അഭ്യൂഹങ്ങള്‍ക്കെല്ലാം മറുപടിയുമായി കറുത്തമുത്ത് താരം! താന്‍ സേഫാണെന്ന് പ്രേമി വിശ്വനാഥ്‌

By Prashant V R

കറുത്തമുത്ത് സീരിയലിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി പ്രേമി വിശ്വനാഥ്. കറുത്തമുത്തിലെ കാര്‍ത്തു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. പ്രേമിക്ക് ശേഷം കറുത്തമുത്തിലെ നായികയായി മറ്റൊരു താരമാണ് എത്തിയത്. കറുത്തമുത്തിന് പിന്നാലെ മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നു താരം. തുടര്‍ന്ന് തെലുങ്ക് സീരിയല്‍ രംഗത്താണ് പ്രേമി വിശ്വനാഥിനെ എല്ലാവരും കണ്ടത്.

premi viswanath

കാര്‍ത്തിക ദീപം എന്ന പരമ്പരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടി തെലുങ്കിലും തിളങ്ങിനില്‍ക്കുന്നത്. അതേസമയം പ്രേമി വിശ്വനാഥിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. രണ്ട് ദിവസമായി താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുളള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സമയത്താണ് പുതിയ പോസ്റ്റുമായി പ്രേമി എത്തിയിരിക്കുന്നത്.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

നടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സമീപകാലത്ത് തെലുങ്ക് സിരീയല്‍ മേഖലയില്‍ കുറച്ച് അഭിനേതാക്കള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് അഭിനേതാക്കളെക്കുറിച്ചുളള വ്യാജ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നത്. പിന്നാലെ താന്‍ വീട്ടില്‍ സേഫ് ആയിരിക്കുന്നുവെന്നാണ് പ്രേമി വിശ്വനാഥ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്. പുതിയൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കറുത്തമുത്ത് നായികയുടെ പോസ്റ്റ് വന്നത്.

അടുത്തിടെയാണ് കാര്‍ത്തികദീപം എന്ന സീരിയലിന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹൈദരാബാദില്‍ നിന്നും പ്രേമി വിശ്വനാഥ് തിരിച്ചെത്തിയത്. കറുത്തമുത്ത് വിജയകരമായി മുന്നേറുന്ന വേളയിലാണ് പരമ്പരയില്‍ നിന്നും പ്രേമി വിശ്വനാഥ് അപ്രത്യക്ഷയായത്. നടിയുടെ പെട്ടെന്നുളള പിന്മാറ്റം പ്രേക്ഷകരെയും അമ്പരപ്പിച്ചിരുന്നു. പല തരത്തിലുളള വാര്‍ത്തകളാണ് നടിയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്. അതേസമയം താന്‍ പിന്മാറിയതല്ല അണിയറ പ്രവര്‍ത്തകര്‍ മാറ്റിയതാണെന്ന് പ്രേമി വിശ്വനാഥ് മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

കറുത്തമുത്തിന്റെ തെലുങ്ക് പതിപ്പാണ് കാര്‍ത്തികദീപം എന്ന സീരിയല്‍. മുന്‍പ് കായംകുളം കൊച്ചുണ്ണിയുടെ മകന്‍, മൂന്നുമണി എന്നീ സീരിയലുകളിലും പ്രേമി വിശ്വനാഥ് മലയാളത്തില്‍ അഭിനയിച്ചിരുന്നു. ഇതിനിടെ കത്തിരിക്ക വെണ്ടക്ക എന്ന തമിഴ് ചിത്രത്തിലും നായികയായി നടി അഭിനയിച്ചിരുന്നു. മൂന്നൂമണി എന്ന സീരിയലില്‍ മയിലമ്മ എന്ന കഥാപാത്രമായും കായംകുളം കൊച്ചുണ്ണിയുടെ മകനില്‍ താമര എന്ന കഥാപാത്രമായുമാണ് പ്രേമി വിശ്വനാഥ് എത്തിയത്. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് പ്രേമി വിശ്വനാഥ്‌.

More from Filmibeat

Read more about: premi viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X