വിത്ത് മൈ പൊണ്ടാട്ടി, ടോക്സിക്ക് ബന്ധത്തേക്കാൾ നൂറിരട്ടി മികച്ചത്; കൂടെവിടെ താരവും കൂട്ടുകാരിയും വിവാഹിതരായി!

ഒരു സമയത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലുകളിൽ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന സീരിയലായിരുന്നു കൂടെവിടെ. ബിബിൻ ജോസും അൻഷിത അക്ബർഷയുമായിരുന്നു സീരിയലിലെ നായകനും നായികയും. അൻഷിതയ്ക്ക് കരിയർ ബ്രേക്കായ സീരിയൽ കൂടിയായിരുന്നു കൂടെവിടെ. ഇന്നും അൻഷിതയെ മലയാളികൾ തിരിച്ചറിയുന്നത് കൂടെവിടെയിലെ സൂര്യ കൈമളായാണ്. രണ്ടര വർഷത്തോളം നീണ്ടുനിന്ന സീരിയലിന് 686 എപ്പിസോഡുകളുണ്ടായിരുന്നു.

2021ൽ ആരംഭിച്ച സീരിയൽ 2023ൽ ആണ് അവസാനിച്ചത്. നായകയനും നായികയും മാത്രമല്ല സീരിയലിൽ ചെറിയ വേഷങ്ങൾ ചെയ്തവർക്കുപോലും വലിയ സ്വീകാര്യത സീരിയൽ പ്രേമികൾക്കിടയിൽ ലഭിച്ചിരുന്നു. അത്തരത്തിൽ കുടുംബപ്രേക്ഷകർക്ക് സുപരിചിതയായ സീരിയൽ നടിയാണ് പ്രാർത്ഥന കൃഷ്ണ നായർ.

Serial Actress Prarthana
Photo Credit: Prarthana / Instagram

ഇരുപത്തിമൂന്നുകാരിയായ പ്രാർത്ഥനയുടെ വിവാഹം കഴിഞ്ഞുവെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മോഡലായ അൻസിയ അൻസിയാണ് പ്രാർത്ഥനയെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം അൻസിയയാണ് പ്രാർത്ഥനെ ടാ​ഗ് ചെയ്ത് വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. വിത്ത് മൈ പൊണ്ടാട്ടി എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. ക്ഷേത്രനടയിൽ കഴുത്തിൽ പൂമാല അണിഞ്ഞാണ് ഇരുവരും നിൽക്കുന്നത്.

സ്ലീവ്ലെസ് ചുവന്ന ബ്ലൗസും ചുവന്ന ബോഡറുള്ള സെറ്റും മുണ്ടും അതിനിണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞാണ് പ്രാർത്ഥന ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമാനമായ രീതിയിൽ ചുവന്ന ബ്ലൗസും ചുവന്ന കരയുള്ള സെറ്റ് സാരിയും ആഭരണങ്ങളും അണിഞ്ഞാണ് അൻസിയ എത്തിയത്. വിവാഹത്തിന്റെ വീഡിയോയും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

ക്ഷേത്ര നടയിൽ തൊഴുത് പ്രാർത്ഥിച്ചശേഷം അൻസിയ പ്രാർത്ഥനയുടെ കഴുത്തിൽ താലിയുള്ള സ്വർണ്ണമാല അണിയിച്ചു. ശേഷം മഞ്ഞ ചരടിലുള്ള താലി പ്രാർത്ഥന ആൻസിയയുടെ കഴുത്തിൽ കെട്ടി. പിന്നീട് ഇരുവരും പരസ്പരം ഹാരം അണിയിക്കുകയും സിന്ദൂരം അണിയിക്കുകയും ചെയ്തു. ഞാൻ എന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം കഴിച്ചു. ടോക്സിക്ക് ബന്ധത്തേക്കാൾ നൂറിരട്ടി നല്ല ബന്ധമാണെന്നാണ് പ്രാർത്ഥന വിവാഹ വീഡിയോ പങ്കിട്ട് കുറിച്ചത്.

തുടക്കത്തിൽ എന്തുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ ഇരുവരും പങ്കുവെച്ചതെന്ന് പ്രേക്ഷകർക്ക് മനസിലായില്ല. പിന്നീട് ഹാഷ്ടാ​ഗുകളിൽ ലെസ്ബിയൻ കപ്പിളെന്ന് കണ്ടപ്പോഴാണ് സംഭവത്തിൽ പ്രേക്ഷകർക്കും വ്യക്തത വന്നത്. സീരിയൽ ലോകത്ത് നിന്ന് അൻഷിത അടക്കമുള്ളവർ ഇരുവരുടേയും വിവാ​ഹ വീഡിയോയ്ക്ക് സ്നേഹം അറിയിച്ചും ആശംസകൾ നേർന്നും എത്തി. അമ്പരപ്പ് മാറാതെ ഇത് ഷൂട്ടാണോ റിയൽ വെഡ്ഡിങ്ങാണോ.

Serial Actress Prarthana
Photo Credit: Prarthana / Instagram

എഐ ആണോ? അതോ റീൽസ് ആണോ? എന്നൊക്കെയുള്ള സംശയങ്ങൾ കമന്റിലൂടെ ഫോളോവേഴ്സ് ചോദിക്കുന്നുണ്ട്. വളരെ ലളിതവും സ്വകാര്യവുമായിരുന്നു വിവാഹ ചടങ്ങെന്ന് വേണം വീഡിയോയിൽ നിന്നും മനസിലാക്കാൻ. ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല. പക്ഷെ സ്വവർഗ ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാനും കുടുംബങ്ങൾ രൂപീകരിക്കാനുമുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്.

മിസ് കേരള സെക്കന്റ് റണ്ണറപ്പ് 2024, മിസ് ഫാഷൻ ഐക്കൺ 2024 എന്നീ ടൈറ്റിലുകൾ നേടിയിട്ടുള്ള മോഡൽ കൂടിയാണ് അൻസിയ. കേരളത്തിൽ നടക്കാറുള്ള ഫാഷൻ ഷോകളിൽ എല്ലാം അൻസിയയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. സോഷ്യൽ മീഡിയയിലും താരമായ പ്രാർത്ഥന ഫുഡ് വ്‌ളോഗർ മുകേഷിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചും റീൽ ചെയ്തും ഒരിടയ്ക്ക് വൈറലായിരുന്നു.

എന്റെ സിങ്കം എന്ന ക്യാപ്ഷ്യനോടെ മുകേഷിനൊപ്പമുള്ള ഫോട്ടോ പ്രാർത്ഥന പങ്കുവെച്ചപ്പോൾ ഇരുവരും പ്രണയത്തിലാണോയെന്ന ചോദ്യവും ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ​ഗ്ലാമറസ് റീലുകൾ ചെയ്യുന്നതിന്റെ പേരിൽ നിരന്തരം വിമർശനം കേൾക്കാറുള്ള നടി കൂടിയാണ് പ്രാർത്ഥന. മോഹൻലാലിന്റെ ഫി​ഗർ അനുകരിച്ചാണ് മുകേഷ് എം നായർ ശ്രദ്ധ നേടിയത്.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X