'സെക്സിനെ കുറിച്ച് അറിഞ്ഞത് പള്ളിയിൽ നിന്നും കിട്ടിയ കോഴ്സിലൂടെ, സുനിച്ചനുമായി പിരിഞ്ഞിട്ടില്ല'; മഞ്ജു!

റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായും താരം എത്തിയിരുന്നു. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റിഷോയിൽ കുടുംബസമേതമാണ് മഞ്ജു പങ്കെടുത്തത്. ഷോയിൽ വിജയിയായില്ലെങ്കിലും താരത്തിന്റെ ജീവിതം തന്നെ ആ വേദിയിലൂടെ മാറിമറിഞ്ഞു.

അളിയൻസ് അടക്കം നിരവധി സിറ്റ്കോം പരിപാടികളുടേയും ഭാ​ഗമാണ് ഇന്ന് മഞ്ജു പത്രോസ്. മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കൊപ്പം സ്ക്രീൻ സ്പേസ് പങ്കിട്ട താരം അഭിനയമോഹിയായിരുന്നില്ല. വെറുതെ അല്ല ഭാര്യയ്ക്ക് ശേഷം സിനിമയും സീരിയലുകളും തന്റെ ജീവിതത്തിന്റെ ഭാ​ഗമായി മാറുകയായിരുന്നുവെന്നാണ് മഞ്ജു മുമ്പ് പറഞ്ഞത്.

സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് അറിയാം. അടുത്തിടെയാണ് സ്വന്തമായി ഒരു വീടെന്ന സ്വപ്നം താരം സാക്ഷാത്കരിച്ചത്. സുഹൃത്ത് സിമിക്കൊപ്പം ചേർന്ന് ബ്ലാക്കീസ് എന്നൊരു യുട്യൂബ് ചാനലും മഞ്ജു പത്രോസിനുണ്ട്. മഞ്ജുവും മകനും സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും ഭർത്താവ് സുനിച്ചൻ ആക്ടീവല്ല. ഭർത്താവിനെ കുറിച്ചുള്ള ഒരു വിവരങ്ങളും മഞ്ജു പങ്കുവെക്കാറുമില്ല.

manju pathrose

അതുകൊണ്ട് തന്നെ മഞ്ജു ഭർ‌ത്താവിനെ ഒഴിവാക്കിയോയെന്ന് ചോദിച്ചുള്ള കമന്റുകളും താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ സ്ഥിരമാണ്. ഇപ്പോഴിത ബിഹൈൻവുഡ്സ് ഇങ്കിന് നൽകിയ അഭിമുഖത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ സത്യാവസ്ഥകളും ബ്ലാക്കീസ് എന്ന യുട്യൂബ് ചാനൽ ആരംഭിക്കാനുള്ള കാരണവും നടി വെളിപ്പെടുത്തി.

കുട്ടിക്കാലത്തുണ്ടായിരുന്ന ചില തെറ്റിദ്ധാരണകൾ മാറിയത് വിവാഹത്തിന് മുമ്പ് ലഭിച്ച കോഴ്സിലൂടെയാണെന്നും മഞ്ജു അഭിമുഖത്തിൽ പറയുന്നു. 'സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ്. മ്യൂസിക് പ്രോഗ്രാമുകളുമായി പോകുന്നു. ഡിവോഴ്സായിട്ടില്ല. പക്ഷെ എല്ലാ കുടുംബത്തിലും ഉള്ളപോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിലുമുണ്ടെന്ന് മാത്രം.'

'ഭരണഘടന കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യമാണ് രണ്ട് വ്യക്തികൾ പരസ്പരം ചേരുന്നില്ലെങ്കിൽ വേർപിരിയാമെന്നത്. ഇനി ഒരു വിവാഹത്തിന് താൽപര്യമില്ലെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടിൽ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കുന്നത്. കുട്ടികൾക്ക് എത്ര നല്ലതാണ്.'

'മഞ്ജുവും സുനിച്ചനും വേർപിരിഞ്ഞാൽ നിങ്ങൾക്ക് എന്താണ്...?, അപ്പോൾ ചിലർ പറയും... ഒരു ഫാമിലി ഷോയിലൂടെ കണ്ടിട്ട് ഇഷ്ടപ്പെട്ടുവെന്ന്. ആ ഷോ തീർന്നില്ലേ?. പിന്നെ ഞങ്ങൾ എവിടെയും പെറ്റിഷൻ ഫയൽ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹ ബന്ധം എങ്ങനെ പോകുന്നുവെന്നോ, ഞങ്ങളുടെ ബെഡ് റൂമിൽ എന്താണ് നടക്കുന്നതെന്നോ നിങ്ങൾക്ക് അറിയേണ്ട കാര്യം എന്താണെന്നും', മഞ്ജു ചോദിക്കുന്നു.

manju pathrose

പുതിയ വീടിന്റെ പാല് കാച്ചൽ വീഡിയോ യുട്യൂബിൽ പങ്കുവെച്ചപ്പോഴും ഏറ്റവും കൂടുതൽ വന്ന കമന്റുകൾ സുനിച്ചനെ കുറിച്ചായിരുന്നു. കമന്റുകൾ അതിരുകൾ ലംഘിക്കുമ്പോൾ മറുപടികൾ കുറിക്കുകൊള്ളുന്നത് പോലെ നൽകാനും മഞ്ജുവിന് സാധിക്കാറുണ്ട്. സെക്സിനെ കുറിച്ച് അറിഞ്ഞത് പള്ളിയിൽ നിന്നും കിട്ടിയ കോഴ്സിലൂടെയാണെന്നും മഞ്ജു പറയുന്നു.

'സെക്സിനെ കുറിച്ച് അറിഞ്ഞത് വിവാഹത്തിന് മുമ്പ് പള്ളിയിൽ നിന്നും കിട്ടിയ കോഴ്സിലൂടെയാണ്. അത്രപോലും വിവരം ഉണ്ടായിരുന്നില്ല അന്ന്. സെക്സ് എജ്യുക്കേഷൻ ആവശ്യം വരുന്നത് അവിടെയൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. നാൽപ്പത് കഴിഞ്ഞ് പോകണ്ട എന്നാണ് എനിക്ക് പറയാൻ ഉള്ളത്', മഞ്ജു വിവരിച്ചു. വെറുതെ അല്ല ഭാര്യയിലെ മഞ്ജുവിൽ നിന്നും സിനിമാ താരം മഞ്ജുവിലേക്ക് വളർന്നപ്പോൾ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്ത നേടി താരം.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X