സീരിയല്‍ നടി രശ്മി സോമന്‍ വീണ്ടും വിവാഹം കഴിച്ചോ?
പിടി കുഞ്ഞു മുഹമ്മദിന്റെ മഗ് രീബിലൂടെ അരങ്ങേറ്റം കുറിച്ച രശ്മി സോമന്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് നായികയായെത്തുന്നത്. അവിടെ നിന്ന് സീരിയല്‍ രംഗത്തേക്ക് മാറിയപ്പോള്‍ രശ്മി കൂടുതല്‍ ജനപ്രിയയായി.
എ എം നസീറിന്റെ സീരിയലുകളിലൂടെ നടി വളരുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ മറ്റൊരു ബന്ധവും വളരുന്നുണ്ടായിരുന്നു. ഒരു ദിവസം വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞപ്പോഴും നസീറിന്റെ സീരിയലുകളിലൂടെ രശ്മി വീണ്ടും അഭിനയം തുടര്‍ന്നു. പിന്നെ പതിവ് താരകുടുംബത്തില്‍ സംഭവിയ്ക്കുന്നതുപോലെ ഇരുവരും തമ്മില്‍ പിരിഞ്ഞു.

വിവാഹ മോചനം നേടിയെങ്കിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയിരുന്നില്ല. അഭിമുഖം ചെയ്യുന്നവരോട് തങ്ങളുടെ വ്യക്തി ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് ഇരുവരുടെയും സ്വകാര്യ ജീവിതത്തിന് വേണ്ടുന്ന സ്വകാര്യതയും ലഭിച്ചു. എന്നിരിക്കും രശ്മിയെ കുറിച്ച് ചോദിക്കുമ്പോള്‍, ഞങ്ങള്‍ പിരിഞ്ഞിട്ടില്ലെന്നും അവര്‍ പുറത്ത് എംബിയെ പഠിക്കാന്‍ പോയിരിക്കുകയുമാണെന്നാണ് നസീര്‍ പറയാറുള്ളത്.
എം ബി എ പഠിക്കാന്‍ പോയതൊക്കെ സത്യം തന്നെ. ഉയര്‍ന്ന മാര്‍ക്കോടെ രശ്മി പഠിച്ചു പാസാകുകയും ചെയ്തു. ടി എസ് സജിയുടെ പെണ്‍മനസ്സില്‍ എന്ന സീരിയലിലൂടെ നടി തിരിച്ചുവരികയും ചെയ്തു. രശ്മി എന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു നസീറും. നസീറിന്റെ ഫഌറ്റില്‍ ഇപ്പോഴും രശ്മിയുടെ ഫോട്ടോകള്‍ ഉണ്ടെന്നാണ് അറിയുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം പരമ രഹസ്യമായി രശ്മിയുടെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹമെന്നാണ് വാര്‍ത്തയിലുള്ളത്.. വളരെ രഹസ്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചുള്ളൂ. ഒരു ഗള്‍ഫുകാരനെയാണ് രശ്മി വിവാഹം ചെയ്തിരിയ്ക്കുന്നതെന്നാണ് പറയുന്നത്.. കുറച്ചു നാള്‍ കേരളത്തില്‍ താമസിച്ച ശേഷം ഭര്‍ത്താവിനൊപ്പം നടി ഗള്‍ഫിലേക്ക് പോകും എന്നറിയുന്നു. രശ്മിയുടെ വിവാഹം കഴിഞ്ഞ കാര്യം നസീര്‍ അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത് എത്രമാത്രം വിശ്വസനീയമാണെന്ന് കാലം തെളിയിക്കണം.


Click it and Unblock the Notifications











