മകന്‍ ജനിച്ചതിന് ശേഷമാണ് അങ്ങനെ ചിന്തിച്ചത്; തുടക്കത്തില്‍ അഭിനയത്തോട് ഭ്രമം തോന്നിയിരുന്നില്ലെന്ന് രേഖ രതീഷ്

ടെലിവിഷന്‍ രംഗത്തെ മികച്ച അമ്മ കഥാപാത്രങ്ങള്‍ ചെയ്താണ് നടി രേഖ രതീഷ് ശ്രദ്ധേയയാവുന്നത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയെങ്കിലും പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രമാണ് രേഖയ്ക്ക് ജനപ്രീതി നേടി കൊടുക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായി അനേകം വേഷങ്ങള്‍ നടി ചെയ്തു കഴിഞ്ഞു. എന്നാല്‍ തുടക്കത്തില്‍ അഭിനയം സീരിയസായി താന്‍ കണ്ടിരുന്നില്ലെന്നാണ് രേഖ പറയുന്നത്.

അഭിനയത്തോട് ഒരു താല്‍പര്യമോ ഇഷ്ടമോ ഇല്ലായിരുന്നെങ്കിലും അത് മാറിയത് എപ്പോഴാണെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍. സീരിയലുകളില്‍ സജീവമായത് എന്ന് മുതലാണെന്നും ഒരു ലോട്ടറി അടിച്ചാല്‍ താന്‍ ഇതെല്ലാം മതിയാക്കി പോവുമെന്നും സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു. വിശദമായി വായിക്കാം...

മോന്‍ ഉണ്ടായതിന് ശേഷമാണ് അഭിനയം ഒരു പ്രൊഫഷനായി കാണുന്നത്

'മോന്‍ ഉണ്ടായതിന് ശേഷമാണ് അഭിനയം ഒരു പ്രൊഫഷനായി കാണുന്നത്. അതിന് മുന്‍പ് എനിക്കിതിനോട് ആത്മാര്‍ഥതയോ നാല് പേര് അറിയുന്ന സെലിബ്രിറ്റി ആവണമെന്നോ വിചാരിച്ചിരുന്നില്ല. ഇന്ന് ലോട്ടറി അടിക്കുകയാണെങ്കില്‍ ക്വിറ്റ് എന്ന് പറഞ്ഞ് ഓടുന്ന വ്യക്തിയായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ജീവിച്ച് പോകാന്‍ ഏറ്റവും പ്രധാനമായും വേണ്ടത് പൈസയാണ്. പൈസ ഉണ്ടെങ്കില്‍ എന്തും ഉണ്ടും. ഒരു തെറ്റ് ചെയ്താല്‍ പൈസ ഉണ്ടെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെട്ട് പോവാം. അതിനി ഒരു പാവപ്പെട്ടവന്‍ ആണെങ്കില്‍ അവനെ ഇനി പറയാനോ കുറ്റപ്പെടുത്താനോ ഒന്നും ഉണ്ടാവില്ല. ബഹുമാനം പോലും കിട്ടാന്‍ പൈസ ഉണ്ടായാല്‍ മതി. എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണത്.

അവസാനമായി അച്ഛൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രേഖ

നമ്മുടെ ഫാമിലിയില്‍ ഉള്ളവര്‍ ആണെങ്കില്‍ പോലും പൈസ ഉണ്ടെങ്കില്‍ ഞാന്‍ പറയുന്നതൊക്കെ ശരിയായിരിക്കും. നേരെ മറിച്ചാണെങ്കില്‍ അതെല്ലാം കുറ്റമായിരിക്കും. ഇതൊക്കെ ഞാന്‍ സ്വയം പഠിച്ച് വരുന്നതാണ്. മോന്‍ ഉണ്ടായതിന് ശേഷമാണ് ഇതെന്റെ ജോലിയാണെന്നും ഈ പ്രൊഫഷനെ കുറിച്ച് ചിന്തിക്കുന്നതും. എനിക്ക് 24 വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതിന് മുന്‍പ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആര്‍ക്ക് വേണ്ടിയും ഈ പ്രൊഫഷനില്‍ നിന്നും മാറരുത് എന്ന് എന്റെ കൈയ്യില്‍ പിടിച്ച് പറഞ്ഞിരുന്നു. അഭിനയത്തില്‍ ഞാന്‍ വരരുതെന്് ആഗ്രഹിച്ച വ്യക്തിയാണ് അച്ഛന്‍. അതേ ആള്‍ തന്നെ ആ പ്രൊഫഷന്‍ വിടരുതെന്നും പറഞ്ഞു.

വിവാദങ്ങളുണ്ടാക്കിയവൾക്ക് വേഷമില്ലെന്ന് പറഞ്ഞ അനുഭവം

മകന്‍ ജനിച്ചതിന് ശേഷം ആയിരത്തില്‍ ഒരുവള്‍ എന്ന സീരിയലില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതൊരു അമ്മ കഥാപാത്രമാണ്. പക്ഷേ എന്റെ പേരില്‍ കുറച്ച് വിവാദങ്ങളൊക്കെ ഉണ്ടായത് കൊണ്ട് വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ആ ചാനലിലുള്ള ഒരു ഹെഡ് പറഞ്ഞത് എന്റെ പേഴ്‌സണല്‍ ജീവിതം നോക്കേണ്ടതില്ല. അവര്‍ ആ കഥാപാത്രത്തിന് ചേരുമോ എന്ന് നോക്കിയാല്‍ മതിയെന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ താനിവിടെ എത്തില്ലായിരുന്നു. ആ വേഷം കണ്ടിട്ടാണ് പരസ്പരത്തിലേക്ക് എന്നെ വിളിക്കുന്നതെന്നും' രേഖ പറയുന്നു.

Recommended Video

Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam
നിരന്തരം അമ്മയായി മാത്രം അഭിനയിക്കുന്ന നടി

രണ്ട് വയസ് മുതല്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ രേഖ 1999 ലാണ് ആദ്യമായി ഏഷ്യാനെറ്റില്‍ ഒരു സീരിയലില്‍ അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആയിരത്തില്‍ ഒരുവള്‍ എന്ന സീരിയലിന് പിന്നാലെയാണ് പരസ്പരത്തില്‍ എത്തുന്നത്. ഇതിലൂടെ മികച്ച നടിയ്ക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് പല വര്‍ഷങ്ങളിലും ലഭിച്ചിരുന്നു. നീലക്കുയില്‍, മഞ്ഞില്‍വിരിഞ്ഞപൂവ്, സ്ത്രീപദം, പൂക്കാലം വരവായ്, അക്ഷരത്തെറ്റ് തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. നിലവില്‍ ഏഷ്യാനെറ്റിലെ സസ്‌നേഹം എന്ന സീരിയലിലാണ് രേഖ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X