ട്യൂമര്‍ വീണ്ടും വളരുന്നു, പിന്നെയും വയ്യാണ്ടായി, ശരണ്യയുടെ അവസ്ഥയെ കുറിച്ച് അമ്മ

ഒരുകാലത്ത് മിനിസ്ക്രീനിലെ നിറസാന്നിധ്യമായിരുന്നു നടി ശരണ്യ ശശി. സിനിമയിലും സീരിയലിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു ട്യൂമർ ശരണ്യയുടെ ജീവിത്തെ കാർന്ന് എടുത്തത്. 2012ലാണ് ആദ്യമായി നടിയ്ക്ക് രോഗം കണ്ടെത്തുന്നത്. പിന്നീട് അങ്ങോട്ടുള്ള ജീവിതം പോരാട്ടമായിരുന്നു. തോൽക്കില്ലെന്ന് മനസ് ഉറച്ച ശരണ്യ രോഗത്തോട് പടപൊരുതി ശരണ്യ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു.

ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്,

നനടിയുടെ രോഗശാന്തി പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ആപത്ത് ഘട്ടത്തിൽ നടിക്കൊപ്പം പ്രേക്ഷകരും കൂടെയുണ്ടായിരുന്നു. അതിനാൽ തന്നെ നടിയുടെ ജീവിതത്തിലേയ്ക്കുള്ള മടങ്ങി വരവലിയ സന്തോഷം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത വളരെ സങ്കടമായ വാർത്ത പങ്കുവെച്ച് ശരണ്യയുടെ അമ്മ രംഗത്തെത്തിയിരിക്കുകയാണ്. ശരണ്യ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് അമ്മ പ്രേക്ഷകരോട് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടിലാണ് ശരണ്യ.

മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം

രോഗശാന്തിക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയ ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. സിറ്റി ലൈറ്റ്സ് എന്നാണ് നടിയുടെ ചാനലിന്റെ പേര്. അമ്മയ്ക്കൊപ്പമാണ് രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് ശരണ്യ എത്തുന്നത്. എന്നാൽ ഇക്കുറി അമ്മ ഒറ്റയ്ക്കാണ് സിറ്റി ലൈറ്റ്സിലെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ശരണ്യയുടെ അമ്മ പറയുന്നുണ്ട്. അമ്മയുടെ വാക്കുകൾ ഇങ്ങനെ...

 ആരോഗ്യസ്ഥിതി മോശം

വീഡിയോയിൽ ശരണ്യയില്ല... അവൾ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുയാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.'- വേദനയോടെ അമ്മ പറയുന്നു.

ട്യൂമർ  വീണ്ടും

സർജറിക്കു മുമ്പ് ഞങ്ങളുടെ രണ്ടുപേരുടെയും കൊവിഡ് ടെസ്റ്റ് നടത്തി. അതിന്റെ ഫലം നാളെ അറിയാം. ഈ ആഴ്ച തന്നെ സർജറി ഉണ്ടാകും. നവംബർ 28ന് നടത്തിയ സ്കാനിങിൽ ട്യൂമർ വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. കുറച്ച് കൂടി വെയ്റ്റ് ചെയ്യാം എന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. കാരണം ഇത് ഇങ്ങനെ വന്നുപോകുന്ന അസുഖമാണ്. അടുത്തത് വളരാനുള്ള സമയം കുറച്ച് കൂടി നീട്ടിക്കിട്ടും എന്ന ആശ്വാസത്തിലാണ് സർജറി താമസിപ്പിച്ചത്. അവൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പരമാവധി നീട്ടിക്കൊണ്ടുപോകാം എന്നായിരുന്നു അവർ പറഞ്ഞത്.

ഇപ്പോൾ വല്ലാത്ത അവസ്ഥ

ജനുവരി 28ന് നടത്തിയ സ്കാനിങിൽ അത് കുറച്ചുകൂടി വളർന്നു. അന്ന് തന്നെ മാർച്ചിൽ സർജറി ചെയ്യാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിനിടയിൽ ബുദ്ധിമുട്ട് വന്നാൽ പെട്ടന്നു തന്നെ സർജറി ചെയ്യണമെന്നും പറഞ്ഞിരുന്നു. അന്ന് ആശുപത്രിയിൽ അവൾ ഒരേ കിടപ്പായിരുന്നു. പക്ഷേ ഡിസ്ചാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായി, ശരണ്യയുടെ അമ്മ പറയുന്നു.

അസുഖം വീണ്ടും  വന്നു

ഒട്ടും പ്രതീക്ഷിക്കാതെയാണ് അസുഖം വീണ്ടും വന്നിരിക്കുന്നത്. ആരെയും അറിയിക്കാതെ സർജറി ചെയ്തുപോയി വരാം എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ സോഷ്യൽമീഡിയയുടെ മകളെ അന്വേഷിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്കു വേണ്ടിയാണ് ഞാൻ ഇക്കാര്യം തുറന്നുപറഞ്ഞത്. എല്ലാവരും അവൾക്കു വേണ്ടി പ്രാർഥിക്കണം. അവൾക്കൊട്ടും വയ്യ, മരുന്നിന്റെ ക്ഷീണമുണ്ട്. ഇപ്പോൾ കിടന്ന് ഉറങ്ങുകയാണ്. ഈ രണ്ടരമാസം ചിരിച്ചും കളിച്ചും സന്തോഷിച്ചും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്നു. അറിയുന്നതിനേക്കാൾ അറിയാത്തവരാണ് ഞങ്ങളെ കൂടുതൽ സഹായിച്ചത്.-അമ്മ വീഡിയോയിൽ പറയുന്നു.

വീഡിയോ കാണാം

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X