ദൈവം എനിക്കായി കൊണ്ടുവന്നവൻ, ഞാൻ തന്നെയാണ് നിനക്കുള്ള സമ്മാനം; അരുണിനെ കിട്ടയതിൽ അഭിമാനമെന്ന് സായ്ലക്ഷ്മി!
അടുത്തിടെയാണ് സീരിയൽ താരം സായ്ലക്ഷ്മി താൻ ക്യാമറാമാൻ അരുണുമായി പ്രണയത്തിലാണെന്ന വിവരം സോഷ്യൽമീഡിയ വഴി പരസ്യപ്പെടുത്തിയത്. അരുണിനൊപ്പമുള്ള സായ്ലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ. സായ്ലക്ഷ്മി ജീവിതത്തിലേക്ക് വരും മുമ്പ് അരുൺ സീരിയൽ താരം പാർവതി വിജയിയുമൊത്ത് ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു.
ഇവരുടേതും പ്രണയ വിവാഹമായിരുന്നു. പാർവതി കുടുംബവിളിക്കിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് അരുണുമായി പ്രണയത്തിലായത്. ഇരുവരും പിന്നീട് ഒളിച്ചോടി വിവാഹിതരായി. ഒരു കുഞ്ഞും ഇരുവർക്കും ഉണ്ട്. മകൾ രണ്ട് വയസ് പിന്നിട്ടപ്പോഴാണ് ഇരുവരും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞത്. സാന്ത്വനം 2വിൽ ഭാഗമായശേഷം കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സായ്ലക്ഷ്മി.

ലോ സ്റ്റുഡന്റ് കൂടിയായ സായ്ലക്ഷ്മിയും അരുണും ലിവിങ് റിലേഷൻഷിപ്പിലാണെന്നാണ് ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ അരുണിന്റെ പിറന്നാൾ ദിനത്തിൽ സായ്ലക്ഷ്മി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ദൈവം തനിക്കായി കൊണ്ടുവന്നവനാണ് തന്റെ ജീവിത പങ്കാളി അരുൺ എന്നാണ് സായ്ലക്ഷ്മി കുറിച്ചത്.
എന്റെ ഏറ്റവും നല്ല സമയത്തും ഏറ്റവും മോശം സമയത്തും എന്നെ സ്നേഹിക്കുന്ന മനുഷ്യന് ജന്മദിനാശംസകൾ. ശരി... ഏറ്റവും മോശം എന്നൊന്നില്ല... അല്ലേ?. എന്റെ എല്ലാ സങ്കടങ്ങളിലും സന്തോഷങ്ങളിലും നീ എനിക്കൊപ്പം ഉണ്ടായിരുന്നു... എന്റെ കൈ വിടാതെ. ജീവിതത്തിലെ എല്ലാ നഷ്ടങ്ങളും നീ നേരിട്ടപ്പോൾ ദൈവം എന്നെ നിങ്ങളിലേക്ക് കൊണ്ടുവന്നു. അത് ഒരു ദിവ്യ ദൗത്യമാണെന്ന് എനിക്ക് തോന്നി.
അതുപോലെ എന്റെ ജീവിതത്തിലെ എല്ലാത്തിന്റെയും സന്തുലിതാവസ്ഥ തെറ്റിയപ്പോൾ ദൈവം നിന്നെ എനിക്കായി കൊണ്ടുവന്നു. ഒരു കൈ നിറയെ സാൽവിയ പൂക്കളുമായി. ഈ വർഷം നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും അയക്കട്ടേ. എന്റെ സ്വപ്നങ്ങളെ പിന്തുടരാനും അവ നേടിയെടുക്കാനും എനിക്ക് പ്രചോദനവും ധൈര്യവും നൽകിയതിന് നന്ദി.
എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു നിന്നെ എന്റെ ജീവിത പങ്കാളിയായി സ്വീകരിക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. നിങ്ങളുടെ എല്ലാ ദുഖങ്ങളിലും സന്തോഷങ്ങളിലും എല്ലാത്തിലും നിങ്ങളുടെ കൈ പിടിച്ചുകൊണ്ട് ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഞാൻ വാക്ക് നൽകുന്നു.

ഒരിക്കൽ കൂടി ജന്മദിനാശംസകൾ മിസ്റ്റർ താടിക്കാരൻ... ലവ് യു... ഈ വർഷത്തേ നിന്റെ സമ്മാനം അത് ഞാൻ തന്നെയാണ് ബ്രോ എന്നാണ് അരുണിനൊപ്പമുള്ള ഒരുപിടി ചിത്രങ്ങൾ കൂടി പങ്കുവെച്ച് സായ്ലക്ഷ്മി കുറിച്ചത്. ഫോട്ടോകളിൽ ചിലതിൽ സായ്ലക്ഷ്മി സിന്ദൂരം അണിഞ്ഞിരിക്കുന്നത് കാണാം. പോസ്റ്റ് വൈറലായതോടെ ഇരുവരും വിവാഹിതരായോ എന്ന സംശയമായി പ്രേക്ഷകർക്ക്.
അരുണിന് പിറന്നാൾ ആശംസകൾ നേരുന്നതിന് ഒപ്പം ഏറ്റവും കൂടുതൽ പേർ കമന്റിലൂടെ ചോദിച്ചതും വിവാഹം കഴിഞ്ഞോ എന്നായിരുന്നു. പക്ഷെ സായ്ലക്ഷ്മി ഒന്നിനും മറുപടി നൽകിയില്ല. യാത്രകളെ പ്രണയിക്കുന്നവരാണ് ഇരുവരും. പഠനത്തിനും ഷൂട്ടിങിൽ നിന്നും ബ്രേക്ക് കിട്ടുമ്പോഴും സായ്ലക്ഷ്മിയുമായി അരുൺ ദീർഘദൂര യാത്രകൾ പോകാറുണ്ട്.
അരുണുമായുള്ള പ്രണയം വെളിപ്പെടുത്തിയ സമയത്ത് പാർവതിയുടെ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിൽ ഹേറ്റ് നേരിടേണ്ടി വന്നിരുന്നു സായ്ലക്ഷ്മിക്ക്. അരുണും പാർവതിയും വേർപിരിഞ്ഞത് സായ്ലക്ഷ്മി ഇരുവർക്കും ഇടയിലേക്ക് വന്നതോടെയാണെന്നാണ് അന്ന് പ്രചരിച്ചത്. പക്ഷെ സത്യം അതല്ലെന്നും ആരുടെയും ദാമ്പത്യം തകരാൻ താൻ കാരണമായിട്ടില്ലെന്നും സായ്ലക്ഷ്മി തന്നെ വെളിപ്പെടുത്തി എത്തി.


Click it and Unblock the Notifications