അഹങ്കാരമാണ് ഇവളുമാർക്കൊക്കെ ഭയങ്കര അഹങ്കാരമാണ്, പ്രശ്നം ബോസ് ലേഡി സിൻഡ്രം; ഉണ്ണിക്കെതിരെ നടി സരിത!
മിനിസ്‌ക്രീന്‍ ലോകത്ത് ഹാസ്യ താരമായും വില്ലത്തിയായും സജീവമാണ് സരിത ബാലകൃഷ്ണന്‍. സ്‌റ്റോജ് ഷോകളിലും സ്‌കിറ്റുകളിലും കോമഡി കൈകാര്യം ചെയ്യുന്ന താരം സീരിയലുകളിൽ ഏറെയും ചെയ്തിരിക്കുന്നത് വില്ലത്തി റോളുകളാണ്. അഭിനയത്തിന് പുറമെ പാചക പരീക്ഷണങ്ങളുമായി യുട്യൂബിലും നടി സജീവമാണ്. കഴിഞ്ഞ ദിവസം പേളി മാണിയുടെ യുട്യൂബ് ചാനൽ കോണ്ടന്റുകളെ വിമർശിച്ച് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ ഉണ്ണി വ്ലോഗ്‌സ് ഒരു വീഡിയോ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ പേളിയെ പോലെ സ്വന്തം കഠിനാധ്വാനം കൊണ്ട് ഉയർന്നുവന്ന സ്ത്രീയെ വിമർശിച്ചതിന് ഉണ്ണിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സരിത. ഉണ്ണിയെ പോലുള്ളവർക്ക് ബോസ് ലേഡി സിൻഡ്രമാണെന്ന് സരിത കുറിച്ചു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു...

അഹങ്കാരമാണ് സാറെ... ഇവളുമാർക്കൊക്കെ ഭയങ്കര അഹങ്കാരമാണ്... സത്യത്തിൽ നമ്മുടെ നാട്ടിലെ ആണുങ്ങളുടെ (എല്ലാവരെയുമല്ല... ചില 'പ്രത്യേക' വിഭാഗം) അവസ്ഥ ആരും കാണാതെ പോകരുത്. ഒരു പെണ്ണ് കൂളിംഗ് ഗ്ലാസ് വെച്ച് സ്വന്തം കാർ ഓടിച്ച് ആരുടെയും ഔദാര്യമില്ലാതെ ചിരിച്ചുകൊണ്ട് പോകുന്നത് കാണുമ്പോൾ ചിലരുടെ ഉള്ളിൽ ഉണ്ടാകുന്ന ആ ഒരു 'ഗ്യാസ് ട്രബിൾ' അത് ശാസ്ത്രത്തിന് പോലും വിശദീകരിക്കാൻ പറ്റാത്ത പ്രതിഭാസമാണ്.
ഇതിപ്പോൾ പറയാൻ കാരണം വേറൊന്നുമല്ല... പേളി മാണി VS ഉണ്ണി വ്ലോഗ്‌സ് ഇഷ്യൂ തന്നെ. ഉണ്ണിയേട്ടൻ പറഞ്ഞത് എത്ര സത്യമാണ്... പേളിക്ക് വല്ലാത്ത 'പ്രിവിലേജ്' ആണ്. അതെ... സ്വന്തം വിയർപ്പൊഴുക്കി രാപ്പകലില്ലാതെ പണിയെടുത്ത് ഉണ്ടാക്കിയ സാമ്രാജ്യത്തിൽ ഇരുന്നുകൊണ്ട് സ്വന്തം കുഞ്ഞിനെ നോക്കി ചിരിക്കുന്നതിനേക്കാൾ വലിയ എന്ത് അഹങ്കാരമാണ് ഒരു പെണ്ണിന് വേണ്ടത്?.
സത്യത്തിൽ ഇവിടുത്തെ പ്രശ്നം പേളിയോ ദിയ കൃഷ്ണയോ ഒന്നുമല്ല. പ്രശ്നം ബോസ് ലേഡി സിൻഡ്രം ആണ്. നാട്ടിലെ ചേട്ടന്മാരുടെ ഈഗോ മസാജ് ചെയ്യാൻ നിൽക്കാതെ എടാ പോടാ എന്ന് പറഞ്ഞ് സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സ്ത്രീകളെ കാണുമ്പോൾ ചിലർക്ക് സഹിക്കില്ല. അപ്പോൾ നമ്മൾ എന്ത് ചെയ്യും?. മൈക്രോസ്കോപ്പും എടുത്ത് ഇറങ്ങും.
അവളുടെ ചിരി ഫേക്ക് ആണ്, അവൾക്ക് നല്ല പ്രിവിലേജ് ആണ്, അവൾക്ക് ഉള്ളിൽ ഇൻസെക്യൂരിറ്റി ആണ്... ഇങ്ങനെ ഇഴകീറി പരിശോധിച്ചാലേ നമുക്കൊരു സമാധാനം കിട്ടൂ. സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ കിരീടം തലയിൽ ഇരിക്കുമ്പോൾ അവരുടെ ആ തല ഒന്ന് ഉയർന്നിരിക്കും. അത് കാണുമ്പോൾ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഒന്നുകിൽ ബഹുമാനിക്കാൻ പഠിക്കുക.

