Don't Miss!
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Lifestyle
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Automobiles
പ്രീമിയം എന്നല്ല, ലക്ഷ്വറി കാർ എന്നുവിളിക്കാം, i20 ശ്രേണിയിൽ വില വർധിപ്പിച്ച് ഹ്യുണ്ടായി
- News
സെക്രട്ടേറിയേറ്റ് സംഘര്‍ഷം; നഷ്ടപരിഹാരം കെട്ടിവച്ചു, 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
'ആ ചോദ്യവും ഉത്തരവും വിവാദം സൃഷ്ടിച്ചു, പത്രങ്ങളിലൊക്കെ വലിയ വാർത്തയായി'; കലാജീവിതത്തെ കുറിച്ച് കാർത്തിക!
ഭ്രമണത്തിലെ ദീപ അപ്പച്ചി, ജീവിത നൗകയിലെ അപ്പച്ചി പിന്നെ ഒരുപിടി വില്ലത്തി വേഷങ്ങൾ.... കാർത്തിക എന്ന നടിയെ മലയാളികൾ ഏറ്റെടുത്തിട്ട് ഇരുപത്തിയെട്ട് വർഷത്തിന് മുകളിലായി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യ മെഗാസീരിയലായ വംശത്തിലൂടെ തിളങ്ങിയ നടി ഇന്നും മിനി സ്‌ക്രീനിന്റെ സ്വന്തം താരമാണ്.
1992ൽ പതിമൂന്ന് എപ്പിസോഡ് സീരിയലുകളുടെ കാലത്ത് നായികയായി എത്തിയതാണ് കാർത്തിക. മിനിസ്ക്രീനിന് പുറമെ ബിഗ് സ്ക്രീനിലും തിളങ്ങിയ കാർത്തിക പതിമൂന്നോളം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഭർത്താവും മകളും ഉൾപ്പെട്ട ചെറിയ കുടുംബമാണ് കാർത്തികയുടേത്. ഛായാഗ്രാഹകനായ കണ്ണനാണ് കാർത്തികയുടെ ഭർത്താവ്. ഓട്ട് ഓഫ് സിലബസ്, ദളമർമ്മരങ്ങൾ, രാമൻ, കരയിലേയ്ക്കൊരു കടൽദൂരം തുടങ്ങിയവയാണ് കണ്ണന്റെ പ്രധാന ചിത്രങ്ങൾ.
ഏക് അലക് മൗസം എന്നൊരു ഹിന്ദി ചിത്രവും അദ്ദേഹത്തിന്റെതായുണ്ട്. മകൾ നിരുപമ പഠിക്കുകയാണ്. കാർത്തികയെ കാണുമ്പോൾ തന്നെ വില്ലത്തി വേഷങ്ങളാണ് പ്രേക്ഷകർ ഓർക്കുക. പ്രായത്തിൽ കവിഞ്ഞ വേഷങ്ങളും കാർത്തിക ചെയ്യാറുണ്ട്.
Also Read: ആവേശം അതിരുവിട്ടു, ഐശ്വര്യയെ പരസ്യമായി അപമാനിച്ച് അഭിഷേക്! താരത്തിനെതിരെ ആരാധകര്‍
'പ്രേക്ഷകർ മോശം പറഞ്ഞാലും അത് ക്യാരക്ടറിനോടുള്ള അവരുടെ പ്രതികരണമാണെന്ന് ബോധ്യമുള്ളതിനാൽ പ്രശ്നമില്ല. പൊതുവെ പ്രേക്ഷകർക്ക് നമ്മളെ പോസിറ്റീവായ ക്യാരക്ടറിൽ കാണാനാണ് ഇഷ്ടം. ഭ്രമണത്തിലെ ദീപ അപ്പച്ചി എനിക്ക് പ്രേക്ഷകരുടെ വലിയ സ്നേഹം അറിയാനായ ക്യാരക്ടറാണ്.'
'ഇതുപോലൊരു അപ്പച്ചിയെ കിട്ടിയെങ്കിലെന്ന് പ്രേക്ഷകർ പറഞ്ഞ് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ഭ്രമണത്തിലെ അപ്പച്ചിക്ക് ശേഷം ഇപ്പോൾ ജീവിതനൗകയിലും അപ്പച്ചിയാണ്. പക്ഷെ ഇതിൽ നെഗറ്റീവ് ഷെയ്ഡുള്ള അപ്പച്ചിയാണ്.പുതിയ തലമുറയ്ക്ക് ഇത് ക്യാരക്ടറാണെന്ന നല്ല ബോധ്യമുണ്ട്.'

'പഴയ തലമുറയിലെ ചിലരാണ് ക്യാരക്ടറിനെ റിയലായി കണ്ട് പ്രതികരിക്കുന്നത്. ചില നേരത്ത് നമ്മുടെ കഥാപാത്രത്തോട് നമുക്ക് തന്നെ ദേഷ്യം തോന്നാറുണ്ട്. അന്നേരം നല്ലൊരു ക്യാരക്ടർ ചെയ്യാൻ വല്ലാതെ കൊതി തോന്നും.'
'അഭിനയം തൊഴിലായതുകൊണ്ട് കിട്ടുന്നതെല്ലാം നമുക്ക് ചെയ്യേണ്ടി വരും' എന്നാണ് നെഗറ്റീവ് റോളുകളെ കുറിച്ച് ചോദിച്ചപ്പോൾ കാർത്തിക പ്രതികരിച്ചത്. ഇപ്പോഴിത മിസ് കേരളയിൽ പങ്കെടുത്തപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് കാർത്തിക കണ്ണൻ. 'ഒമ്പതാം ക്ലാസിൽ പഠിക്കാുമ്പോൾ 1992 തീരാറായപ്പോൾ തിരുവനന്തപുരത്ത് വെച്ച് ഒരു മിസ് കേരള മത്സരം നടന്നിരുന്നു.'
'അമേരിക്കയിൽ നിന്നുള്ള മലയാളി അസോസിയേഷനാണ് അത് സംഘടിപ്പിച്ചത്. എല്ലാ ജില്ലയിൽ നിന്നും കുട്ടികൾ പങ്കെടുത്തിരുന്നു. അതിൽ ഒരാൾ ഞാനായിരുന്നു. സ്കൂളിൽ മത്സരിച്ച് വിജയിച്ച ശേഷം നിരവധി കടമ്പകൾ കടന്നാണ് മിസ് കേരളയിൽ പങ്കെടുത്തത്. അതിൽ ഞാൻ ഫസ്റ്റ് റണ്ണറപ്പായി.'
'അതായത് രണ്ടാം സ്ഥാനം ലഭിച്ചു. സൗന്ദര്യം മാത്രം പോരല്ലോ കുറച്ച് ബുദ്ധി കൂടി വേണമല്ലോ. ആ കാര്യത്തിൽ കുറച്ച് പുറകോട്ടായിരുന്നു. അന്ന് മത്സരത്തിൽ പങ്കെടുക്കവെ ജഡ്ജസ് ചോദിച്ച ചോദ്യങ്ങൾക്ക് കറക്ടായി മറുപടി പറയാൻ പറ്റിയില്ല. കുറച്ച് വിവാദമായ ചോദ്യങ്ങളായിരുന്നു അവർ ചോദിച്ചത്. അന്ന് പത്രങ്ങളിലൊക്കെ ആ ചോദ്യം വാർത്തായായി വന്നിരുന്നു.'
'കെ.പി.എ.സി ലളിതയുടെ കെപിഎസി എന്നതിന്റെ ഫുൾ ഫോമാണ് എന്നോട് ചോദിച്ച ചോദ്യങ്ങളിലൊന്ന്. അന്ന് ഞാൻ മറുപടിയായി അതിന് പറഞ്ഞത് കെപിഎസി എന്നത് അവരുടെ ഭർത്താവിന്റെ പേരാണ് എന്നാണ്. പിറ്റേദിവസം പേപ്പറിൽ വലിയ ഹെഡ്ഡിങായി ഈ ചോദ്യവും ഉത്തരവുമെല്ലാം വന്ന് വൻ കോമഡിയായി. അന്ന് മിസ് കേരള മത്സരം കാണാൻ സംവിധായകരൊക്കെ വന്നിരുന്നു.'
'അതിൽ അജിത്ത് എന്നൊരു സംവിധായകൻ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്ന ഈറൻ നിലാവ് എന്ന സീരിയലിൽ മുകുന്ദൻ ചേട്ടന്റെ നായികയായി അഭിനയിക്കാൻ ക്ഷണിച്ചു. പതിമൂന്ന് എപ്പിസോഡുള്ള സീരിയലായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്ക് എത്തിയത്. ആറന്മുളക്കാരിയാണ് ഞാൻ. എന്റെ സ്വപ്നങ്ങളിൽ പോലും സീരിയലോ അഭിനയമോ ഉണ്ടായിരുന്നില്ല' കാർത്തിക കണ്ണൻ പറഞ്ഞു.
-
ബോറടിക്കുന്നു; ഒറ്റയ്ക്കുള്ള ജീവിതം എളുപ്പമല്ല; നാലാം വിവാഹത്തിനൊരുങ്ങുന്നോയെന്ന് വ്യക്തമാക്കി വനിത
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
പ്രണയനഷ്ടം വിഷാദരോഗിയാക്കി, പാനിക്ക് അറ്റാക്ക് വന്ന് ആശുപത്രിയില്‍; താങ്ങായത് മുന്‍ ഭര്‍ത്താവെന്ന് ആര്യ