'സർജറി കഴിഞ്ഞു..., ഞരമ്പിലെ വീക്കം പ്രശ്നമായി, നേരത്തെ കണ്ടുപിടിക്കേണ്ടതായിരുന്നു'; മേഘ്ന വിൻസെന്റ് പറയുന്നു!

മേഘ്ന വിൻസെന്റ് എന്നതിനേക്കാൾ ചന്ദനമഴയിലെ അമൃതയെന്ന് പറയുന്നതാകും കുടുംബപ്രേക്ഷകർക്ക് മേഘ്നയെ മനസിലാക്കാൻ കുറച്ച് കൂടി എളുപ്പം. വളരെ വർഷം മുമ്പ് ഏഷ്യാനെറ്റിൽ സക്സസ് ഫുള്ളായി ടെലികാസ്റ്റ് ചെയ്തിരുന്ന പരമ്പരയായിരുന്നു ചന്ദനമഴ. ഈ സീരിയലിൽ നായിക അമൃതയായിട്ടാണ് മേഘ്ന അഭിനയിച്ചത്.

നാട്ടിൻപുറത്തുള്ള നിഷ്കളങ്കയായ പെൺകുട്ടിയായി മികച്ച പ്രകടനവും മേഘ്ന കാഴ്ചവെച്ചു. വർഷങ്ങൾ ഏറെ പിന്നിടു​കയും മേഘ്നയുടെ അഭിനയ ജീവിത്തതിൽ പുതിയ സീരിയലുകൾ സംഭവിക്കുകയും ചെയ്തു.

പക്ഷെ അമൃതയ്ക്ക് ലഭിച്ച അത്രത്തോളം സ്വീകാര്യത മറ്റൊരു സീരിയലിലൂടെയും മേഘ്നയ്ക്ക് നേടാൻ സാധിച്ചില്ല. മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി സീരിയലുകൾ മേഘ്ന ചെയ്തിട്ടുണ്ട്. ഇപ്പോൾ മേഘ്ന സീ ചാനലിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

ജ്യോതി എന്നാണ് മേഘ്ന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കുസൃതി നിറഞ്ഞ മേഘ്നയുടെ അഭിനയം തന്നെയാണ് സീരിയലിന്റെ ഹൈലൈറ്റ്.

സർജറി കഴിഞ്ഞു..

അരുൺ.ജി.രാഘവനാണ് സീരിയലിൽ നായകൻ. നടി എന്നതിലുപരി ഇപ്പോൾ ഒരു യുട്യൂബർ കൂടിയാണ് മേഘ്ന വിൻസെന്റ്. സീരിയൽ നടി ഡിംപിൾ റോസിന്റെ സഹോദരൻ ഡോണിനെയാണ് മേഘ്ന വിവാഹം ചെയ്തത്. വളരെ ആഘോഷമായിട്ടായിരുന്നു വിവാഹം. പക്ഷെ വൈകാതെ ഇരുവരും പിരിഞ്ഞു.

ശേഷം ഡോൺ വേറൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. പക്ഷെ മേഘ്ന ഇപ്പോഴും സിം​ഗിളായി തുടരുകയാണ്. അതേസമയം തനിക്ക് ഏറ്റവും പ്രിയപ്പെട്ട വച്ചിയമ്മയുടെ അസുഖത്തെ കുറിച്ച് മേഘ്ന വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഞരമ്പിലെ വീക്കം പ്രശ്നമായി

മേഘ്നയുടെ അമ്മമ്മയാണ് വച്ചിയമ്മ. 'കണ്ണിന്റ നേർവിന് ഒരു ചെറിയ വിഷയമുണ്ട് ഉടനെ തന്നെ സ്കാൻ ചെയ്യണമെന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. വാച്ചിയമ്മയുടെ കണ്ണിന് മുമ്പെ തന്നെ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീടാണ് ചെറിയൊരു വീക്കം കണ്ടത്. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്.'

