അവർക്ക് ഞാൻ കണ്ണീര് വിറ്റ് കാശാക്കുന്നവൾ, കരഞ്ഞുകൊണ്ടുള്ള ഫോട്ടോ ഷൂട്ടെടുക്കാൻ സമയം കിട്ടിയില്ല; സീമ ജി നായർ

എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ അപകടത്തിൽപ്പെടുകയും നിരവധിപേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തുവെന്ന വാർത്ത കേട്ടതിന്റെ ആഘാതത്തിലാണ് രാജ്യം. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നിരവധി പേർ ദുരന്തത്തിൽ മരിച്ചു. വാർത്ത അറിഞ്ഞശേഷം സിനിമാ-സീരിയൽ താരം സീമ ജി നായർ പങ്കുവെച്ച ഒരു കുറിപ്പ് വൈറലായിരുന്നു. എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് അറിഞ്ഞപ്പോൾ അവിടുത്തെ സ്റ്റാഫായ സുഹൃത്തിനെയാണ് ആദ്യം ആകുലപ്പെട്ട് വിളിച്ചതെന്നും അവൻ രക്ഷപ്പെട്ടുവെങ്കിലും വിഷ്ണുവിന് ഒപ്പം ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയുമെന്നാണ് സീമ കുറിച്ചത്.

വിഷ്ണുവിനൊപ്പമുള്ള ഒരു ചിത്രവും സീമ പങ്കുവെച്ചിരുന്നു. എന്നാൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടശേഷം വിമർശനമാണ് നടിയ്ക്ക് ഏറെയും ലഭിച്ചത്. വിഷ്ണുവിനൊപ്പം ചിരിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചുവെന്നതായിരുന്നു കാരണം.

Seema G Nair
Photo Credit: Seema G Nair / Facebook

ഇപ്പോഴിതാ കുറിപ്പ് കണ്ട് തന്നെ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. കരഞ്ഞുകൊണ്ടുള്ള ഫോട്ടോ ഷൂട്ടെടുക്കാൻ സമയം കിട്ടിയില്ലെന്ന് നടി പരിഹാസരൂപേണ കുറിച്ചു. അഹമ്മദാബാദ് ദുരന്തത്തിനുശേഷം ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. എയർ ഇന്ത്യയില്‍ വർക്ക് ചെയ്യുന്ന വിഷ്ണുവിന്റെയൊപ്പമുള്ള ഫോട്ടോയുമായി. അതിൽ എന്റെ പേരിൽ കണ്ടുപിടിച്ച കുറ്റം നമ്പർ വൺ- ഞാൻ ചിരിച്ച് നിൽക്കുന്നു എന്നതാണ്.

എല്ലാവരുടെയും അറിവിലേക്ക്... ആ ഒരു പോസ്റ്റിടാൻ വേണ്ടി അവന്റെ അടുത്തുപോയി കരഞ്ഞുകൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടെടുക്കാൻ പറ്റുന്ന സമയം അല്ലായിരുന്നു. ഞാനും അവനും കൂടിയുള്ള എന്റെ കയ്യിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാൻ മാത്രമെ കഴിയുകയുള്ളായിരുന്നു. ആരോപണം നമ്പർ 2-കുറെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ പല ഹെഡിങ്ങിൽ ആ പോസ്റ്റിന്റെ ന്യൂസ് വന്നു.

അത് എന്റെ തള്ളായിട്ടും കണ്ണീര് വിറ്റ് കാശാക്കുന്നവളായും... എന്ത് കണ്ടാലും പോസ്റ്റുമായി വരുന്നവളായും അവനും ആ ഫോട്ടോ വഴി പ്രശസ്തി നേടി എന്നൊക്കെയുള്ള ആരോപണങ്ങളായിരുന്നു. വിഷമം തോന്നിയോയെന്ന് ചോദിച്ചാൽ തോന്നി. ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല... ഈ പ്രബുദ്ധ കേരളത്തിലെ വിവരം ഉള്ള ചേട്ടന്മാരോടും ചേച്ചിമാരോടും സാറുമ്മാരോടും ഒന്നേ പറയാനുള്ളു. എന്റെ തള്ള് കേൾക്കാൻ നിങ്ങളാരും നിൽക്കണമെന്ന് ഞാൻ അപേക്ഷിച്ചിട്ടില്ല.

ഓരോ ആരോപണങ്ങളും ആരെ കുറിച്ച് പറയുമ്പോളും നമ്മൾ മനസിലിക്കേണ്ടത് ആരോപണം മാത്രം പറയാനും അതുണ്ടാക്കാനും ജീവിത ശപഥം എടുത്ത് ജീവിക്കുന്ന കുറെ ജന്മങ്ങളുണ്ട്... ചീഞ്ഞ് പുഴുത്ത ജന്മങ്ങൾ. അന്യന്റെ വീടിന്റെയുള്ളിൽ എന്ത് നടക്കുന്നുവെന്ന് ഓർത്ത് വേവലാതിപ്പെടുന്നവർ. അങ്ങനെയുള്ളവരുടെ വാക്കുകൾ ഈ കേരളത്തിൽ ഉള്ളവർ മുഖ വിലക്കെടുക്കില്ല.

Seema G Nair
Photo Credit: Seema G Nair / Facebook

പോസ്റ്റ് വായിക്കാതെ എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസിലാക്കാതെ വെറുതെ പുലമ്പുന്ന പുഴുത്ത ജന്മങ്ങൾ. ഇവരുടെയൊക്കെ വിചാരം ഒരു പോസ്റ്റിട്ട് പ്രശസ്ഥിക്ക് വേണ്ടി ജീവിക്കുന്നു എന്നാണ്. അങ്ങനെ ചിന്തിക്കുന്നവർക്ക് തെറ്റ് പറ്റിപോയി. ഒരു വിഷമം മാത്രമേ ഉള്ളു... ഈ ഒരു സമയത്ത് ഇതൊക്കെ വായിക്കുമ്പോൾ എന്റെ അനുജനെ പോലെ ഞാൻ കരുതുന്ന വിഷ്ണുവിന്റെ വേദന... ഇന്ന് രാവിലെയും അവനോട് ഞാൻ സോറി പറഞ്ഞു.

അതൊന്നും മൈന്റ് ചെയ്യണ്ട ചേച്ചിയെന്ന് പറയുമ്പോഴും മനസിനുള്ളിൽ ഒരു നീറ്റൽ എന്ന് കുറിച്ചാണ് സീമയുടെ പോസ്റ്റ് അവസാനിച്ചത്. ഇത്തരം കാര്യങ്ങൾക്ക് പുറകെ പോയാൽ ടെൻഷൻ കൂടുകയേയുള്ളു. കുറേ പേരുണ്ട് മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിക്കാൻ നടക്കുന്നവർ. സീമ കഴിയുന്നതും ഇതൊന്നും മൈന്റ് ചെയ്യരുത് വിട്ടേക്കുക അസൂയക്കാർ പലതും പറയും എന്നായിരുന്നു നടിയെ പിന്തുണച്ച വന്ന കമന്റുകൾ.

അഹമ്മദാബാദ് വിമാന അപകടത്തിൽ മലയാളിയായ ഒരു നഴ്സിനും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരില്‍ ഇതുവരെ 19 പേരെ തിരിച്ചറിഞ്ഞു. അതുപോലെ അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

More from Filmibeat

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X