»   » താരങ്ങളുടെ കഷ്ടപാട് ഇതാണ്, തട്ടുകടയില്‍ ദോശ ചുടുന്ന പ്രമുഖ സീരിയല്‍ നടിയുടെ വീഡിയോ വൈറലാവുന്നു!

താരങ്ങളുടെ കഷ്ടപാട് ഇതാണ്, തട്ടുകടയില്‍ ദോശ ചുടുന്ന പ്രമുഖ സീരിയല്‍ നടിയുടെ വീഡിയോ വൈറലാവുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam
തട്ടുകടയില്‍ ദോശ ചുടുന്ന സീരിയല്‍ നടി | filmibeat Malayalam

മിനിസ്‌ക്രീനിലെത്തി നമ്മളെ ചിരിപ്പിക്കുന്ന പല താരങ്ങളുടെയും യഥാര്‍ത്ഥ ജീവിതം ആരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഒരു കലാകാരിയുടെ കഷ്ടപാടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട കവിത ലക്ഷ്മിയുടെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.

തെന്നിന്ത്യയിലെ ആ ഭാഗ്യനടി നിത്യ മേനോന്‍ ആയിരുന്നു! നിത്യയെ തേടി എത്തിയ ഭാഗ്യം എന്താണെന്ന് അറിയണോ?

മകന് വേണ്ടി രാത്രിയില്‍ തട്ട് ദോശ ഉണ്ടാക്കി വില്‍ക്കുന്ന കവിതയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു കവിത തട്ടുകട തുടങ്ങിയിട്ട്. ഗ്ലാമര്‍ ലോകത്ത് ചുവട് വെച്ചിട്ടുണ്ടെങ്കിലും അതിലും വലിയ ബാധ്യതകളാണ് കവിതയ്ക്ക് പിന്നിലുള്ളത്.

കവിത ലക്ഷ്മി

കവിത ലക്ഷ്മി എന്ന പേര് കേട്ടാല്‍ ആരും ഈ നടിയെ തിരിച്ചറിയാന്‍ പോവുന്നില്ല. എന്നാല്‍ ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന സീരിയലിലെ മത്തി സുകുവിന്റെ ഭാര്യ ശാന്തയെ എല്ലാവര്‍ക്കും നല്ല പരിചയമുണ്ടാവും.

കവിതയുടെ തട്ടുകട


ജീവിതത്തില്‍ പ്രതിസന്ധികള്‍ കടുത്ത് വന്നപ്പോഴായിരുന്നു കവിത തട്ടുകടയുമായി രംഗത്തെത്തിയത്. നടി ദോശ ചുടുന്ന ദൃശ്യങ്ങടങ്ങിയ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

മകന് വേണ്ടി

ആറ് ഏഴ് ദിവസങ്ങളായിട്ടെയുള്ളു കവിത തട്ടുകട തുടങ്ങിയിട്ട്. വിദേശത്ത് പഠിക്കുന്ന മകന് ഫീസ് അടയ്ക്കുന്നതിന് വേണ്ടിയാണ് തട്ടുകട എന്ന ആശയത്തിലേക്ക് നടി എത്തിയത്. മകന്റെ പഠനത്തിന് വേണ്ടി ബാങ്കുകള്‍ കേറി ഇറങ്ങേണ്ടി വന്ന ദുരവസ്ഥയും നടി തുറന്ന് പറയുന്നുണ്ട്.

ഷൂട്ടിങ്ങ് അതിന്റെ വഴിയ്ക്ക് നടക്കും

കെ കെ രാജീവിന്റെ അയലത്തെ സുന്ദരി എന്ന സീരിയലിലാണ് കവിത അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഷൂട്ടിന് പോയി നേരത്തെ വന്ന് തട്ടുകട തുടങ്ങും. അതെക്കെ അങ്ങനെ നടക്കുമെന്നാണ് കവിത പറയുന്നത്.

ബാങ്ക് ചതിച്ചു

വിദേശത്ത് പഠിക്കാന്‍ പോയ മകന് ലോണിന് ശ്രമിച്ചിരുന്നെങ്കിലും ബാങ്ക് കൈമലര്‍ത്തിയിരുന്നു. ബാങ്ക് കാര്യങ്ങളെല്ലാം നന്നായി പോവുന്നുണ്ടെങ്കിലും വസ്തു ഇല്ലാത്തതിന്റെ പേരില്‍ ലോണ്‍ കിട്ടാതെ പോവുകയായിരുന്നു.

മുദ്ര ലോണ്‍

ഫേസ്ബുക്കിലുള്ള സുഹൃത്തുക്കള്‍ക്ക് ആര്‍ക്കെങ്കിലും മുദ്ര ലോണിനെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞ് തരണമെന്നും കവിത ആവശ്യപ്പെടുന്നുണ്ട്.

English summary
Serial actress Kavitha Lakshmi's video going viral!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam