twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോള്‍ തനിക്ക് മക്കളുമായി യാതൊരു പ്രശ്‌നവുമില്ല; പുത്തന്‍ വേഷത്തെ കുറിച്ച് സീരിയല്‍ നടി ലാവണ്യ

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് ലാവണ്യ. അമ്മ കഥാപാത്രങ്ങളിലൂടെയാണ്് ലാവണ്യ ഏറെയും ശ്രദ്ധിക്കപ്പെടുന്നത്. ജനപ്രിയ പരമ്പര ഉപ്പും മുളകിലെയും രത്‌നമ്മയെന്ന രണ്ടാനമ്മയുടെ വേഷത്തിലെത്തിയ ലാവണ്യ ഇപ്പോള്‍ പുതിയ സീരിയലില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിനെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയതാണ് നടി.

    നാമം ജപിക്കുന്ന വീട് എന്ന സീരിയലിലാണ് ലാവണ്യയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ഞുരുകും കാലത്തിലേത് പോലെ മനോജ് നായരാണ് പരമ്പരയില്‍ ലാവണ്യയുടെ നായകനായിട്ടെത്തുന്നത്.

     ലാവണ്യയുടെ വാക്കുകളിലേക്ക്

    ഭ്രമണത്തിനുശേഷം പുതിയ പരമ്പരയിലൂടെ വീണ്ടും ലാവണ്യ സ്‌ക്രീനില്‍ നിറയാന്‍ ഒരുങ്ങുകയാണ്. മഴവില്‍ മനോരമ കുടുംബം പോലെയാണ്. മനോജേട്ടനാണ് 'നാമം ജപിക്കുന്ന വീട്ടിലെ എന്റെ ഹസ്ബന്റെ വേഷം ചെയ്യുന്നത്. 'മഞ്ഞുരുകും കാല'ത്തിലും ഞങ്ങള്‍ പെയറായിരുന്നു. രണ്ടാമത്തെ മകളായി സ്വാതിയാണ് അഭിനയിക്കുന്നത്. ഞങ്ങള്‍ ഭ്രമണത്തിലും അമ്മയും മകളുമായിരുന്നു. പിന്നെ ആനന്ദേട്ടന്‍ പൂര്‍ണ്ണിമ ചേച്ചി. ശരിക്കും ഒരു കുടുംബം പോലെ തന്നെയാണ് ഞങ്ങളിവിടെ.

    ലാവണ്യയുടെ വാക്കുകളിലേക്ക്

    പിന്നെ ഡയറക്ടര്‍ നിഷാന്ത് വളരെ ക്ലിയറായി എന്താണ് ചെയ്യേണ്ടത്, എങ്ങനെ.. എവിടെ എന്നവിധത്തില്‍ കൃത്യമായി പറഞ്ഞു തരും. തിരക്കഥാകൃത്ത് പുതിയ ആളാണ് ശ്രീജേഷ് മനോഹര്‍, ക്യാരക്ടറിലും കഥയിലും എന്ത് ഡൗട്ട് ഉണ്ടെങ്കിലും അദ്ദേഹം പറഞ്ഞ് തരും.വിജയദശമി ദിനത്തില്‍ ഞങ്ങളുടെ കുടുംബം നിങ്ങളിലേക്കെത്തുകയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിയ്ക്കാണ്. ഉറപ്പായും കാണണം', എന്നും ലാവണ്യ പറയുന്നു.

    ലാവണ്യയുടെ വാക്കുകളിലേക്ക്

    ഞാന്‍ തൊട്ടുമുന്നെ ചെയ്ത ഭ്രമണത്തില്‍ കൈയെത്തും ദൂരത്ത് മക്കളുണ്ടെങ്കിലും ഒന്ന്, കെട്ടിപ്പിടിക്കാനോ ഉമ്മ കൊടുക്കാനോ അവസരമില്ലാതിരുന്ന അമ്മയായിരുന്നു. മഞ്ഞുരുകും കാലത്തില്‍ ക്രൂരയായ രണ്ടാനമ്മയും. പക്ഷെ പുതിയ പരമ്പരയായ നാമം ജപിക്കുന്ന വീട്ടില്‍ തന്റെ മക്കളുമായി യാതൊരു പ്രശ്‌നവുമില്ലാത്ത അമ്മയാണ്. ഫാമിലി ഇഷ്യൂസ് പിന്നെ പാസ്റ്റ് അങ്ങനെ കുറെ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ് അരുന്ധതി. മഞ്ഞുരുകും കാലത്തിലെ രത്‌നമ്മ എന്ന രണ്ടാനമ്മ ശരിക്കും നെഗറ്റീവായ ക്യാരക്ടറായിരുന്നു.

    ലാവണ്യയുടെ വാക്കുകളിലേക്ക്

    അത് ജോയ്‌സി സാറിന്റെ സീരിയലായിരുന്നു അന്നൊക്കെ കുട്ടികള്‍ക്കൊക്കെ എന്നെ വലിയ പേടിയായിരുന്നു, അടുത്ത് വരില്ലായിരുന്നു. ചില മക്കള്‍ 'ദേ താടക നിക്കുന്നു' എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അന്നേരവും എനിക്ക് സന്തോഷമാണ് തോന്നിയിട്ടുള്ളത്. ഞാന്‍ ചെയ്ത കഥാപാത്രം അത്രയ്ക്ക് വിജയിച്ചൂ എന്നാണല്ലോ ആ പ്രതികരണം വ്യക്തമാക്കുന്നത്. നൂറ് അവാര്‍ഡ് കിട്ടുന്നതിലും മേലെയാണ് എനിക്കത്. ഇപ്പോള്‍ തനിക്ക് മക്കളുമായി യാതൊരു പ്രശ്‌നവുമില്ല എന്ന് പറയുകയാണ് നടി.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam
    ലാവണ്യയുടെ വാക്കുകളിലേക്ക്

    അപ്പോള്‍ എന്തേ മുന്നെ മക്കളുമായി പ്രശ്‌നമുണ്ടായിരുന്നോ എന്നാവും. ഉണ്ടല്ലോ.. 'ഭ്രമണ'ത്തിലെ അനിതയേയും 'മഞ്ഞുരുകും കാല'ത്തിലെ രത്‌നമ്മയേയും എല്ലാ പേര്‍ക്കും ഓര്‍മ്മയുണ്ടാവും. പക്ഷെ അതുപോലെയല്ല അരുന്ധതി. അരുന്ധതിക്ക് തന്റെ മക്കളുമായി യാതൊരു പ്രശ്‌നവുമില്ല. സ്‌നേഹിക്കാന്‍ മാത്രമറിയുന്നൊരു അമ്മ, തിരിച്ചും സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മക്കള്‍. അതാണ് നാമം ജപിക്കുന്ന വീട്ടിലെ എന്റെ കഥാപാത്രം ലാവണ്യ പറയുന്നു.

    Read more about: actress serial നടി
    English summary
    Serial Actress Lavanya About Her New Serial With Manoj Nair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X