For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിൽ ഒത്തിരി സന്തോഷിച്ച നിമിഷമായിരുന്നു അത്, വെളിപ്പെടുത്തി കസ്തൂരിമാൻ താരം റബേക്ക

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റബേക്ക സന്തോഷ്. സ്വന്തം പേരിനെക്കാളും കാവ്യ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. 2017 ഡിസംബർ11 ന് ആരംഭിച്ച പരമ്പര 2021 മാർച്ച് 21 ന് ആയിരുന്നു അവസാനിച്ചത്. നടൻ ശ്രീറാം രാമചന്ദ്രനായിരുന്നു സീരിയലിൽ റബേക്കയുടെ നായകനായി എത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവർ.

  സാരി ഉടുത്ത് അതീവ സുന്ദരിയായി തമിഴ് ബിഗ് ബോസ് താരം ഓവിയ, നടിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

  ഐശ്വര്യ റായി മകളെ വളർത്തുന്നത് റൂൾ ബുക്കിന്റെ അടിസ്ഥാനത്തിലോ, വെളിപ്പെടുത്തി താരസുന്ദരി

  സോഷ്യൽ മീഡിയയിൽ സജീവമാണ് റബേക്ക സന്തോഷ്. തന്റെ ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്. തന്റെ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളുമെല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷത്തെ കുറിച്ചാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് റബേക്ക സന്തോഷ്.

  മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള നമ്പറും വിലാസും നൽകി ഗൂഗിൾ, നടന്റെ ആസ്തി വിവരങ്ങളും വെളിപ്പെടുത്തി

  കുടുംബത്തിനോടൊപ്പം പോയ ഒരു യാത്രയെ കുറിച്ചാണ് നടി പറയുന്നത്. കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുന്നതിന് മുൻപാണ് കുടുംബവും ഒന്നിച്ച് യാത്ര പോയത്. 2019 ൽ ശരിക്കും ആസ്വദിച്ച് നടത്തിയ ട്രിപ്പാണെന്നാണ് നടി പറയുന്നത്. നേപ്പാളിലേയ്ക്കായിരുന്നു യാത്ര പോയത്. കൂടാതെ ആ സമയത്ത് സഹോദരിയെ കാണാൻ ബീഹാറിലേയ്ക്കും പോയിരുന്നതായി നടി പറയുന്നു.

  ജീവിതത്തിൽ ഒത്തിരി സന്തോഷിച്ച ഒരു നിമിഷത്തെ കുറിച്ചും റബേക്ക പറയുന്നുണ്ട്. സിംഗപ്പൂർ യാത്രക്കിടയിലുള്ള ഒരു പിറന്നാൾ ആഘോഷത്തെ കുറിച്ചാണ് നടി പറയുന്നത്. പിറന്നാൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ജീവിതത്തിലെ നല്ല ദിവസങ്ങളിലൊന്ന്. സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമൊപ്പം ആഘോഷിക്കുന്ന സന്തോഷമുള്ള ദിവസം. നമ്മളെ ഒരു പരിചയവുമില്ലാത്ത പക്ഷേ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ കണ്ടു പിറന്നാൾ ആഘോഷിക്കുന്ന ആളുകൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാനുള്ള ഭാഗ്യം തനിക്ക് കിട്ടിയിരുന്നു, ജീവിത്തിൽ ഒത്തിരി സന്തോഷിച്ച നിമിഷങ്ങളിലൊന്നായിരുന്നു അത്.

  സിംഗപ്പൂരിൽ ഒരു പ്രോഗ്രാമിന്റെ ഭാഗമായി യാത്ര പോയിരുന്നു. ആ സമയത്തായിരുന്നു തന്റെ പിറന്നാൾ. അവിടെ ആഘോഷിച്ചു. മറക്കാനാവാത്ത അനുഭവങ്ങൾ നിറഞ്ഞ യാത്രയായിരുന്നു അത്. എന്നെ മിനിസ്ക്രീനിലൂടെ മാത്രം കണ്ടു പരിചയമുള്ള സിംഗപ്പൂരിലെ മലയാളികൾ, അവരുടെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കണ്ട് എന്റെ പിറന്നാൾ ദിവസം ആഘോഷമാക്കി മാറ്റി. ജീവിതത്തിൽ ഒത്തിരി സന്തോഷിച്ച നിമിഷങ്ങളിലൊന്നായിരുന്നു അത്.- റബേക്ക പറയുന്നു.

  യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന റബേക്കയ്ക്ക് കഴിഞ്ഞ രണ്ട് വർഷമായി എങ്ങും പോകൻ സാധിച്ചിട്ടില്ല. എന്നാൽ മൂന്നാർ പോലുളള അടുത്ത സ്ഥലങ്ങളിൽ യാത്രകൾ പോയിരുന്നുവെന്നും നടി അഭിമുഖത്തിൽ പറയുന്നു. യാത്രകൾ ഒരുപാട് ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ എവിടെ പോകാനും ഇഷ്ടമാണ്.ലോകം മുഴുവൻ കാണാനല്ലേ ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുക. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ കാണാൻ പോകണം,പാരിസിലും സ്വിറ്റ്സർലൻഡിലും ചുറ്റിയടിക്കണം.നല്ല മഞ്ഞുള്ള സമയത്ത് ഒന്ന് കുളു മണാലിയ്ക്ക് പോകണം ഇങ്ങനെയൊരു നീണ്ട ലിസ്റ്റുണ്ടെന്നാണ് നടി പറയുന്നത്. എവിടെ പോയാലും തിരികെ വീട്ടിലെത്തണമെന്നാണ് ആഗ്രഹം. ഏറ്റവും പ്രിയപ്പെട്ട് സ്ഥലമാണ് വീടെന്നും റബേക്ക യാത്ര ഓർമകൾ പങ്കുവെച്ച് കൊണ്ട് പറയുന്നു.

  Read more about: tv actress
  English summary
  Serial actress Rebecca Santhosh Opens Up About Her Happiest Moments Of Life,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X