'മൂന്നുനാല് മാസമായി വീക്കം കുറയാൻ വേണ്ടി ട്രീറ്റ് മെന്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാൽ വീക്കം കുറഞ്ഞിട്ടും കാഴ്ച ശരിയാകുന്നുണ്ടായിരുന്നില്ല. അപ്പോൾ കാര്യം അറിയാൻ വേണ്ടിയാണ് സ്കാൻ ചെയ്യുന്നത്. സ്കാൻ ചെയ്തപ്പോഴാണ് അറിയുന്നത് വലത് കണ്ണിന്റെ പിറകിൽ ഉള്ള ഒരു നേർവിൽ ചെറിയ ഒരു വീക്കമുണ്ടെന്ന്.'

നേരത്തെ കണ്ടുപിടിക്കേണ്ടതായിരുന്നു

'ആ നീര് പുറത്തോട്ട് ഇറങ്ങിയതാണെന്നും ഡോക്ടർ പറഞ്ഞു. മരുന്ന് വെച്ച് അത് ഭേദമാക്കാമായിരുന്നു. എന്നാൽ ഇന്ന് കുറയും നാളെ കുറയുമെന്ന് വെച്ചുകൊണ്ട് ഇരുന്നിട്ടാണ് ഇത്രയും കൂടിയത്.'

'ചെറിയ ഒരു സർജറി വഴി ആയിട്ടായിരിക്കും ആ സംഭവം എടുത്തുകളയുക. ഇനിയും വെച്ച് താമസിപ്പിക്കാൻ ആകില്ല. ഇനിയും വെച്ചാൽ അത് ഒരു മേജർ സർജറിയിലേക്ക് പോകും. ഈ ഒരു വയസിൽ അത് പ്രശ്നം ആകുമെന്നാണ് ഡോക്ടർ പറഞ്ഞത്' മേഘ്ന വ്യക്തമാക്കി.

മേഘ്നയുടെ അമ്മമ്മയാണ് വച്ചിയമ്മ

സർജറിക്ക് ശേഷവും തന്റെ വച്ചിയമ്മയുടെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് മേഘ്ന സംസാരിച്ചു.... 'ഇപ്പോൾ വാച്ചിയമ്മ ഓക്കെ ആയിട്ടുണ്ട്. കുഞ്ഞൊരു സർജറിയെ വേണ്ടിവന്നുള്ളൂ. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. കുറച്ച് കൂടി മുമപ് സ്കാൻ ചെയ്തിരുന്നുവെങ്കിൽ ഈ പ്രശ്നം മരുന്നിൽ ഒതുങ്ങിയേനെ.'

'എന്നാൽ വച്ചിയമ്മ അതത്ര സീരിയസ് ആക്കിയില്ല. നിങ്ങൾ ആണെങ്കിലും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ അപ്പോൾ തന്നെ അത് എന്ത് രോഗം ആണെങ്കിലും ചികിത്സ തേടണം' മേഘ്ന വ്യക്തമാക്കി.

പുതിയ വീഡിയോ

അടുത്തിടെ മേഘ്നയെ കുറിച്ച് ‍ഡിംപിളും സംസാരിച്ചിരുന്നു. മേഘ്‌നയുമായി സൗഹൃദം ഉണ്ടോയെന്ന ചോദ്യത്തിന് ഡിംപിള്‍ തന്റെ യുട്യൂബ് ചാനൽ വഴിയാണ് മറുപടി നൽകിയത്. 'സൗഹൃദമില്ല.... മേഘ്‌നയെ പിന്നീട് കണ്ടിട്ടില്ല. കോടതിയില്‍ വെച്ച് ഒരു തവണ കണ്ടിരുന്നു.'

'അവസാനമായി ഒരു നോക്ക് കാണാനായാണ് പോയത്. അന്ന് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ല. ഇപ്പോള്‍ മേഘ്‌നയുമായി ഒരു സൗഹൃദവുമില്ല. സീരിയലും കണ്ടിട്ടില്ല. നേരത്തെ മോഘ്‌ന ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അത് കഴിഞ്ഞുവെന്നുമായിരുന്നു' ഡിംപിള്‍ റോസ് അന്ന് പറഞ്ഞത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X