Don't Miss!
- News
ഉറങ്ങുന്ന ഭര്‍ത്താവിന്റെ കൈകാലുകള്‍ കെട്ടി; സാരി കഴുത്തില്‍ ചുറ്റി... വേങ്ങരയില്‍ യുവതി ചെയ്തത് ക്രൂരത
- Automobiles
ടൊയോട്ട - മാരുതി ബന്ധം ഇനി ഇലക്ട്രിക്കിൽ; സഹായഭ്യർത്ഥനയുമായി മാരുതി
- Sports
IPL 2023: സഞ്ജുവൊരുക്കിയ മാസ്റ്റര്‍ പ്ലാന്‍! ആദ്യ ചോദ്യം വൈറല്‍, ഹോള്‍ഡറെ റോയല്‍സ് റാഞ്ചി
- Lifestyle
ലോക ക്യാന്‍സര്‍ ദിനം: നിശബ്ദമായി വന്ന് ജീവനെടുക്കും കൊലയാളി: സ്ത്രീകളില്‍ ഈ ലക്ഷണങ്ങള്‍
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
- Travel
രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍
- Finance
റിയൽ എസ്റ്റേറ്റിൽ സാധ്യത, വാഹന വിൽപ്പനക്കാർക്കും നേട്ടങ്ങൾ; പുതിയ വാരം സാമ്പത്തിക ഫലം
ഭര്‍ത്താവിനെ കാണാന്‍ കഴിയാതെ നടി രശ്മി സോമന്! ഗോപിനാഥിനെ മിസ് ചെയ്യുന്നുണ്ടെന്നും രശ്മി പറയുന്നു
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് രശ്മി സോമന്. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി ഒരുപാട് കണ്ണീര് പരമ്പരകളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാല്‍ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു.
അടുത്ത കാലത്തായി നടി പങ്കുവെക്കാറുള്ള പോസ്റ്റുകളും മറ്റും വലിയ തരംഗമാവാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് കൊവിഡ് കാരണം ഭര്‍ത്താവിനെ കാണാന്‍ സാധിക്കാത്തതിലുള്ള വിഷമം നടി പറഞ്ഞിരിക്കുന്നത്. അടുത്ത കാലത്തായി നടി പങ്കുവെക്കാറുള്ള പോസ്റ്റുകളും മറ്റും വലിയ തരംഗമാവാറുമുണ്ട്.

ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് കൊവിഡ് കാരണം ഭര്‍ത്താവിനെ കാണാന്‍ സാധിക്കാത്തതിലുള്ള വിഷമം നടി പറഞ്ഞിരിക്കുന്നത്. വിവാഹത്തോടെ ഭര്‍ത്താവ് ഗോപിനാഥനൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ നടി ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി നാട്ടില്‍ എത്തിയതായിരുന്നു. ദുബായില്‍ നിന്നും ഷൂട്ടിങ്ങിന് വേണ്ടി നാട്ടിലെത്തുകയും ശേഷം തിരികെ പോവുകയുമായിരുന്നു.
എന്നാല്‍ കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെ തിരികെ പോവാന്‍ കഴിയാത്ത അവസ്ഥയിലായി പോയി. നിലവില്‍ ഭര്‍ത്താവ് വിദേശത്തും രശ്മി നാട്ടിലുമാണ്. ഭര്‍ത്താവായ ഗോപിനാഥിനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ രശ്മി പോസ്റ്റ് ചെയ്തത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

ചെറുപ്പം മുതല്‍ സിനിമകളിലും സീരിയലുകളിലും നിറഞ്ഞ് നിന്ന രശ്മി സോമന് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് സുപരിചിതയാവുന്നത്. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലെ പ്രകടനമായിരുന്നു ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ വീഡിയോസ് പങ്കുവെച്ച് കൊണ്ട് സജീവമാവുകയാണ് നടി.
ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായിരുന്ന സമയത്താണ് രശ്മി സോമനും മിനിസ്ക്രീന്‍ സംവിധായകനായ എ എം നസീറും തമ്മില്‍ പ്രണയത്തിലാവുന്നത്. 2001-ല്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷവും രശ്മി അഭിനയിച്ചിരുന്നു. എന്നാല്‍ വൈകാതെ ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിന് ശേഷമാണ് ഗോപിനാഥുമായിട്ടുള്ള വിവാഹം. രണ്ടാം വിവാഹത്തോടെ നടി അഭിനയം ഉപേക്ഷിച്ചെങ്കിലും ഇപ്പോള്‍ തിരിച്ച് വരവ് നടത്തി.
-
'കണ്ണിലേക്കാണ് അതിന്റെ വളർച്ച എത്തി നിൽക്കുന്നത്, കാഴ്ച എപ്പോൾ വേണമെങ്കിലും നഷ്ടമാകാം; രോഗാവസ്ഥയെ പറ്റി കിഷോർ!
-
മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്നത് പ്രയാസകരം; ദൃശ്യത്തിൽ എങ്ങനെയാണ് ചെയ്തതെന്ന് എനിക്കേ അറിയൂ; സിദ്ദിഖ്
-
'പെറ്റമ്മമാരേക്കാൾ നന്നായി ആ കുഞ്ഞിനെ ശോഭന വളർത്തി; ഷൂട്ട് കഴിഞ്ഞ് വന്നും നിർത്താതെ നൃത്തം ചെയ്യുന്നവൾ'