For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കഴിഞ്ഞതൊന്നും ഒരിക്കലും മറക്കില്ല, ഇപ്പോൾ സിം​ഗിളാണ് മിം​ഗിളാകാൻ താൽപര്യമില്ല'; വിവാഹത്തെ കുറിച്ച് മേഘ്ന!

  |

  ഏഷ്യാനെറ്റിൽ ഒരിടയ്ക്ക് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിരുന്ന സീരിയലായ ചന്ദന മഴയിലൂടെ അമൃതയായി എത്തി പ്രേക്ഷ മനസ് കീഴടക്കിയ താരമാണ് മേഘ്‌ന വിൻസെന്റ്. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന വിവാഹത്തോടെയാണ് പരമ്പരയിൽ നിന്നും വിട്ട് നിന്നത്.

  അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്‌ന തന്റേതായ കഴിവ് തെളിയിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും പ്രേക്ഷകർക്ക് മുന്നിൽ ഏറെ സജീവയായിരുന്നു.

  Also Read: ബിന്ദുവിനെ വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു; മകന്റെ വിവാഹത്തെ കുറിച്ച് ഹരീഷ് പേരടി

  മുപ്പത്തിരണ്ടുകാരിയായ മേഘ്ന വിൻസെന്റ് കൊച്ചി സ്വ​​ദേശിനിയാണ്. അഭിനയത്തിന് പുറമെ നൃത്തത്തിലും മോഡലിങിലും മേഘ്ന സജീവമാണ്. മലയാളത്തിന് പുറമെ തമിഴിലാണ് മേഘ്ന സീരിയലുകൾ ചെയ്തിട്ടുള്ളത്.

  തമിഴിൽ താരം അഭിനയിച്ച സീരിയലുകളും താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മേഘ്നയുടെ വിവാഹം 2017ലാണ് നടന്നത്.

  Also Read: എനിക്കായി പിറന്നവന്‍, ജീവിതത്തില്‍ നീയുള്ളതില്‍ കടപ്പെട്ടിരിക്കുന്നു; റോബിന് ആരതിയുടെ പിറന്നാളാശംസ

  സീരിയൽ‌-സിനിമാ താരം ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ആയിരുന്നു മേഘ്നയെ വിവാഹം ചെയ്തത്. മേഘ്നയുടേയും ഡിംപിളിന്റേയും വിവാ​ഹം ഒരുമിച്ചാണ് നടത്തിയത്.

  ആഘോഷപൂർവം വിവാഹം നടന്നുവെങ്കിലും അധികകാലം ഡോണിനൊപ്പം കുടുംബ ജീവിതം നയിക്കാൻ മേഘ്നയ്ക്കായില്ല. തുടർന്ന് 2019ൽ ഇരുവരും വിവാ​ഹമോചിതരായി. മേഘ്നയുമായി പിരിഞ്ഞ ശേഷം ഡോൺ വേറെ വിവാഹം ചെയ്തു. പക്ഷെ മേഘ്ന ഇപ്പോഴും സിം​ഗിളായി തുടരുകയാണ്.

  Also Read: ലിപ് ലോക്ക് ചെയ്യുമ്പോള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീലല്ല കിട്ടുന്നത്; തുറന്ന് പറഞ്ഞ് സ്വാസിക

  സ്വകാര്യ ജീവിതത്തിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും കരിയർ സംബന്ധമായി ഉയർച്ചകളാണ് നിരന്തരം മേഘ്നയ്ക്കുണ്ടായികൊണ്ടിരിക്കുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്ലർ എന്ന സീരിയലിലാണ് മേഘ്ന ഇപ്പോൾ അഭിനയിക്കുന്നത്.

  ജ്യോതി എന്നാണ് മേഘ്ന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിത തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മേഘ്ന ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഫിലോസഫിയുടെ ആളാണ് മേഘ്‌ന എന്നാണ് അടുപ്പമുള്ള സുഹൃത്തുക്കള്‍ പറയാറുള്ളത്.

  ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങളെ മേഘ്‌ന അതിജീവിച്ചതും ഇതേ ഫിലോസഫിയിലൂടെയാണ്. ഡിപ്രഷന്‍ വരെ എത്തിയ ജീവിതത്തിലെ ചില ഘട്ടങ്ങളെ അതിജീവിച്ചതിനെ കുറിച്ചും മേഘ്ന മുമ്പ് തുറന്ന് സംസാരിച്ചിട്ടുണ്ട്. 'എല്ലാവര്‍ക്കും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും.'

  'അതിനെ എങ്ങിനെ സമീപിക്കുന്നു എന്നതിലാണ് കാര്യം. ഏതൊരു കഷ്ടത്തേയും നമ്മള്‍ മുറുകെ പിടിയ്ക്കുമ്പോഴാണ് ആ വിഷമം കൂടുന്നത്. അതിനെ അങ്ങ് വിട്ടേക്കുക. നടക്കുന്നത് പോലെ നടക്കട്ടേയെന്ന് കരുതി കഴിഞ്ഞാല്‍ ആ ഭാരം നമുക്ക് അനുഭവപ്പെടില്ല', മേഘ്ന പറഞ്ഞു.

  'ജീവിതത്തില്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യം എന്താണെന്ന് അവതാരക ചോദിച്ചപ്പോൾ കഴിഞ്ഞത് ഒന്നും താന്‍ മറക്കില്ലെന്നാണ്' മേഘ്‌ന വിന്‍സെന്റ് പറഞ്ഞത്. 'നല്ലതായാലും ചീത്തയായാലും എല്ലാ അനുഭവങ്ങളില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാവും.'

  'കഴിഞ്ഞ് പോയത് എല്ലാം മുന്നോട്ടേക്ക് നടക്കാനുള്ള ശക്തി തരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറയുകയാണെങ്കിൽ ഇപ്പോള്‍ ഞാൻ സിംഗിളാണ്. പെട്ടന്ന് മിംഗിള്‍ ആവാന്‍ താത്പര്യമില്ല.'

  'പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാര്യേജാണോ താത്പര്യമെന്ന് ചോദിച്ചാൽ എങ്ങിനെ വിവാഹം ചെയ്താലും സമാധാനം ഉണ്ടായാല്‍ മതി എന്ന് മാത്രമെ എനിക്കുള്ളൂ. കാമറ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചര്‍ ആയേക്കുമായിരുന്നു.'

  'ഡാന്‍സ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റം', മേഘ്ന പറഞ്ഞു. കുറച്ച് നാൾ മുമ്പ് ഒരിക്കൽ അരുവിക്കര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തപ്പോൾ പറഞ്ഞ ചില വാക്കുകളുടെ പേരിൽ മേഘ്നയ്ക്ക് ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു.

  Read more about: meghna vincent
  English summary
  Serial Actress Meghna Vincent Open Up About Her Marriage Life, Old Interview Again Goes Viral-Read In Malaylam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X