ പെട്ട് പോയി. ഡി അഡിക്ഷന്‍ സെന്ററില്‍ കൊണ്ടു പോയി നേരെയാക്കാന്‍ നോക്കിയെങ്കിലും പിന്നീട് കൂട്ട് കൂടുമ്പോള്‍ പഴയത് പോലെയാവും.

Recommended Video

Gayathri Suresh about Vinayakan's statement | FilmiBeat Malayalam
 നേരിടേണ്ടി വന്ന അധിഷേപങ്ങളെ പറ്റി ഇന്ദുലേഖ

അതൊരു അഡിക്ഷന്‍ ആയത് കൊണ്ട് പറഞ്ഞ് മനസിലാക്കാനെ സാധിക്കുമായിരുന്നുള്ളു. ദേഷ്യപ്പെട്ടത് കൊണ്ട് ഒരു കാര്യവുമില്ലായിരുന്നു. പക്ഷേ ഞാന്‍ അദ്ദേഹത്തിന് ഒഴിച്ച് കൊടുക്കും എന്ന തരത്തിലാണ് ബന്ധുക്കളൊക്കെ സംസാരിച്ചത്. ഇതോടെ നമുക്ക് നന്നായി ജീവിക്കാമെന്ന് തീരുമാനിച്ച സമയത്താണ് ലിവര്‍ സിറോസിസ് വരുന്നത്. കരള്‍ പോയെങ്കിലും ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെ ആഘോഷങ്ങളെല്ലാം ആശുപത്രിയിലായി. ഇതിനിടയില്‍ മകള്‍ ജനിച്ചു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തോടെയാണ് ഞാന്‍ അഭിനയിക്കാന്‍ പോയത്. പക്ഷേ അതിനെതിരെയും ആരോപണങ്ങള്‍ വന്നു.

Read more about: Indulekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X