For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയ്ക്കും മകനും ഒരേ ജന്മദിനം'; പിറന്നാൾ ദിനത്തിൽ രണ്ടാമതും മകൻ പിറന്ന സന്തോഷത്തിൽ നടി ശാലു കുര്യൻ!

  |

  നടി മേഘ്ന വിൻസെൻറ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പരമ്പരയായിരുന്നു ചന്ദനമഴ. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴ പ്രേക്ഷകരുടെ ഇഷ്ടവും സ്വന്തമാക്കിയിരുന്നു. മെഗാ പരമ്പരകളിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്താനും പരമ്പരയ്ക്ക് സാധിച്ചിരുന്നു.

  സീരിയൽ അവസാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ കഥാപാത്രങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്. മേഘ്നയുടെ കഥാപാത്രത്തോടൊപ്പം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വേഷമായിരുന്നു നടി ശാലു കുര്യൻ അവതരിപ്പിച്ച വർഷയെന്ന കഥാപാത്രവും.

  സീരിയലിന്റെ തുടക്കത്തിൽ വില്ലത്തിയായിരുന്നു വർഷയെങ്കിലും അവസാനിക്കാറായപ്പോഴേക്കും വർഷയ്ക്കും പ്രേക്ഷക മനസിൽ സ്ഥാനം കിട്ടി.

  '​കഴുത്തിൽ പാട് കണ്ടാൽ ​ഗേൾഫ്രണ്ട് സംശയിക്കും, പട്ടി സിയാലോയെ പിടിച്ച് സത്യം ചെയ്യാൻ പറയും'; ജാസ്മിൻ

  ചന്ദനമഴയിൽ മാത്രമല്ല കടമറ്റത്ത് അച്ചൻ, നിഴൽകണ്ണാടി, സ്വാമി അയ്യപ്പൻ, സ്നേഹക്കൂട്, തട്ടീം മുട്ടീം, അക്ഷരതെറ്റ്, സൂര്യകാന്തി, എന്റെ മാതാവ് തുടങ്ങി നിരവധി സീരിയലുകളിലും ശാലു കുര്യൻ അഭിനയിച്ചിട്ടുണ്ട്.

  കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിൻറെ ടെലിവിഷൻ പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം അക്ഷരതെറ്റി'ലൂടെ ശാലുവിന് ലഭിച്ചിരുന്നു. 15 വർഷത്തോളമായി അഭിനയരംഗത്തുണ്ട് ശാലു കുര്യൻ.

  2017ലാണ് പത്തനം തിട്ട റാന്നി സ്വദേശിയായ മെൽവിൻ ഫിലിപ്പുമായുള്ള ശാലുവിന്റെ വിവാഹം നടന്നത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആർ മാനോജരാണ് മെൽവിൻ. അലിസ്റ്റർ മെൽവിൻ എന്നാണ് താരത്തിന്റെ മൂത്തമകന്റെ പേര്. മകനിപ്പോൾ രണ്ട് വയസ് കഴിഞ്ഞിരിക്കുകയാണ്.

  'ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ സ്പെല്ലിങ് മിസ്റ്റേക്കുണ്ട്, തിരുത്തുമ്പോൾ അം​ഗീകരിക്കുന്നില്ല'; സുചിത്ര!

  വിവാഹത്തിന് ശേഷവും അഭിനയത്തിൽ തുടരുന്ന ശാലുവിന് വീണ്ടും ഒരു ആൺകുഞ്ഞ് കൂടി പിറന്നിരിക്കുകയാണ്. ശാലുവിന്റെ ജന്മദിനമായ മെയ് 24ന് ആണ് രണ്ടാമത്തെ മകൻ പിറന്നത്.

  ശാലു തന്നെയാണ് വീണ്ടും കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഇനി മുതൽ അമ്മയ്ക്കും മകനും ഒരുമിച്ച് ജന്മദിനം ആഘോഷിക്കാൻ കഴിയുമെന്ന സന്തോഷവും ശാലുവിനുണ്ട്.

  'ജന്മദിനങ്ങൾ എപ്പോഴും സ്പെഷ്യൽ ആയിരിക്കാറുണ്ട്. ഇത് എൻറെ ഏറ്റവും മികച്ചതാണ്. കാരണം ഇന്ന് മുതൽ ഒരു പുതിയയാൾ കൂടിയുണ്ട്. ഇനി ഓരോ ദിവസം കൂടുതൽ മധുരവും സവിശേഷവുമാക്കുന്നൊരാൾ. എൻറെ നവജാത ശിശുവിനും എനിക്കും ജന്മദിനാശംസകൾ' എന്ന് കുറിച്ചുകൊണ്ടാണ് താൻ രണ്ടാമതും അമ്മയായ സന്തോഷം ശാലു പങ്കുവെച്ചിരിക്കുന്നത്.

  സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് ശാലു കുര്യൻ. താരത്തിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലാകാറുണ്ട്. അടുത്തിടെ ഒരു യുട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.

  ആദ്യ കുഞ്ഞിനെ പ്രസവിച്ച ശേഷം തടി കുറയ്ക്കാനും മറ്റും നടത്തിയ ശ്രമങ്ങളെ കുറിച്ചും മുമ്പ് ശാലു സംസാരിച്ചിരുന്നു. ശരീര ഭാരം കൂടിയപ്പോൾ ആളുകളിൽ നിന്നും നേരിട്ട ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ചും മുമ്പ് ശാലു മനസ് തുറന്നിരുന്നു.

  തടി കുറയ്ക്കാൻ പല വഴിയും നോക്കി പരാജയപ്പെട്ട ശാലു കുര്യൻ അവസാനം നടത്തിയ ശ്രമം വിജയം കാണുകയും പണ്ടത്തേക്കാൾ കൂടുതൽ സുന്ദരിയാവുകയും ചെയ്തിട്ടുണ്ട്.

  Recommended Video

  മാസ്സ് ലുക്കിൽ എത്തിയ മമ്മൂക്ക | FilmiBeat Malayalam

  പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡോക്യുൻററിയിലൂടെയായിരുന്നു ആദ്യമായി ശാലു കുര്യൻ ക്യാമറയുടെ മുമ്പിൽ എത്തിയത്.

  സൂര്യയിൽ സംപ്രേഷണം ചെയ്ത ഒരു ഹൊറർ സീരിയലായിരുന്നു ശാലുവിൻറെ ആദ്യ സീരിയൽ. ശേഷം തിങ്കളും താരകങ്ങളും എന്ന സീരിയലിൽ അഭിനയിച്ചു. പിന്നാലെ സരയൂവിലെ രജനി, ഇന്ദിരയിലെ ജലറാണി തുടങ്ങിയവയിലും മികച്ച വേഷങ്ങൾ അവതരിപ്പിക്കാൻ ശാലുവിന് സാധിച്ചു.

  കബഡി കബഡി, കപ്പൽ മൊതലാളി, റോമൻസ്, ജൂബിലി, ആത്മകഥ, നന്ദുണി തുടങ്ങി ചില സിനിമകളിലും ശാലു കുര്യൻ അഭിനയിച്ചിട്ടുണ്ട്.

  Read more about: actress
  English summary
  serial actress Shalu Kurian again blessed with a baby boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X