പ്രസവം കഴിഞ്ഞിട്ട് 2 മാസം; പാര്‍വതിയ്ക്കും ഭര്‍ത്താവിനുമൊപ്പം ഡാന്‍സ് കളിച്ച് കുഞ്ഞുമകന്‍, വീഡിയോ വൈറൽ
നടി പാര്‍വതി കൃഷ്ണയുടെ നിറവയറിലുള്ള ഡാന്‍സ് വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. കുഞ്ഞിന് അപകടം സംഭവിക്കുമെന്ന് പറഞ്ഞ് വിമര്‍ശിച്ചവരും നിരവധിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ അവസാനത്തോട് കൂടി പാര്‍വതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മകന്റെ പേര് പുറത്ത് വിട്ടെങ്കിലും ഇനിയും കുഞ്ഞിന്റെ മുഖം മാത്രം ആരെയും കാണിച്ചിട്ടില്ല.
ഇപ്പോഴിതാ ജനിച്ച് രണ്ട് മാസം ആവുന്നതിന് മുന്‍പ് മകനൊപ്പമുള്ള ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പാര്‍വതിയും ഭര്‍ത്താവ് ബാലഗോപാലും. ഇന്‍സ്റ്റാഗ്രാം പേജില്‍ ബാലു പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. 'ഉറക്കമില്ലാത്ത രാത്രികള്‍ ആരംഭിച്ചിരിക്കുന്നു. എന്റെ കള്ള കണ്ണനും ബേബിയ്ക്കുമൊപ്പം ഇതെല്ലാം ആസ്വദിക്കുകയാണ്. ഇത് വെറും തുടക്കം മാത്രം' എന്നുമാണ് ഡാന്‍സ് വീഡിയോയ്ക്ക് ബാലഗോപാല്‍ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

റൗഡി ബേബി പാട്ടിനൊപ്പം ബാലഗോപാലും പാര്‍വതിയും ചുവടുവെക്കുമ്പോള്‍ കട്ടിലില്‍ കിടന്ന് മകനും ഡാന്‍സ് കളിക്കാന്‍ ശ്രമിക്കുകയാണ്. പാട്ടിന്റെ വരികള്‍ക്കൊപ്പം കൈയും കാലുമിട്ട് അടിച്ച് മാതാപിതാക്കന്മാര്‍ക്ക് ഡാന്‍സ് കളിക്കാനുള്ള ആവേശവും കുഞ്ഞ് നല്‍കുന്നുണ്ട്. ഇതോടെ വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
'അണ്ണൈ നിങ്ങള്‍ വളരെ താമസിച്ച് പോയി. യൂട്യൂബ് ചേട്ടന്മാര്‍ പണ്ടേ ഇതൊക്കെ ഇട്ട് കഴിഞ്ഞു. എന്താണിത്. എല്ലായിപ്പോഴും ഇന്‍സ്റ്റയിലെ തെറി വിളിയ്ക്ക് വേണ്ടി തയ്യാറായി ഇരിക്കണം' എന്നാണ് ബാലഗോപാലിന്റെ പോസ്റ്റിന് താഴെ പാര്‍വതി നല്‍കിയ കമന്റ്. ഞാന്‍ എല്ലായിപ്പോഴും താമസിച്ചാണ് ചെയ്യാറുള്ളത്. യൂട്യൂബിലെ ചേട്ടന്മാര്‍ ഇടുന്നതും ഞാന്‍ എന്റെ ഇന്‍സ്റ്റയില്‍ ഇടുന്നതും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളത് കെട്ടിയോളേ...? തെറി വിളി അതിപ്പോള്‍ നമുക്കും വിളിക്കാലോ എന്നാണ് പാര്‍വതിയ്ക്ക് ബാലുവിന്റെ മറുപടി.
അതേ സമയം നിങ്ങളുടെ എക്‌സ്പ്രഷന്‍ അല്ല കുഞ്ഞിന്റെ എക്‌സ്പ്രഷന്‍ കൂടി കാണിക്കണം. അവന്റെ മുഖം പുറംലോകത്തിന് എന്നാണ് കാണിക്കുന്നതെന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് താരദമ്പതിമാരോടായി വന്ന് കൊണ്ടിരിക്കുന്നത്. ഇതേ കുറിച്ച് ഇരുവരും കൂടുതല്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല.


Click it and Unblock the Notifications











