13 വർഷത്തെ കാത്തിരിപ്പ്, കുടുംബാം​ഗങ്ങളുടെ സമ്മതത്തോടെ ജോഷിനയ്ക്ക് മാം​ഗല്യം, ഹിന്ദു ആചാരപ്രകാരം ചടങ്ങുകൾ!

മിനിസ്ക്രീനിൽ ഏറെ ആരാധകരുണ്ടായിരുന്ന പരമ്പരയായിരുന്നു ​ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ​ഗീതാ​ഗോവിന്ദം. പരമ്പരയിൽ കാഞ്ചന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടി ജോഷിന തരകൻ വിവാഹിതയായി. ശ്രീജുവാണ് ജോഷിനയുടെ കഴുത്തിൽ താലികെട്ടിയത്. ഇരുവരും സഹ​പാഠികളും സുഹൃത്തുക്കളുമായിരുന്നു. ശ്രീജു ഹിന്ദുവും ജോഷിന ക്രിസ്ത്യനുമായിരുന്നു. അതിനാൽ തന്നെ പ്രണയം രണ്ടുപേരുടേയും കുടുംബങ്ങൾ അം​ഗീകരിക്കാൻ സമയമെടുത്തു.

ഹിന്ദു മതാചാര പ്രകാരമായിരുന്നു താലികെട്ട് ചടങ്ങുകൾ നടന്നത്. ശ്രീജുവിന്റെ താലി കഴുത്തിൽ കയറിയപ്പോൾ ആനന്ദകണ്ണീർ പൊഴിക്കുന്ന ജോഷിനയുടെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാവനിശ്ചയം. ശ്രീജുവിന്റെ സഹോദരി വിദേശത്താണ്.

Serial Actress Joshina Tharakan

അവർ കൂടി വിവാ​ഹത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്നതിനാലാണ് എൻ​ഗേജ്മെന്റ് കഴിഞ്ഞ് വിവാഹത്തിന് ഒരു വർഷം കാലതാമസമെടുത്തത്. മിനിസ്ക്രീനിലെ താരങ്ങളെല്ലാം ജോഷിനയേയും ശ്രീജുവിനേയും അനു​ഗ്രഹിക്കാൻ എത്തിയിരുന്നു. ഒളിച്ചോടി വിവാഹം കഴിക്കാനായിരുന്നുവെങ്കിൽ അന്നേ ഞങ്ങൾക്ക് അത് ചെയ്യാമായിരുന്നു. 2012 മുതലുള്ള റിലേഷനാണ്.

അന്ന് പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്നു. ഞാൻ അഭിനേത്രി മാത്രമല്ല നഴ്സുമാണ്. ബ്ലാം​ഗ്ലൂരിൽ നിന്നാണ് നഴ്സിങ് പഠിച്ചത്. അപ്പോഴും റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ടായിരുന്നു. കുറച്ച് കഴിയുമ്പോൾ പ്രണയം അവസാനിപ്പിക്കും എന്നാണ് വീട്ടുകാർ കരുതിയത്. പക്ഷെ ഞങ്ങൾ അപ്പോഴും മുന്നോട്ട് പോയി. ഞാൻ ക്രിസ്ത്യനും ശ്രീജു ഹിന്ദുവുമാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന് കുടുംബം സമ്മതിച്ചിരുന്നില്ല.

പക്ഷെ കഴിഞ്ഞ വർഷം എല്ലാവരും ഞങ്ങളുടെ പ്രണയത്തെ പിന്തുണച്ചു. വിവാഹത്തിന് സമ്മതം അറിയിച്ചു. ഞങ്ങൾക്കിടയിലും വഴക്കുകൾ ഉണ്ടാവാറുണ്ട്. ഒരു വർഷം ഞങ്ങൾക്കിടയിൽ ​ഗ്യാപ്പും വന്നിരുന്നു. ആ സമയത്താണ് ഞങ്ങൾ രണ്ടുപേരും തിരിച്ചറിഞ്ഞത് ഞങ്ങൾക്ക് പിരിഞ്ഞിരിക്കാൻ കഴിയില്ലെന്ന്. കാസ്റ്റായിരുന്നു വീട്ടുകാർക്ക് പ്രശ്നം.

പക്ഷെ നേരിട്ട് ഞങ്ങളോട് പ്രണയം തുടരേണ്ട വിവാഹം നടക്കില്ല എന്നൊന്നും പറഞ്ഞതുമില്ല. രണ്ടുപേരുടേയും മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കണമെന്നും അവരുടെ അനു​ഗ്രഹത്തോടെ ഒന്നാകണമെന്നുമായിരുന്നു ഞങ്ങളുടെ ആ​ഗ്രഹം. പതിമൂന്ന് വർഷം കാത്തിരുന്നതും അവരുടെ സമ്മതം കിട്ടാൻ വേണ്ടിയായിരുന്നു. ചെറിയ പിണക്കങ്ങൾ മാത്രമെ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളു.

Serial Actress Joshina Tharakan

ഞാനാണ് ശ്രീജുവിനോട് ആദ്യം പ്രണയം പറഞ്ഞത്. പിണക്കമുണ്ടായാലും ഞങ്ങൾ രാത്രി പന്ത്രണ്ട് മണിക്കുള്ളിൽ അത് സംസാരിച്ച് തീർക്കും. അത് ഞങ്ങൾക്കിടയിലുള്ള ഡീലാണ്. പത്ത് വർഷം അത് പാലിക്കപ്പെട്ടു. പതിനൊന്നാമത്തെ വർഷം ചെറിയൊരു ഉടക്ക് വന്നു. അതും പിന്നീട് ഞങ്ങൾ പറഞ്ഞ് തീർത്തു. വിവാഹം എന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ ഞാൻ ക്രിസ്ത്യനായതുകൊണ്ട് പള്ളിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.

മാതാപിതാക്കളെ വിഷമിപ്പിച്ച് ആരും ഒന്നും ചെയ്യരുത്. അതുകൊണ്ടാണ് ഞങ്ങളും ഇത്രയും വർഷം കാത്തിരുന്നത് എന്നാണ് പ്രണയ കഥ വെളിപ്പെടുത്തി മുമ്പ് ജോഷിന പറഞ്ഞത്. ആക്ടിങ് ജോഷിനയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. എത്രകാലം ചെയ്യണോ അത്രയും കാലം അത് ചെയ്യാം. തിരിച്ച് നഴ്സിങ് ജോലിക്ക് പോകാൻ ആണെങ്കിൽ അതും ചെയ്യാം.

എല്ലാത്തിനേയും ഞാൻ പിന്തുണയ്ക്കും. അവളുടെ ഇഷ്ടത്തിനാണ് പ്രധാന്യം എന്ന് ശ്രീജുവും പറഞ്ഞു. ദുബായിൽ ഇന്റീരിയര്‍ ഡിസൈനറാണ് ശ്രീജു. നഴ്സിങ് ജോലി വിട്ടാണ് ജോഷിന അഭിനയത്തിലേക്ക് എത്തിയത്. നിരവധി പേരാണ് ജോഷിനയ്ക്കും ശ്രീജുവിനും ആശംസകൾ നേർന്ന് എത്തുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് പോന്നിരുന്ന ​ഗീതാ​ഗോവിന്ദം സീരിയൽ അടുത്തിടെയാണ് അവസാനിച്ചത്. സാജൻ സൂര്യയും ബിന്നി സെബാസ്റ്റ്യനുമായിരുന്നു സീരിയലിൽ പ്രധാന വേഷം ചെയ്തിരുന്നത്. അമൃത നായരായിരുന്നു സീരിയലിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X