അല്ലെങ്കിൽ Get Well Soon എന്ന് പറഞ്ഞ് അവരെ ആ വഴിക്ക് വിടുക. ഇതൊക്കെ കണ്ടിട്ടും ഇവളൊക്കെ വെറും ഷോ ആണ് എന്ന് പറയുന്നവരോട് പേളി പറഞ്ഞതേ എനിക്കും പറയാനുള്ളൂ... നിനക്ക് നിന്നിൽ തന്നെ സമാധാനം കണ്ടെത്താൻ സാധിക്കട്ടെ! (Healing is important, bro) ഞാനിപ്പോളും പേർളി മാണിയെ ഇഷ്ടപ്പെടുന്നു...നിങ്ങളുടെ അഭിപ്രായം എന്താണ്? എന്തുകൊണ്ടാണ് വിജയിക്കുന്ന സ്ത്രീകളെ മാത്രം നമ്മുടെ സമൂഹം ഇങ്ങനെ 'സൈക്കോ അനാലിസിസ്' നടത്തി പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്? എന്നാണ് സരിത കുറിപ്പിലൂടെ ചോദിച്ചത്.
സരിതയുടെ വാക്കുകളോട് യോജിപ്പ് പ്രകടിപ്പിച്ചായിരുന്നു കുറിപ്പിന് വന്ന കമന്റുകൾ ഏറെയും. പേളിയെ ഇഷ്ടമാണ്. മഞ്ജു വാര്യർ, ദിയ, സരിത ചേച്ചി എല്ലാരേയും ഇഷ്ടമാണ്. കാരണം നിങ്ങളൊന്നും ഫെമിനിസ്റ്റുകളല്ല. നല്ല മാതൃകയാണ്.
തന്റെടമുള്ള സ്ത്രീകൾ. പക്ഷെ സ്ത്രീത്വം വിട്ടിട്ടില്ല. പേളി നല്ലൊരാമ്മയായി കുടുംബിനിയായി തമാശയിലൂടെ കാര്യങ്ങൾ പറഞ്ഞ് ആരോടും പേടിയില്ലാതെ സംസാരിച്ചു.... അതാണ് മറ്റുള്ളവർക്ക് പിടിക്കാതെ. വല്ലാതെ പെണ്ണുങ്ങൾ ഉയരാൻ പാടില്ലെന്ന ചിന്താഗതിയാണെന്നായിരുന്നു പ്രതികരണങ്ങൾ.


Click it and Unblock the Notifications











