അവർക്കോ വിവരമില്ല... നിങ്ങൾക്കെങ്കിലും വിവരമുണ്ടെന്നാണ് എന്റെ വിചാരം; സായ്ലക്ഷ്മി ഗർഭിണിയോ? മറുപടി ഇങ്ങനെ!
സീരിയൽ താരം പാർവതി വിജയിയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് സീരിയൽ താരം സായ്ലക്ഷ്മിയുമായി അരുൺ അടുക്കുന്നത്. പ്രണയിച്ച് വിവാഹിതരായ പാർവതിയും അരുണും വിവാഹമോചിതരാകുമെന്ന് ഇരുവരുടേയും ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തങ്ങൾ വേർപിരിഞ്ഞുവെന്ന് പാർവതി വെളിപ്പെടുത്തിയപ്പോൾ പ്രേക്ഷകർക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
കുടുംബവിളക്ക് സീരിയലിൽ പാർവതി അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ക്യാമറാമാനായ അരുണുമായി പ്രണയത്തിലാകുന്നതും ഒളിച്ചോടി വിവാഹിതരാകുന്നതും. ശേഷം ഇരുവർക്കും യാമി എന്നൊരു മകളും പിറന്നു. പാർവതിക്കൊപ്പം അരുണിനെ കാണാതായതോടെ നിരന്തരമായി ആരാധകരിൽ നിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് വേർപിരിഞ്ഞുവെന്ന് പാർവതി വെളിപ്പെടുത്തിയത്.

സായ്ലക്ഷ്മിയും അരുണും പ്രണയത്തിലായിട്ട് കുറച്ച് നാളുകളേയാകുന്നുള്ളു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം 2വിൽ സായ്ലക്ഷ്മി അഭിനയിച്ചിരുന്നു. അരുണിനെ കണ്ട് മുട്ടുന്നതും പ്രണയത്തിലായതും സീരിയൽ ലൊക്കേഷനിൽ നിന്നാണ്. ഇപ്പോൾ സീരിയൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സായ് ലക്ഷ്മി ആരാധകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് വൈറലാകുന്നത്.
വിവാഹം അടക്കമുള്ളവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നടി മറുപടി നൽകിയിട്ടുണ്ട്. ലൈഫ് എങ്ങനെ പോകുന്നു എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. താടിക്കാരനൊപ്പം നന്നായി പോകുന്നു. ഞാൻ വളരെ അധികം സന്തോഷവതിയാണ്. ഗോസിപ്പുകൾ പരിഗണിക്കാറില്ല. ഒരുപാട് ഫ്യൂച്ചർ പ്ലാനുകളുണ്ട്. വിവാഹം ഉടനില്ല. സമയമെടുക്കും.
ഞാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വ്യക്തിയാണ് അരുൺ. എന്റെ ബലവും നട്ടെല്ലും എല്ലാമെല്ലാമായ വ്യക്തി. എന്റെ അതേ വൈബും കുസൃതികളുമെല്ലാമുള്ള ഒരു അടിപൊളി വ്യക്തിയാണ്. എന്നെ മനസിലാക്കിയ ഒരാൾ. ഞാൻ ചെയ്യുന്ന എല്ലാ പ്രവൃത്തികളേയും പിന്തുണയ്ക്കുന്ന വ്യക്തി. എന്റെ പകുതിയാണ് അദ്ദേഹം. അദ്ദേഹത്തെ മനസിലാക്കാനും എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന ആ ഒരാളാണെന്ന് മനസിലാക്കാനും ഒരുപാട് സമയം എടുത്തു. അതിനിടയിൽ ഒരുപാട് സംഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും കടന്നുപോയി.
അരുൺ ഉള്ളിന്റെ ഉള്ളിൽ ഒരു പൂക്കിയാണെന്നുമാണ് വിവാഹം, പങ്കാളി, ഭാവി പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് സായ്ലക്ഷ്മി പറഞ്ഞത്. ഗർഭിണിയാണെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് അവർക്കോ വിവരമില്ല... നിങ്ങൾക്കെങ്കിലും കുറച്ച് വിവരമുണ്ടെന്നാണ് എന്റെ വിചാരം എന്നായിരുന്നു സായ്ലക്ഷ്മിയുടെ മറുപടി.

ആദ്യ വിവാഹത്തിൽ പിറന്ന മകളെ അരുൺ വിളിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ യാമികുട്ടിയെ അരുൺ വിളിക്കാറുണ്ടെന്നാണ് സായ്ലക്ഷമി പറഞ്ഞത്. ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ വളരെ ഹാപ്പിയാണെന്നും സായ്ലക്ഷ്മി കുറിച്ചു. പലരും സാന്ത്വനത്തിലെ മിത്ര എന്ന തന്റെ കഥാപാത‍്രത്തെ കുറിച്ച് ചോദിക്കുകയും പറയുകയും ചെയ്യാറുണ്ടെന്നും ഹൃദയത്തിലേക്ക് തന്നെ സ്വീകരിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നും ഒരിടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചുവരുമെന്നും സായ്ലക്ഷ്മി കൂട്ടിച്ചേർത്തു.
കൂടുതൽ യുട്യൂബ് വീഡിയോകൾ ഇടുന്നതിനെ കുറിച്ച് ചിന്തയിലാണെന്നും നടി പറയുന്നു. ഒരിടയ്ക്ക് അരുണും പാർവതിയും വേർപിരിയാൻ കാരണം സായ്ലക്ഷ്മിയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പിന്നീട് നടി തന്നെ പ്രതികരിച്ചിരുന്നു.
ആരുടേയും കുടുംബം തകര്‍ത്ത് സന്തോഷം കണ്ടെത്തേണ്ട കാര്യം തനിക്കില്ലെന്നും അവര്‍ വേര്‍പിരിയാന്‍ കാരണം താനല്ലെന്നുമാണ് സായ്ലക്ഷ്മി പ്രതികരിച്ച് പറഞ്ഞത്. ബന്ധം വേർപ്പെടുത്താനുള്ള കാരണം എന്താണെന്ന് പാർവതി വിജയിയും വെളിപ്പെടുത്തിയിട്ടില്ല. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അരുണുമായുള്ള പാർവതിയുടെ വിവാഹം നടന്നത്. യുട്യൂബ് ചാനലും മോഡലിങ്ങുമെല്ലാമായി അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് പാർവതി.


Click it and Unblock the Notifications











