»   » ഇന്നസെന്റിനെ കണ്ണിറുക്കി കാണിച്ച് സിരീയല്‍ താരം മൃദുല വിജയ്: വീഡിയോ വൈറല്‍! കാണാം

ഇന്നസെന്റിനെ കണ്ണിറുക്കി കാണിച്ച് സിരീയല്‍ താരം മൃദുല വിജയ്: വീഡിയോ വൈറല്‍! കാണാം

Written By:
Subscribe to Filmibeat Malayalam

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗമായി മാറിയ ഗാനങ്ങളിലൊന്നായിരുന്നു. പഴയൊരു മാപ്പിളപ്പാട്ടായിരുന്ന ഈ ഗാനത്തെ റീമിക്‌സ് ചെയ്തായിരുന്നു പുറത്തിറക്കിയിരുന്നത്. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരിലൊരാളായ ഷാന്‍ റഹ്മാനായിരുന്നു മാണിക്യ മലരായ പൂവി ഗാനം പുതിയ രീതിയില്‍ കമ്പോസ് ചെയ്തിരുന്നത്.

കര്‍ണ്ണന്റെ തിരക്കഥയുമായി ശബരിമലയിലെത്തി ആര്‍എസ് വിമല്‍; ചിത്രങ്ങള്‍ വൈറല്‍! കാണാം

ഷാന്‍ റഹ്മാന്റെ കൂട്ടുകാരന്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഈ ഗാനം സമൂഹമാധ്യമങ്ങളില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. പാട്ട് പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലായിരുന്നു സമൂഹമാധ്യമങ്ങള്‍ ഈ ഗാനത്തെ ഏറ്റെടുത്തിരുന്നത്. പാട്ടിനൊപ്പമുളള ചിത്രത്തിലെ രംഗങ്ങളായിരുന്നു ആളുകളെ ഏറെ ആകര്‍ഷിച്ചിരുന്നത്. പാട്ടിന്റെ രംഗത്തില്‍ പ്രിയ വാര്യരും റോഷനും തമ്മിലുളള പ്രണയമായിരുന്നു അധികമാളുകള്‍ക്കും ഇഷ്ടപ്പെട്ടിരുന്നത്.

priya warrier

ഗാനരംഗത്തില്‍ ഇരുവരുടെയും പുരികം ഉയര്‍ത്തലും കണ്ണിറുക്കലുമായിരുന്നു എല്ലാവരും ശ്രദ്ധിച്ചിരുന്നത്.തുടര്‍ന്ന് ഈ പാട്ടിന്റെതായി നിരവധി കവര്‍ വേര്‍ഷനുകളും ഡബ്‌സമാഷ് വീഡിയോകളും പുറത്തിറങ്ങിയിരുന്നു.യുടൂബില്‍ ഇതുവരെയായി ആറ് കോടിയിലധികം ആളുകളാണ് ഈ പാട്ട് കണ്ടു കഴിഞ്ഞിരിക്കുന്നത്. അടുത്തിടെ സീരിയല്‍ താരമായ മൃദുല വിജയും പ്രിയാ വാര്യരെ അനുകരിച്ചിരുന്നു.

mridula vijay

എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോകളില്‍ ഒന്നായ ഉര്‍വ്വശി തിയ്യേറ്റേഴ്‌സിലാണ് മൃദുല അഡാറ് ലവ് ഗാനരംഗത്തിലെ പ്രിയാ വാര്യരുടെ പുരികം ചുളിക്കലിനെ അനുകരിച്ചിരുന്നത്. പരിപാടിയില്‍ നടന്‍ ഇന്നസെന്റിനെ നോക്കിയാണ് പ്രിയ ഈ രംഗം അഭിനയിച്ചു കാണിച്ചത്. മൃദുലയുടെ പുരികം ചുളിക്കലില്‍ എക്‌സ്പ്രഷന്‍സ് ഇടാന്‍ പാടുപെടുന്ന ഇന്നസെന്റിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. എതായാലും ഇവര്‍ രണ്ടു പേരുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പഞ്ചവര്‍ണ്ണ തത്തയെ സ്വന്തമാക്കി മഴവില്‍ മനോരമ: സംപ്രേക്ഷണാവകാശം നേടിയത് വലിയ തുകയ്ക്ക്‌

ആ സമയത്ത് രണ്‍ബീറായിരുന്നു തന്നെ രക്ഷിച്ചിരുന്നത്! മനസുതുറന്ന് ദീപിക: കാണാം

English summary
serial actress mridula vijay enacts priya varriers iconic wink

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X