പ്രസവശേഷം തടിച്ച് ബബ്ലിയായി; തടി കുറയ്ക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട് മറുപടി പറഞ്ഞ് നടി പാര്‍വതി കൃഷ്ണ

നിറവയറില്‍ ഡാന്‍സ് കളിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടിയാണ് പാര്‍വതി കൃഷ്ണ. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ ആദ്യ ആഴ്ചകളില്‍ ആരോഗ്യമുള്ളൊരു ആണ്‍കുഞ്ഞിന് നടി ജന്മം നല്‍കിയിരുന്നു. കുഞ്ഞിന്റെ മുഖം കാണിക്കുന്ന ചിത്രം ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും മകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം പാര്‍വതി പങ്കുവെക്കാറുണ്ട്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ മകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നടി ഉത്തരം പറഞ്ഞിരുന്നു. പിന്നാലെ ലൈവ് വീഡിയോയിലൂടെ പ്രസവത്തെ കുറിച്ച് പറഞ്ഞ് വന്നിരുന്നു. ഇപ്പോള്‍ തനിക്ക് നന്നായി തടി വെച്ച് ബബ്ലളി ആയി മാറി. തടി കുറയ്ക്കുന്നില്ലേ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും നടി വീഡിയോയിലൂടെ നല്‍കുന്നുണ്ട്.

വിശേഷങ്ങളുമായി പാര്‍വതി

ഗര്‍ഭിണി ആയെന്ന് കരുതി വെറുതെ ഇരുന്ന് സമയം കളഞ്ഞില്ല. എല്ലാ ജോലികളും ഞാാന്‍ ചെയ്തിരുന്നു. അടുക്കളയിലുള്ള സാദാ പണികള്‍ക്കൊപ്പമാണ് നൃത്തം ചെയ്യാനുള്ള സമയം കണ്ടെത്തിയത്. പ്രസവത്തിനു ശേഷം വീഡിയോയില്‍ കാണും പോലെ ഓടിച്ചാടി നടക്കുകയൊന്നുമല്ല. അത്യാവശ്യം നന്നായി തന്നെ ഞാന്‍ റെസ്റ്റ് എടുക്കുന്നുണ്ട്. അങ്ങനെ കുറച്ച് വിശ്രമം വേണമെന്നാണ് വീട്ടിലുള്ളവരെല്ലാം പറയുന്നത്. ഇപ്പോള്‍ അവരെ കൂടി അനുസരിച്ച് നില്‍ക്കുകയാണെന്ന് നടി വ്യക്തമാക്കുന്നു.

വിശേഷങ്ങളുമായി പാര്‍വതി

മകന്റെ പേരാണ് കൂടുതല്‍ പേരും പാര്‍വതിയോട് ചോദിച്ച് കൊണ്ടിരുന്നത്. അവനെ ഇപ്പോള്‍ കണ്ണപ്പന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത. 28-ാം ദിവസമാണ് പേരിടല്‍. അന്നേരം പേര് പുറത്ത് പറയാം. ആള് പൊളിയാണ്. അമ്മയായപ്പോഴുള്ള അനുഭവം എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. അമ്മ എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ ഒരു അനുഭവം ആണ്. അത് താന്‍ ആസ്വദിക്കുകയാണിപ്പോള്‍.

വിശേഷങ്ങളുമായി പാര്‍വതി

ഏറ്റവും അധികം ഇഷ്ടം ബാലുവിനോടാണോ കുഞ്ഞിനോടാണോ എന്ന് ചോദിച്ചാല്‍, അത് അവര്‍ രണ്ടാളും എനിക്ക് എന്റെ രണ്ടു കണ്ണുകള്‍ പോലെയാണെന്നാണ് നടിയുടെ മറുപടി. ആദ്യമായി കുഞ്ഞിനെ കണ്ട ആ നിമിഷം പറഞ്ഞറിയിക്കാന്‍ ആകില്ല. അത്രയും മനോഹര നിമിഷമായിരുന്നു. ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണമെന്നായിരുന്നോ ആഗ്രഹമെന്ന ചോദ്യത്തിനും പാര്‍വതി വ്യക്തമായ ഉത്തരം പറഞ്ഞിരുന്നു. എന്റെ വയറും കാര്യങ്ങളും ഒക്കെ കണ്ടപ്പോള്‍ എല്ലാവരും പറഞ്ഞു എനിക്ക് പെണ്‍കുട്ടി ആയിരിക്കും എന്ന്. എനിക്ക് അങ്ങനെ ആണ്‍ പെണ്‍ വ്യത്യസമൊന്നും ഉണ്ടായിരുന്നില്ല. പൂര്‍ണ ആരോഗ്യമുള്ള ഒരു കുഞ്ഞാവേണം എന്ന് ഉണ്ടായിരുന്നുള്ളൂ.

വിശേഷങ്ങളുമായി പാര്‍വതി

പിന്നെ പെണ്‍കുട്ടി ആകുമെന്നാണ് വിചാരിച്ചിരുന്നത്. നോര്‍മല്‍ ഡെലിവറി ആയപ്പോള്‍ കിട്ടിയ അഭിമാനം മറ്റൊന്നിനും കിട്ടിയിട്ടില്ല. ഇപ്പോള്‍ നന്നായി വണ്ണം വച്ചല്ലോ എന്ന് പറയുന്നവരോട്, ഇപ്പോള്‍ എന്റെ കാര്യം ശ്രദ്ധിക്കാന്‍ അല്ല എനിക്ക് നേരമുള്ളത്. ആദ്യം കുഞ്ഞ്. അത് കഴിഞ്ഞേ ഞാന്‍ എന്റെ കാര്യങ്ങള്‍ ചിന്തിക്കുന്നുള്ളു. ഇപ്പോള്‍ സൗന്ദര്യത്തിന് അല്ല പ്രധാന്യം. കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ്. അതിന് എനിക്ക് പോഷക ഗുണമുള്ള ആഹാരം കഴിച്ചേ മതിയാകൂ. കുറച്ച് തടി വെക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോഴല്ലാതെ പിന്നെ ഇപ്പോഴാണ് ഇങ്ങനെ ഇരിക്കുന്നത്. ഇതുപോലെ ബബ്ലളി ആകുമ്പോഴാണ് എനിക്ക് എന്നെ കാണാന്‍ കൂടുതല്‍ ഇഷ്ടം ന്നും പാര്‍വതി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X