ചക്കരേ പൊന്നേ വിളികൾ വീഴരുത്, നിങ്ങൾക്ക് വാല്യു തരുന്നയാളെ സ്വീകരിക്കുക; അരുണിന്റെ വീട്ടുകാർക്ക് എതിർപ്പോ?

By Desk

പാർവതി വിജയിയുമൊത്തുള്ള ദാമ്പത്യം അവസാനിപ്പിച്ചശേഷമാണ് സീരിയൽ താരം സായ്ലക്ഷ്മി അരുണിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. അന്ന് സായ്ലക്ഷ്മി അഭിനയിക്കുന്ന സീരിയലിൽ ക്യാമറമാനായി അരുൺ പ്രവർത്തിച്ചിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പാണ് അരുണുമായി പ്രണയത്തിലാണെന്ന് സായ്ലക്ഷ്മി വെളിപ്പെടുത്തിയത്. ഇരുവരും ഒരുമിച്ചാണ് താമസവും യാത്രകളും.

പ്രണയം പരസ്യപ്പെടുത്തിയശേഷം പാർവതി വിജയിയുടെ പേരിൽ സൈബർ അറ്റാക്ക് സായ്ലക്ഷ്മിക്ക് ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. പാർവതിയും അരുണും വേർപിരിയാൻ കാരണം സായ്ലക്ഷ്മിയാണെന്ന് വരെ ആളുകൾ കമന്റ് ബോക്സിൽ കുറിച്ച് തുടങ്ങിയിരുന്നു. സഹികെട്ടപ്പോൾ താരം തന്നെ പ്രതികരിച്ച് എത്തുകയായിരുന്നു.

Sai Lekshmi
Photo Credit: Sai Lekshmi / Instagram

താൻ വരുന്നതിന് മുമ്പ് തന്നെ പാർവതിയും അരുണും വേർപിരിഞ്ഞുവെന്ന് വ്യക്തമാക്കി. പാർവതിയും അത് തുറന്ന് സമ്മതിച്ചിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ സായ്ലക്ഷ്മി ഇൻ‌സ്റ്റ​ഗ്രം സ്റ്റോറി വഴി തന്റെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണിപ്പോൾ. അരുണിനെ കുറിച്ചും സായ്ലക്ഷ്മിയുടെ സൗന്ദര്യത്തെ കുറിച്ചും പുതിയ പ്രോജക്ടുകളെ കുറിച്ചും വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിനുമെല്ലാം നടി മറുപടി നൽകി.

അരുണിന്റെ വീട്ടിൽ പോകാറില്ലേ എന്നായിരുന്നു ഒരാൾ ചോദിച്ചത്. പോകാറുണ്ട്. സ്പെഷ്യൽ ഫുഡ് ഉണ്ടാക്കുമ്പോൾ അമ്മ വിളിക്കും. അപ്പോൾ നമ്മൾ പോകും എന്നായിരുന്നു മറുപടി. റീലുകൾ ചെയ്യാൻ ആവശ്യപ്പെട്ടവരോട് തീർച്ചയായും ചെയ്യാം എന്നായിരുന്നു മറുപടി.

അരുണിനൊപ്പം ക്യൂട്ട് റൊമാൻസ് വീഡിയോ ക്യാപ്ചർ ചെയ്ത് പങ്കുവെക്കുമോയെന്നാണ് മറ്റൊരാൾ ചോദിച്ചത്. അവൻ എന്നെ ഓടിക്കും. ഞങ്ങൾ വളരെ ക്രേസിയായിട്ടുള്ള ആളുകളാണ് എന്നാണ് സായ്ലക്ഷ്മി പറഞ്ഞത്. സോഷ്യൽമീഡിയയിൽ നിന്നും കുറച്ച് ദിവസം വിട്ടുനിന്നത് പനിയായിരുന്നതുകൊണ്ടാണെന്നും സായ്ലക്ഷ്മി പറഞ്ഞു. പുരികങ്ങൾ കറുപ്പ് നിറത്തിൽ വളരാനുള്ള ടിപ്സ് ചോദിച്ചവരോട് സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല.

