വിവരമറിഞ്ഞ് ഓടിയെത്തി... സന്തോഷം അടക്കാനാവാതെ യുവ, ഒരു വർഷം മുമ്പുള്ള ഓർമ പങ്കുവെച്ച് മൃദുല വിജയ്!

മകൾ കൂടി പിറന്നതോടെ മൃദുല വിജയിയുടേയും യുവ ക‍ൃഷ്ണയുടേയും ജീവിതം കൂടുതൽ മനോഹരമായി. അച്ഛനേയും അമ്മയേയും പോലെ വളരെ ചെറുപ്പത്തിൽ തന്നെ മൃദുലയുടേയും യുവ കൃഷ്ണയുടേയും മകൾ ധ്വനിയും കുഞ്ഞ് സെലിബ്രിറ്റിയാണ്. ജനിച്ചിട്ട് മാസങ്ങൾ മാത്രമെ ആയിട്ടുള്ളുവെങ്കിൽ കൂടിയും സീരിയലിൽ വരെ അഭിനയിച്ച് കഴിഞ്ഞു ധ്വനി.

സ്വന്തമായി യുട്യൂബ് ചാനലും മൃദുലയ്ക്കും യുവയ്ക്കുമുണ്ട്. മകളുടെ വിശേഷങ്ങൾ അടക്കം ഇരുവരും പങ്കുവെക്കുന്നത് ആ യുട്യൂബ് ചാനൽ വഴിയാണ്. സഹോദരി പ്രസവിച്ച് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും മൃ​ദുലയും പെൺകുഞ്ഞിന് ജന്മം നൽകി.

താൻ ​ഗർഭിണിയാണെന്നും തങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞ് കൂടി വരാൻ പോകുന്നുവെന്നും സോഷ്യൽമീഡിയ വഴിയാണ് മൃദുലയും യുവയും പ്രേക്ഷകരെ അറിയിച്ചത്. അന്ന് ആ സന്തോഷ വാർത്ത അറിഞ്ഞപ്പോഴുള്ള എല്ലാവരുടേയും റിയാക്ഷൻ എന്തായിരുന്നുവെന്ന് ഇപ്പോൾ പുറത്തുവിട്ട പുതിയ വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് മൃ​ദുല.

ഒരു വർഷം പഴക്കമുള്ള സുന്ദരമായ ഓർമയെന്ന് കുറിച്ചുകൊണ്ടാണ് മൃദുല വീ‍ഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

വിവരമറിഞ്ഞ് ഓടിയെത്തി...

മൃദുല പ്ര​ഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോ​ഗിച്ചാണ് ആദ്യം ​ഗർഭിണിയാണെന്ന് അറിഞ്ഞത്. റോസ് നിറത്തിലുള്ള വരകൾ കണ്ടപ്പോൾ സന്തോഷവും അമ്പരപ്പുമെല്ലാം ഒരുപോലെ മൃദുലയുടെ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു. ശേഷം താരത്തിന്റെ സഹോദരിയോടാണ് മൃ​ദുല സന്തോഷം പങ്കുവെച്ചത്.

പാർവതിയുടെ മുഖത്തും മൃദുല ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അതിരില്ലാത്ത സന്തോഷമാണ് നിറഞ്ഞത്. ശേഷമാണ് സന്തോഷ വാർത്ത കേട്ട് യുവ എത്തിയത്. വന്നയുടൻ മൃദുലയെ കെട്ടിപിടിച്ച് മുത്തം നൽകുകയാണ് യുവ ചെയ്തത്.

സന്തോഷം അടക്കാനാവാതെ യുവ

'കഴിഞ്ഞ വർഷം ഈ ദിവസമാണ് ഞാൻ എന്റെ ഉദരത്തിൽ ധ്വനിയെ വഹിക്കുന്നുണ്ടെന്ന് അറിഞ്ഞത്. അന്നുണ്ടായ ഫീലിങ്സ് പറഞ്ഞറിയിക്കാനാവില്ല' മൃദുല റിയാക്ഷൻ വീഡിയോ പങ്കുവെച്ച് കുറിച്ചു. മൃദുലയുടെ വീഡിയോ വൈറലായതോടെ ആരാധകരും സന്തോഷം പങ്കിട്ടെത്തി.

എല്ലാവരുടേയും മുഖത്തെ ആഹ്ലാദം കാണുമ്പോൾ തന്നെ മനസ് നിറയുന്നുവെന്നാണ് മൃദുലയുടെ പുത്തൻ വീഡിയോയ്ക്ക് കമന്റായി പ്രേക്ഷകർ കുറിച്ചത്. 2020 ജൂലൈയിലായിരുന്നു സീരിയൽ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമായിരുന്നു വിവാഹം.

ഒരു വർഷം മുമ്പുള്ള ഓർമ പങ്കുവെച്ച് മൃദുല വിജയ്

ഇതൊരു പ്രണയ വിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവെച്ചായിരുന്നു മൃദുലയുടേയും യുവയുടേയും വിവാ​ഹ ചടങ്ങുകൾ നടന്നത്. ​

ഗർഭിണിയാകുന്നത് വരെ മൃദുല സീരിയലിൽ സജീവമായിരുന്നു. ​ഗർഭിണിയായതോടെ അഭിനയം നിർത്തി. മകൾ പിറന്ന ശേഷം ഉടൻ തന്നെ തിരികെ അഭിനയത്തിലേക്ക് പോകാനും മൃദുല്യക്കായില്ല. എന്നാൽ വൈകാതെ തന്നെ മിനി സ്ക്രീനിൽ‌ തിരിച്ചെത്തുമെന്നാണ് മൃദുല അടുത്തിടെ പറഞ്ഞത്.

കുട്ടിത്താരം ധ്വനി

യുവ ഇപ്പോൾ അഭിനയവുമായി സജീവമാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ഇപ്പോൾ യുവ അഭിനയിക്കുന്നത്. അതിൽ തന്നെയാണ് അടുത്തിടെ ധ്വനിയും അഭിനയിച്ചത്. 'ഷൂട്ടിങ്ങിനായി ദിവസങ്ങള്‍ മാത്രമുളള ഒരു കുട്ടിയെ വേണമായിരുന്നു.'

'അങ്ങനെയാണ് ധ്വനി സീരിലില്‍ എത്തുന്നത്' എന്നാണ് മകളുടെ അഭിനയരം​ഗത്തേക്കുള്ള ചുവടുവെപ്പിനെ കുറിച്ച് സംസാരിക്കവെ യുവ പറഞ്ഞത്. 39 ദിവസം മാത്രം പ്രായമുളളപ്പോഴാണ് കുഞ്ഞ് ധ്വനി ഷൂട്ടിങ്ങിനായി എത്തിയത്.

അച്ഛനൊപ്പം സീരിയൽ അനുഭവം

എല്ലാ സുരക്ഷ മുന്‍കരുതലുകളും പാലിച്ചിരുന്നുവെന്ന് യുവ പറഞ്ഞിരുന്നു. സീരിലില്‍ സോന എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് ധ്വനിയെ കാണിച്ചത്.

അച്ഛന്റെയും മകളുടെയും ആദ്യ സീരിയല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് ആണെന്ന് പറയാലോ എന്ന് സന്തോഷത്തോടെ മൃദുലയും മുമ്പ് പങ്കുവെച്ചൊരു പഴയ വീഡിയോയിൽ പറഞ്ഞിരുന്നു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സുന്ദരി എന്നൊരു സീരിയലിലും യുവ കൃഷ്ണ മുമ്പ് അഭിനയിച്ചിട്ടുണ്ട്.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X