അന്ന് തുച്ഛമായ പ്രതിഫലം, പ്രശ്നങ്ങൾ‌; ഇന്ന് തെലുങ്കിൽ ഒരു ദിവസത്തേക്ക് പ്രേമി വാങ്ങുന്ന തുക; വൻ ജനപ്രീതി

സീരിയൽ പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ചർച്ചയായ നടിയാണ് പ്രേമി വിശ്വനാഥ്. 2014 ൽ സംപ്രേഷണം തുടങ്ങിയ കറുത്തമുത്ത് എന്ന പരമ്പരയിലൂടെ വൻ ജനപ്രീതി നേടാൻ പ്രേമിക്ക് കഴിഞ്ഞു. കറുത്ത നിറമായതിന്റെ പേരിൽ ബന്ധുക്കളിൽ നിന്നും അവഹേളനം നേരിടുന്ന കഥാപാത്രമായാണ് പ്രേമി ഈ സീരിയലിൽ അഭിനയിച്ചത്. സീരിയൽ പ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുക്കാൻ പ്രേമിക്ക് കഴിഞ്ഞു. മലയാള ടെലിവിഷൻ രം​ഗത്തെ പുതിയ നായികാ തരം​ഗം വാർത്തകളിലും ഇടം പിടിച്ചു.

എന്നാൽ പിന്നീട് ചില പ്രശ്നങ്ങൾ പ്രേമിയുടെ കരിയറിലുണ്ടായി. കറുത്തമുത്തിൽ നിന്നും പ്രേമിയെ പുറത്താക്കി. പിന്നാലെ പ്രേമി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും ചർച്ചയായി. തന്നെ പരമ്പരയിൽ നിന്നും മനപ്പൂർവം മാറ്റി നിർത്തിയാണെന്ന് പ്രേമി തുറന്നടിച്ചു. കറുത്ത മുത്ത് ടീമുമായി ചില അസ്വാരസ്യങ്ങൾ പ്രേമിക്ക് ഉണ്ടായെന്നും അന്ന് വാർത്തകൾ വന്നു. തുച്ഛമായ പ്രതിഫലമാണ് പ്രേമിക്ക് സീരിയലിൽ നിന്നും ലഭിച്ചതെന്ന് സൂചനകൾ വന്നു.

Serial Actress Premi Viswanath

എന്നാൽ പ്രേമി ഷൂട്ടിം​ഗുമായി പലപ്പോഴും സഹകരിച്ചില്ലെന്ന് കറുത്തമുത്തിന്റെ സംവിധായകൻ പ്രവീൺ കടയ്ക്കാവൂർ ആരോപിച്ചു. കരാർ പ്രകാരം കറുത്തമുത്ത് സീരിയലിൽ അഭിനയിക്കുമ്പോൾ മറ്റ് ഷോകൾ ചെയ്യരുത്. എന്നാൽ പ്രേമി ഫ്ലവേഴ്സ് ടിവിയിൽ കുട്ടിക്കലവറ എന്ന ഷോ ചെയ്തു. ഇതാണ് പുറത്താക്കാനുള്ള കാരണമെന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ കുട്ടിക്കലവറ ചെയ്യുന്നതിന് മുമ്പേ തന്നെ സീരിയലിൽ നിന്നും മാറ്റി നിർത്തിയിരുന്നെന്നാണ് പ്രേമി പറഞ്ഞത്.

കറുത്തമുത്തിൽ നിന്ന് പുറത്തായെങ്കിലും പ്രേമിക്ക് ഫ്ലവേഴ്സ് ടിവിയിൽ സീരിയലുകൾ ലഭിച്ചു. പിന്നീട് തെലുങ്ക് സീരിയൽ രം​ഗത്തേക്ക് പ്രേമി ശ്രദ്ധ തിരിച്ചു. ഇന്ന് തെലുങ്കിൽ വൻ ജനപ്രീതിയുള്ള ന‌ടിയാണ് പ്രേമി വിശ്വനാഥ്. കാർത്തികദീപം എന്ന സീരിയലാണ് പ്രേമി വിശ്വനാഥിന് വൻ ജനപ്രീതി നേടിക്കൊടുത്തത്. കാർത്തീക ദീപം സീരിയലിന്റെ രണ്ടാം ഭാ​ഗത്തിനായി പ്രേമി വാങ്ങുന്ന പ്രതിഫലമാണിപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസത്തേക്ക് 35000 രൂപയാണ് പ്രേമി വാങ്ങുന്ന പ്രതിഫലം.

Serial Actress Premi Viswanath

മാസത്തിൽ 20 ദിവസത്തോളമാണ് ഷൂട്ടിം​ഗുള്ളത്. കണക്ക് പ്രകാരം ഒരു മാസത്തിനുള്ളിൽ ഏഴ് ലക്ഷം രൂപ മുതൽ എട്ട് ലക്ഷം രൂപ വരെ പ്രേമിക്ക് ലഭിക്കുന്നു. മലയാള ടെലിവിഷൻ രം​ഗത്തേക്കാൾ പണമിറക്കുന്ന മേഖലയാണ് തെലുങ്ക് സീരിയൽ മേഖല. സീരിയൽ താരങ്ങൾക്കുള്ള സ്വീകാര്യതയും കൂടുതലാണ്. എട്ട് വർഷം നീണ്ട കരിയറിൽ ഇതുവരെ ആറ് സീരിയലുകളിലാണ് പ്രേമി വിശ്വനാഥ് അഭിനയിച്ചത്.

ആദ്യ സീരിയലിൽ വെച്ച് മോശം അനുഭവം ഉണ്ടായെങ്കിലും ഇതെല്ലാം അഭിമുഖീകരിച്ച് കരിയറിൽ മുന്നേറാൻ പ്രേമിക്ക് കഴിഞ്ഞു. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം പ്രേമിക്ക് 1500 രൂപയാണ് ഒരു ദിവസം കറുത്തമുത്ത് സീരിയലിൽ നിന്നും ലഭിച്ചത്. എന്നാൽ ഈ വാദത്തെ സംവിധായകൻ പ്രവീൺ കടയ്ക്കാവൂർ എതിർത്തു. പ്രേമിയുടെ ഇന്നത്തെ പ്രതിഫലം മലയാളം സീരിയലിലെ ഒരു നായിക നടിക്ക് ആലോചിക്കാൻ പോലും പറ്റാത്തതാണ്.

More from Filmibeat

Read more about: premi viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X