മകന് പേരിട്ട് നടി പാര്‍വ്വതി കൃഷ്ണ, കുടുംബത്തിനൊപ്പമുളള മനോഹര ചിത്രവുമായി താരം

By Midhun Raj

നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് പാര്‍വതി കൃഷ്ണ. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പാര്‍വതി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഗര്‍ഭിണിയായ ശേഷമുളള നടിയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷ നേരങ്ങള്‍ക്കുളളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അമ്മയായ സന്തോഷം നടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സുഖപ്രസവം ആയിരുന്നെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും പാര്‍വതി ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞുണ്ടായ ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. പാര്‍വതി കൃഷ്ണയുടെതായി വന്ന മിക്ക പോസ്റ്റുകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാണ് നടിയെ വിവാഹം കഴിച്ചത്.

ഭര്‍ത്താവിനൊപ്പമുളള നടിയുടെ

ഭര്‍ത്താവിനൊപ്പമുളള നടിയുടെ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടുകളും മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. അതേസമയം പാര്‍വ്വതി കൃഷ്ണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായിരിക്കുകയാണ്. മകന് പേരിട്ടതിന്‌റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഇത്തവണ നടി എത്തിയിരിക്കുന്നത്. അവ്യുക്ത് എന്നാണ് മകന് പാര്‍വ്വതിയും ബാലഗോപാലും പേരിട്ടത്.

ഞങ്ങളുടെ പുതിയ സന്തോഷം

ഞങ്ങളുടെ പുതിയ സന്തോഷം, വീട്ടിലെ രാജകുമാരന്‍ ഇവനാണ്, അവ്യുക്ത്, ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുളള ചിത്രം പങ്കുവെച്ച് പാര്‍വതി കുറിച്ചു. കണ്ണപ്പനെന്നാണ് മകനെ വിളിക്കാറുളളതെന്ന് നടി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ആള്‍ പൊളിയാണെന്നും പാര്‍വ്വതി കൃഷ്ണ മകനെ കുറിച്ച് പറഞ്ഞു.

നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു

നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു പാര്‍വ്വതി അഭിനയരംഗത്തേക്ക് എത്തിയത്. സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് മ്യൂസിക്ക് ആല്‍ബങ്ങളില്‍ അഭിനയിച്ചും നടി ശ്രദ്ധേയയായി. കെ കെ രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം, ഈശ്വരന്‍ സാക്ഷി എന്നീ പരമ്പരകളിലൂടെയും പാര്‍വ്വതി കൃഷ്ണ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

ഒപ്പം ബൈജു ദേവരാജ് സീരീയലായ

ഒപ്പം ബൈജു ദേവരാജ് സീരീയലായ രാത്രിമഴയിലും നടി അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും പാര്‍വ്വതി കൃഷ്ണ അഭിനയിച്ചിരുന്നു. എയ്ഞ്ചല്‍സ് എന്ന ത്രില്ലര്‍ ചിത്രത്തിലാണ് നടി എത്തിയത്. ഡാന്‍സ് വീഡിയോകള്‍ പങ്കുവെച്ചും മുന്‍പ് നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഗര്‍ഭിണിയായ സമയത്ത് കാട്ടുപയലേ എന്ന ഹിറ്റ് ഗാനത്തിനൊപ്പമുളള പാര്‍വ്വതിയുടെ ഡാന്‍സ് ശ്രദ്ധേയമായിരുന്നു.

അന്ന് നിരവധി പേരാണ്

അന്ന് നിരവധി പേരാണ് നടിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പാര്‍വ്വതിക്ക് പിന്നാലെ പേളി മാണിയും ഗര്‍ഭകാല സമയത്ത് ഡാന്‍സ് വീഡിയോ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ എത്തി. മുന്‍പ് ഏഴാം മാസത്തിലെ വളക്കാപ്പ് ചടങ്ങും പാര്‍വ്വതി കൃഷ്ണയുടെതായി നടന്നിരുന്നു. അന്ന് എടുത്ത മനോഹര ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.

Recommended Video

Bigg Boss Malayalam 3 coming soon; Tovino Thomas unveils the logo

നടി ബിപാഷ ബസുവിന്‌റെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X