സീരിയലില്‍ നിന്നും താന്‍ പുറത്തേക്ക് പോവുകയാണ്! എന്ത് പറയണമെന്ന് അറിയില്ലെന്ന് നടി മീര കൃഷ്ണന്‍

സിനിമാ താരങ്ങളെക്കാളും വലിയ പിന്തുണയാണ് സീരിയല്‍ നടിമാര്‍ക്ക് ലഭിക്കുന്നുണ്ട്. സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടി മീര കൃഷ്ണന്‍ തന്റെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. മീര അഭിനയിച്ച് കൊണ്ടിരിക്കുന്ന തമിഴിലെ നയാഗി എന്ന സീരിയലില്‍ ഇനി മുതല്‍ താന്‍ ഉണ്ടാകില്ലെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. പരമ്പരയുടെ കഥാസന്ദര്‍ഭങ്ങള്‍ മാറുന്നതും മീര അവതരിപ്പിച്ചിരുന്ന കഥാപാത്രത്തിന്റെ റോള്‍ പരമ്പരയില്‍ നിന്നും
അവസാനിച്ചത് കൊണ്ടാണ് പിന്മാറുന്നതെന്നും നടി പറയുകയാണ്.

'ശരിക്കും എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. നയാഗി യ്‌ക്കൊപ്പമുള്ള എന്റെ യാത്ര ശരിക്കും ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. അപ്രതീക്ഷിതമായിട്ടാണ് സീരിയലില്‍ അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത്. അതുപോലെ ഇപ്പോള്‍ ഇന്നാണ് നയാഗി സീരിയലിലെ ഷൂട്ടങ്ങിലെ എന്റെ അവസാന ദിവസമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

meera-krishana

നയാഗി ടീമിനൊപ്പം ആയിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് മാറി നിന്നത് പോലും അനുഭവപ്പെട്ടിരുന്നില്ല. നയാഗി ടീമിന് മുഴുവന്‍ പ്രത്യേകിച്ച് സംവിധായകന്‍ കുമാരന്‍ സാറിന് നന്ദി പറയുകയാണ്. വളരെ മികച്ചൊരു സംവിധായകനാണ് അദ്ദേഹം. മുഴുവന്‍ ടീമിനും എന്നെ പിന്തുണച്ച ആളുകള്‍ക്കും വളരെയധികം നന്ദി. പ്രത്യേകിച്ചും എന്റെ കൂടെ അഭിനയിച്ച കലാകാരന്മാര്‍, അംബിക മാം, ഞങ്ങളുടെ ക്യാമറമാന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ആളുകള്‍, എന്റെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചിത്ര മാം, ഞങ്ങളുടെ മുഴുവന്‍ ജീവനക്കാര്‍, പ്രത്യേകിച്ചും എന്റെ നിര്‍മ്മാതാവും സ്‌പോണ്‍സര്‍ അങ്ങനെ എല്ലാവര്‍ക്കും നന്ദി.

meera-krishanan-pics

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

നയാഗിയെകുറിച്ചു എന്ത് എഴുതിയാലും, അല്ലെങ്കില്‍ ഈ പരമ്പരയെക്കുറിച്ചുള്ള എന്തെങ്കിലും വാര്‍ത്തകളോ ചിത്രങ്ങളോ അപ്ഡേറ്റു ചെയ്യുമ്പോഴെല്ലാം എനിക്ക് അഭിമാനവും സന്തോഷവും ആണ് തോന്നുന്നത്. പക്ഷെ ഇന്ന് എനിക്ക് സങ്കടമുണ്ട്. കാരണം നായഗിയിലെ എന്റെ ക്യാരക്ടര്‍ അവസാനിച്ചു. ഈ ടീമുമൊത്തുള്ള എന്റെ അവസാന ഷൂട്ടിംഗ് ദിവസമായിരുന്നു ഇന്ന്.

ആരാധകരുടെ സ്‌നേഹവും പിന്തുണയും വിശ്വസിക്കാന്‍ കഴിയാത്ത അത്രയും ലഭിച്ചിട്ടുണ്ട്. വസന്തി എന്ന കഥാപാത്രം എല്ലായിപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നു തന്നെ നില്‍ക്കും. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ മീര പറഞ്ഞിരിക്കുന്നത്. ഒപ്പം നയാഗി ടീമിനൊപ്പം ഉള്ള ചിത്രങ്ങളും നടി പങ്കുവെച്ചിരിക്കുകയാണ്.'

Read more about: meera മീര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X