ചെറിയ കാര്യങ്ങള്‍ക്ക് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍; അമ്മയെ കുറിച്ച് നടി രശ്മി സോമൻ

മാതൃദിനത്തോട് അനുബന്ധിച്ച് അമ്മമാരെ കുറിച്ച് വാചാലരായി എത്തിയിരിക്കുകയാണ് താരങ്ങളും. സീരിയല്‍-സിനിമാ നടി രശ്മി സോമനും സ്വന്തം അമ്മയെ കുറിച്ച് പറയാന്‍ ആയിരം കാര്യങ്ങളുണ്ട്. അമ്മ നല്ല ബോള്‍ഡ് ആയിട്ടുള്ള ആളാണ്. താന്‍ മാനസികമായി തളര്‍ന്നാലും ബോള്‍ഡ് ആയിരിക്കാനുള്ള ധൈര്യം പകര്‍ന്ന് തരാറുള്ളത് അമ്മയാണ്.

സിംപിൾ ലുക്കിലും ഗ്ലാമറസ് വേഷത്തിലും തിളങ്ങി മസൂം ശങ്കർ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

തെറ്റുകളൊക്കെ ചൂണ്ടി കാണിക്കുമെങ്കിലും തനൊരു കലാകാരിയായത് അമ്മയുടെ ത്യാഗത്തിലൂടെയാണെന്ന് പറയുകയാണ് താരം. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മാതൃദിനത്തില്‍ അമ്മയെ കുറിച്ച് രശ്മി തുറന്ന് സംസാരിച്ചത്. വിശദമായി വായിക്കാം...

 അമ്മയെ കുറിച്ച് നടി രശ്മി സോമന്‍

പണ്ട് എന്റെ പപ്പ സൗദിയിലായിരുന്നു. ഞാനും അമ്മയുമായിരുന്നു അന്ന് ഒന്നിച്ച് ഉണ്ടായിരുന്നത്. ഞാന്‍ കലാകാരിയാകണമെന്ന ആഗ്രഹം കൊണ്ട് എല്ലായിടത്തേക്കും അമ്മയാണ് എന്റെയൊപ്പം വരിക. സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോഴും കുടെ ഉണ്ടായിരുന്നത് അമ്മയാണ്. നമ്മളിപ്പോള്‍ ഒറ്റയ്ക്ക് നടക്കുമ്പോഴാണ് അന്ന് അമ്മ ഒറ്റയ്ക്ക് നമ്മളെ കൊണ്ട് നടന്നിരുന്നതൊക്കെ ഓര്‍മ്മ വരിക. കാണുമ്പോള്‍ സൗമ്യമായിട്ടാണ് പെരുമാറുന്നതെങ്കിലും ആള് നല്ല ബോള്‍ഡ് ആണ്. ഞാന്‍ മാനസിക ബലം കുറവുള്ള ആളാണ്.

 അമ്മയെ കുറിച്ച് നടി രശ്മി സോമന്‍

നമുക്കൊരു വിഷമം വന്നാല്‍ നീ ബോള്‍ഡ് ആയിരിക്കണം എന്ന് പറഞ്ഞ് ധൈര്യം തരുന്നത് അമ്മയാണ്. ആ ഒരു കാര്യത്തില്‍ അമ്മയോട് എനിക്ക് ഭയങ്കര ആരാധനയാണ്. എത്ര വലിയ പ്രശ്‌നം ആണെങ്കിലും ജീവിതത്തില്‍ അമ്മ പിടിച്ച് നില്‍ക്കും. ഒരുപക്ഷേ എനിക്കത് പറ്റാത്തത് കൊണ്ടാവും അമ്മയുടെ ഈ സ്വഭാവത്തില്‍ എനിക്കിത്ര ആരാധന. അമ്മ മാത്രമല്ല പപ്പയും വിഷമങ്ങളില്‍ കൂടെ നില്‍ക്കുന്ന ആളാണ്. തെറ്റുകളെ അതേ പോലെ അനുകൂലിക്കുന്ന ഒരാളല്ല അമ്മ. എനിക്ക് വന്ന തെറ്റുകള്‍ ഉറക്കെ പറയുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്റെ ചുറ്റുമുള്ള ഒരുപാട് പേരുടെ അമ്മമാര്‍ മക്കളെ അന്ധമായി സപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട്.

 അമ്മയെ കുറിച്ച് നടി രശ്മി സോമന്‍

പക്ഷേ അമ്മ തെറ്റുകളൊക്കെ ചൂണ്ടി കാണിക്കുകയാണ് പതിവ്. അമ്മ വലിയ പോസിറ്റീവ് ആണ്. നമ്മുടെ കഴിവുകള്‍, ഇഷ്ടങ്ങള്‍ എല്ലാം ശ്രദ്ധിക്കുകയും അതിന് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുകയും എന്നെ ഓര്‍മ്മിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഷൂട്ടിനൊക്കെ എന്റെ ഒപ്പം വരുമ്പോള്‍ അവിടെ കൂടെ ഉള്ളവരെ അമ്മ കരുതാറുണ്ട്. ഒപ്പമുള്ള പെണ്‍കുട്ടികളുടെ വസ്ത്രമൊക്കെ മോശമായി ഇരിക്കുകയാണെങ്കില്‍ അമ്മ ധൈര്യമായി അവരോട് പറയും. അവര്‍ക്ക് എന്തെങ്കിലും തോന്നുമോ എന്നൊക്കെ കരുതി നമുക്ക് ടെന്‍ഷന്‍ വരും.

അമ്മയെ കുറിച്ച് നടി രശ്മി സോമന്‍

പക്ഷേ അമ്മ അവരെ വേദനിപ്പിക്കാതെയാണ് സംസാരിക്കുക. ആവശ്യമെങ്കില്‍ സഹായങ്ങളൊക്കെ ചെയ്യുകയും ചെയ്യും. അത് മാത്രമല്ല ആര്‍ക്കെങ്കിലും എന്തെങ്കിലും നല്ലത് കണ്ടാല്‍ 'അമ്മ അവരെ അഭിനന്ദിക്കും. ആ സ്വഭാവം അമ്മയില്‍ നിന്ന് കടം കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. അമ്മയുടെ ഏറ്റവും നല്ലൊരു സ്വഭാവമായി അത് തോന്നിയിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍.

 അമ്മയെ കുറിച്ച് നടി രശ്മി സോമന്‍

പക്ഷേ അമ്മ ഇപ്പോഴും അത് കാണുമ്പോള്‍ എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഒരിക്കലും വാക്കുകള്‍ മോശമായി ഉപയോഗിക്കാന്‍ അമ്മ സമ്മതിക്കില്ല. എല്ലാവരോടും ബഹുമാനം പുലര്‍ത്തി വേണം സംസാരിക്കാന്‍ എന്ന് പറയാറുണ്ട്. സിവില്‍ എന്‍ജിനീയര്‍ ആണ് അമ്മ. പക്ഷേ ജോലിക്കൊന്നും പോവാന്‍ പറ്റിയില്ല. ഒരുപക്ഷേ അമ്മ ജോലിയ്ക്ക് പോയിരുന്നെങ്കില്‍ ഞാന്‍ ഒരു കലാകാരി ഒന്നും ആകുമായിരുന്നില്ല. അമ്മയുടെ ത്യാഗമാണ് എനിക്ക് കിട്ടിയ അവസരങ്ങളെന്നും രശ്മി സോമന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X