ഉപ്പും മുളകിലേക്കും ഗ്ലാമറായി നടി സജിത ബേട്ടി! കണ്ണീര്‍ പരമ്പരയാക്കരുതെന്ന അപേക്ഷയുമായി ആരാധകരും
അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും താന്‍ ട്രഡീഷണലായതല്ലെന്നുമൊക്കെ മുന്‍പ് നടി പറഞ്ഞിട്ടുണ്ട്
കേരളത്തിലേറ്റവും ജനപ്രിയമായി മാറിയ പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര നേരത്തെ അവസാനിപ്പിച്ചെങ്കിലും രണ്ടാമതും തുടങ്ങിയതാണ്.
ബാലുവും നീലുവും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് പുതിയ അതിഥികള്‍ കൂടി വരുന്ന തരത്തിലാണ് ഇപ്പോള്‍ കഥ പോയി കൊണ്ടിരിക്കുന്നത്.
മുടിയന്‍ വിവാഹിതനായതും വധു വീട്ടിലേക്ക് വന്നതുമടക്കം കഥ വേറെ തലത്തിലേക്ക് എത്തി.
എന്നാല്‍ ഉപ്പും മുളകിലേക്കും മറ്റൊരു അതിഥി കൂടി വരുന്നതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുടിയന്റെ അമ്മായിയമ്മ വരുന്നുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം പ്രൊമോ വീഡിയോ പുറത്ത് വന്നിരുന്നു.

ഈ കഥാപാത്രത്തെ അവതരിക്കുന്നത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണെന്നും പ്രൊമോയില്‍ പറഞ്ഞെങ്കിലും നടിയുടെ മുഖം പുറത്ത് വിട്ടില്ല.
എന്നാല്‍ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായ നടി സജിത ബേട്ടിയാണ് മുടിയന്റെ അമ്മായിയമ്മ ഹൈമവതി എന്ന കഥാപാത്രമായിട്ടെത്തുന്നത്.
'വലിയ വീട്ടില്‍ ഹൈമവതി' എന്ന് സ്വയം വിശേഷിപ്പിച്ച് കൊണ്ട് പരമ്പരയിലേക്ക് വന്ന നടി ആദ്യ ദിവസങ്ങളില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി സജിത ബേട്ടിയുടെ മടങ്ങി വരവ് ഇപ്പോള്‍ ആഘോഷിക്കപ്പെടുകയാണ്.
ബാലതാരമായി സിനിമയിലേക്ക് എത്തി, പിന്നീട് സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു നടി സജിത ബേട്ടി. വിവാഹം കഴിഞ്ഞതോട് കൂടിയാണ് സജിത അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തത്.
ഒടുവില്‍ വര്‍ഷങ്ങളുടെ ഗ്യാപ്പിന് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. നല്ല വേഷം കിട്ടിയാല്‍ ഇനിയും അഭിനയിക്കാന്‍ എത്തുമെന്ന് സജിത മുന്‍പ് വ്യക്തമാക്കിയിരുന്നു.

മാത്രമല്ല എല്ലാത്തിനും പിന്തുണയ്ക്കുന്ന ആളാണ് ഭര്‍ത്താവ് ഷമാസ് എന്നും നടി പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ശേഷം പര്‍ദ്ദ ധരിച്ചാണ് സജിത പുറത്ത് വരാറുള്ളത്.
അഭിനയിക്കുമ്പോള്‍ അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും താന്‍ ട്രഡീഷണലായതല്ലെന്നുമൊക്കെ മുന്‍പ് നടി പറഞ്ഞിട്ടുണ്ട്. പണ്ട് മുതലേ പര്‍ദ്ദ ധരിക്കാറുണ്ടെങ്കിലും പലരും ഇപ്പോഴാണ് അത് ശ്രദ്ധിച്ചതെന്നാണ് അന്ന് നടി അഭിപ്രായപ്പെട്ടത്.
ഉറുദു മുസ്ലീം സമുദായക്കാരായ തന്റെ കുടുംബം പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിച്ചു പോരുന്നു. അതാണ് വേഷത്തിന് പിന്നില്‍. അതേ സമയം ഉപ്പും മുളകില്‍ സാരി ധരിച്ച് അത്യാവശ്യം കിടിലന്‍ ഗെറ്റപ്പിലാണ് നടി അഭിനയിക്കുന്നത്.
ഇന്‍ട്രോ സീന്‍ തന്നെ ഗംഭീരമായെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്. എന്നാല്‍ സംസാരവും ഡബ്ബിങ്ങും തീരെ യോജിക്കാത്തത് പോലെ തോന്നുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
തലശ്ശേരിയിലും മറ്റുമായി സ്ഥിര താമസമാക്കിയ സജിത മുസ്ലിം കലര്‍ന്ന നാട്ടുഭാഷ ശൈലിയിലാണ് സംസാരിക്കുന്നത്. പരമ്പരയിലെ കഥാപാത്രവും സമാനമായ രീതിയില്‍ സംസാരിക്കുന്നത് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
മറ്റൊരെങ്കിലും ഡബ്ബിങ് ചെയ്യുകയാണെങ്കില്‍ ഉപ്പും മുളകിലെയും ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമായി ഇത് മാറിയേക്കും. എന്തായാലും സജിതയുടെ മുന്നോട്ടുള്ള ഗംഭീര പ്രകടനത്തിന് വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.

അഭിനയം തന്റെ തൊഴിലാണെന്നും സിനിമയ്ക്കും സീരിയലിനും വേണ്ടി വേഷം മാറാന്‍ താന്‍ റെഡിയാണെന്ന് സജിത പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ വിശ്വാസങ്ങളെ അഭിനയത്തിലേക്ക് കൂട്ടി കലര്‍ത്താറില്ലെന്നാണ് നടി പറയുന്നത്.
ഇനി കുറച്ച് ഗ്ലാമര്‍ വേഷങ്ങള്‍ ഒഴിവാക്കാമെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതല്ലാതെ മുന്‍പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ പെരുമാറുമെന്നുമെല്ലാം നടി വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ഉപ്പും മുളകിന്റെയും പുതിയ കഥ ഉള്‍കൊള്ളാന്‍ പറ്റുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 'ഉപ്പും മുളകും കണ്ണീര്‍ സീരിയലാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തോന്നുന്നു.
കഴിഞ്ഞ കുറേ എപ്പിസോഡുകള്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. പഴയ ആ ഉപ്പും മുളകുമാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം. അത് തിരികെ കൊണ്ട് വരാന്‍ അപേക്ഷിക്കുന്നു. ഇല്ലെങ്കില്‍ ഡയറക്ടര്‍ മാത്രം ഇരുന്നു കാണേണ്ട അവസ്ഥ ഉണ്ടാകും.
ഇതൊരു മുന്നറിയിപ്പാണ്. കരയാന്‍ അല്ല ചിരിക്കാനാണ് ഉപ്പും മുളകും കാണുന്നത്. പഴയ ബാലുവിനെയും നീലുവിനെയും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുന്നു', എന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











