For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയും സുന്ദരിയായി കണ്ടിട്ടില്ലെന്ന് ആരാധകർ! രശ്മി ബോബനെ ഫ്രെയ്മിലാക്കി സീമ സുരേഷ്

  |

  ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരണ് രശ്മി ബോബൻ. മിനിസ്ക്രീനിലൂടെയാണ് രശ്മി വെള്ളിത്തിരയിൽ എത്തുന്നത്. ടെലിവിഷൻ അവതാരകയായിട്ടായിരുന്നു തുടക്കം. പിന്നീട് ടെലിഫിലിമുകളിലേയ്ക്കും ശേഷം ബിഗ് സ്ക്രീനിലും ചുവട് വയ്ക്കുകയായിരുന്നു. ഭർത്താവ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത അൽ മല്ലുവാണ് രശ്മി ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രശ്മിയുടെ അതിമനോഹരമായ ചിത്രമാണ്. ഈ ചി്ത്രത്തിന് പിന്നിൽ സുഹൃത്തും ഫോട്ടോഗ്രാഫറുമായ സീമ സുരേഷാണ്. മുൻകൂട്ടി പ്ലാൻ ചെയ്ത ചിത്രമായിരുന്നില്ല ഇത്. പ്ലാൻ ചെയ്ത് എടുക്കുന്ന ചിത്രങ്ങളെക്കാളും മനോഹരമായിരുന്നു ഇത്. ഇത്രയും മനോഹരിയായി രശ്മിയെ ഇതിന് മുമ്പ് കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകർ പ്രേക്ഷകർ പറയുന്നത്. ഫോട്ടോയുടെ ഗുട്ടൻസ് തേടി നടക്കുന്ന പ്രേക്ഷകരോട് രശ്മിക്ക് പറയാനുള്ളത് ഇത്ര മാത്രമായിരുന്നു. ഈ ചിത്രങ്ങൾ സീമ സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.

  ഒട്ടും മേയ്ക്കപ്പില്ലാതെ സാധാരണ വേഷത്തിൽ ഫ്രഷ് ലുക്കിലായിരുന്നു രശ്മി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം ഇത്രയേറെ മനോഹരമാകാനുള്ള കാരണത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. സംഭവിച്ചത് ഇത്രമാത്രം, രണ്ടു കൂട്ടുകാരികള്‍ ഒത്തുചേര്‍ന്നപ്പോള്‍ സ്വാഭാവികമായി സംഭവിച്ച ക്ലിക്ക് ഏതു ഫോട്ടോഷൂട്ടിനേക്കാൾ മനോഹരമാകില്ലേ? ഈ ചിത്രങ്ങൾ ഫോട്ടോഗ്രാഫറായ സീമാ സുരേഷും പങ്കുവെച്ചിട്ടുണ്ട്.ഇന്ന്‌ ക്യാമറ ഫ്രെയ്മിലേക്കെത്തിയ
  കൂട്ടുകാരി.. എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

  സീമ ഫോട്ടോ പകർത്തിയ സന്ദർഭത്തെ കുറിച്ച് രശ്മി പറയുന്നത് ഇങ്ങനെയാണ്.സീമ എന്റെ വളരെക്കാലമായുള്ള കൂട്ടുകാരിയാണ്. എനിക്ക് ഓണപ്പരിപാടികള്‍ക്ക് ഉടുക്കാന്‍ ഒന്നു രണ്ടു സെറ്റുമുണ്ടും വേണമായിരുന്നു.കടയില്‍ പോയി വാങ്ങുന്നത് ഈ സമയത്ത് അത്ര സുരക്ഷിതമല്ലല്ലോ. സീമയോട് പറഞ്ഞപ്പോള്‍ നേരെ വീട്ടിലേക്ക് വരൂ എന്നായിരുന്നു. അങ്ങനെ സീമയുടെ സെറ്റുമുണ്ട് കലക്ഷനില്‍ നിന്ന് തല്‍ക്കാലം കടമെടുക്കാന്‍ പോയതാണ്.

  എന്നെ കണ്ടപ്പോൾ ചുമ്മ ഒരു ഫോട്ടോ എടുത്താലോ എന്നായി സീമയ്ക്ക്. അങ്ങനെയാണ് ഇട്ടുചെന്ന വേഷത്തിൽ പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നുമില്ലാതെ എടുത്ത ഫോട്ടോകളാണ് ഇവ.നമുക്ക് നന്നായി അറിയുന്ന കൂട്ടുകാരുടെ കൂടെ ആകുമ്പോള്‍ എക്സ്പ്രഷന്‍സ് നന്നാകില്ലേ? അതാണ് ഈ ഫോട്ടോയിൽ സംഭവിച്ചത്. അത് നല്ല പ്രതികരണം ലഭിച്ചപ്പോൾ ഇരട്ടി സന്തോഷമായെന്നും രശ്മി മനോരമ ഓൺലൈനോട് പറഞ്ഞു.രശ്മി ബോബന്റെ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നു ലഭിച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ രശ്മിയെയും ഭർത്താവ് ബോബന്‍ സാമുവലിനെയും വച്ച് ഓണം സ്പെഷല്‍ ഫോട്ടോഷൂട്ട് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫോട്ടോഗ്രാഫർ സീമ സുരേഷ്.

  സൂര്യ ടി.വി. യിലെ അവതാരകയാണ് രശ്മി പ്രത്യക്ഷപ്പെടുന്നത്. അസൂയപ്പൂക്കൾ എന്ന എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. മിലി എന്ന കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിച്ചത്. പിന്നീട് 30 ഓളം ടെലി ഫിലിമുകളിലും സിനിമകളിലും സീരിയലുകളിലും സഹനടിയുടെ വേഷങ്ങൾ രശ്മി ചെയ്തു. ഇതിൽ പ്രശസ്തമായവ മനസ്സുപറയുന്ന കാര്യങ്ങൾ, ശ്രീ കൃഷ്ണ, പെയ്തൊഴിയാതെ, പാവക്കൂത്ത്, സ്വപ്നം, എന്നിവയാണ്. സത്യൻ അന്തിക്കാട് ചിത്രനമായ മനസ്സിനക്കരെയിലൂടൊണ് രശ്മി വെള്ളിത്തിരയിൽ എത്തുന്നത്.
  കല്യാണം കഴിഞ്ഞ് മൂത്ത മോന്‍ ജനിച്ച ശേഷമാണ് സിനിമയിൽ അഭിനയിച്ചത്. തുടര്‍ന്നും സത്യന്‍ സാറിന്റെ സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ രശ്മിക്ക് കിട്ടിയിരുന്നു. ഇതിനോടകം അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇനി പുറത്തു വരാനുള്ള രശ്മിയുടെ ചിത്രം വണ്ണാണ്

  Read more about: serial actress
  English summary
  Serial Actress Reshmi Boban Photo Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X