അത് തനിയെ വരുന്നതാണെന്ന് പറഞ്ഞ് സൗന്ദര്യത്തെ പ്രശംസിച്ചവരോടെല്ലാം നന്ദി അറിയിച്ചു സായ്ലക്ഷ്മി. വിവാഹനിശ്ചയം എന്നാണെന്ന ചോദ്യത്തിന് അടുത്ത വർഷം ഉണ്ടാകുമെന്നായിരുന്നു മറുപടി. ജീവിതം ഹാപ്പിയാണോയെന്ന ചോദ്യത്തിന് തീർച്ചയായും... ഞാൻ എന്റെ സന്തോഷം നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അരുൺ വിശ്വസ്ഥനാണ്. വിശ്വസിക്കാം.

Sai Lekshmi
Photo Credit: Sai Lekshmi / Instagram

ഒരു ജെം പേഴ്സൺ ആയതുകൊണ്ടാണ് അദ്ദേഹത്തെ തന്നെ പങ്കാളിയായി തെരഞ്ഞെടുത്തതെന്നും സായ്ലക്ഷ്മി പറഞ്ഞു. പുതിയ സീരിയലുകളിൽ ഒന്നും കാണാത്തത് എന്താണെന്ന ചോ​ദ്യത്തിന് ആരും തന്നെ വേഷങ്ങൾ ചെയ്യാൻ വിളിക്കുന്നില്ലെന്നായിരുന്നു മറുപടി. സായ്ലക്ഷ്മി ബി​ഗ് ബോസിൽ പോകുമോ എന്നാണ് മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്. ബി​ഗ് ബോസിൽ പോകണോ എന്നത് ആലോചിക്കാം എന്ന് നടി മറുപടി നൽകി.

തനിക്ക് ചേർന്ന പങ്കാളിയാണെന്ന് എങ്ങനെ തിരിച്ചറിയും. എനിക്ക് വീണ്ടും സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ആ​ഗ്രഹമുണ്ട്. പക്ഷെ പേടിയാണ് എന്നാണ് ഒരു ആരാധിക കുറിച്ചത്. അതിന് നല്ലൊരു ഉപദേശവും നടി നൽകി. നിങ്ങൾക്ക് വാല്യു തരുന്നയാളെ കണ്ടെത്തുക. അത് ലവ് മാരേജ് ആണെങ്കിലും അറേഞ്ച്ഡ് മാരേജാണെങ്കിലും.

നിങ്ങളുടെ പണം, സൗന്ദര്യം, ശരീരഘടന എന്നിവയൊക്കെ കണ്ട് വരുന്നവരെ സ്വീകരിക്കരുത്. നിരവധി കാരണങ്ങളുണ്ട് വേറെയും. പക്ഷെ ഇതാണ് പ്രധാന കാര്യം. പിന്നെ വല്ല ചെറുക്കന്മാരും വന്ന് ചക്കരേ പൊന്നേ എന്ന് വിളിച്ചാൽ ഉടൻ പോകാതിരിക്കുക എന്നും സായ്ലക്ഷ്മി പറഞ്ഞു. പാർവതിയുടേയും അരുണിന്റേയും പ്രണയ വിവാഹമായിരുന്നു.

കുടുംബവിളക്ക് സീരിയൽ ചെയ്യുന്ന സമയത്താണ് ഇരുവരും പ്രണയിച്ചതും ഒളിച്ചോടി വിവാഹിതരായതും. ആ ബന്ധത്തിൽ ഇരുവർക്കും ഒരു മകളുണ്ട്. കുഞ്ഞ് പാർവതിയുടെ സംരക്ഷണയിലാണ്. പാർവതി ക്ലോത്തിങ് ബിസിനസും അഭിനയവും എല്ലാമായി സജീവമാണ്.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X