'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ

ചന്ദനമഴ എന്ന സീരിയലിലെ വില്ലത്തിയായ വര്‍ഷ എന്ന കഥാപാത്രത്തിലൂടെയാണ് ശാലു കുര്യാന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. വര്‍ഷ എന്ന കഥാപാത്രത്തിലൂടെ വെറുപ്പാണ് സമ്പാദിച്ചത് എങ്കിലും തട്ടീം മുട്ടീം എന്ന പരമ്പരയിലെ വിധുബാല എന്ന കഥാപാത്രം ശാലുവിനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കി.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നതും സോഷ്യൽമീഡിയ വഴിയാണ്.

തുടര്‍ച്ചയായുള്ള രണ്ട് പ്രസവത്തിന് ശേഷം തടി കുറച്ച് സ്ലിം ബ്യൂട്ടിയായി വന്ന ശാലുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. വീണ്ടും മെലിഞ്ഞല്ലോ ഇതെങ്ങനെ സാധിയ്ക്കുന്നു വേഷം നന്നായി ഇണങ്ങുന്നുണ്ട്. എന്നിങ്ങനെയുള്ള കമന്റുകളാണ് അന്ന് ശാലുവിന്റെ ചിത്രത്തിന് താഴെ വന്നത്.

മൂത്തമകന്‍ അലിസ്റ്റര്‍ മെല്‍വിന്റെ ജനനത്തിന് ശേഷം തടി കൂടിയ നടി അത് കുറയ്ക്കാന്‍ വേണ്ടി നടത്തിയ യാത്രകളെ കുറിച്ച് വീഡിയോ പങ്കുവെച്ചിരുന്നു.

ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി

തന്റെ ഐഡിയല്‍ വെയിറ്റിലേക്ക് തിരിച്ചുവരുന്ന സമയത്താണ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായത്. ലെന്റര്‍ മെല്‍വിനും ആരോഗ്യത്തോടെ വന്ന ശേഷം വീണ്ടും ശരീരത്തിന്റെ വണ്ണം കുറയ്ക്കാന്‍ ശാലു തീരുമാനിച്ചത്. ജോ ഫിറ്റ്‌നസ്സിന്റെ സഹായത്തോടെയാണ് ശാലു കുര്യന്‍ ശരീരത്തിന്റെ വണ്ണം കുറച്ചത്.

'പണ്ട് മുതലേയുള്ള തടിയായിരുന്നു എന്നും എളുപ്പം ഒന്നും കുറക്കാനും കഴിയില്ലെന്നാണ് കരുതിയത്. തടി കുറയ്ക്കണം എന്ന ആഗ്രഹവും നേരത്തെ മുതലേയുണ്ട്. പല ശ്രമങ്ങളും പരാജയപ്പെട്ടു. ഇനി എങ്ങനായാലും കുഴപ്പമില്ല എന്ന ചിന്തയായിരുന്നു.'

അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്

'എന്നാല്‍ പ്രസവത്തിന് ശേഷം തടി പിന്നെയും കൂടി. ആരോഗ്യത്തിന് തന്നെ അത് വെല്ലുവിളിയായി. മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്നുവരെ പേടിച്ചതോടെയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടങ്ങിയത്' എന്നാണ് ശാലു മുമ്പ് പറഞ്ഞത്.

പ്രസവത്തിന് ശേഷം ഇന്റസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. എപ്പോഴാണ് തട്ടീം മുട്ടീം ഷോയിലേക്ക് തിരിച്ചുവരുന്നതെന്ന് ആരാധകർ ചോദിക്കാറുണ്ട്.

25ല്‍ അധികം സീരിയലുകള്‍

2007 ല്‍ കൃഷ്ണപക്ഷം എന്ന സീരിയലിലൂെടയാണ് ശാലു കുര്യന്റെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി പരമ്പരകള്‍ ചെയ്തുവെങ്കിലും പ്രേക്ഷക ശ്രദ്ധ ലഭിച്ചത് ചന്ദനമഴ എന്ന സീരിയലിലൂടെയാണ്.

25ല്‍ അധികം സീരിയലുകള്‍ ചെയ്ത ശാലു കുര്യന്‍ ചില സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിത കൗമുദി ചാനലിന്റെ സ്പെഷ്യൽ പ്രോ​ഗ്രാമായ ഡെ വിത്ത് എ സ്റ്റാറിൽ അതിഥിയായി വന്നപ്പോൾ ശാലു പങ്കുവെച്ച വിശേഷങ്ങളാണ് വൈറലാകുന്നത്.

ജില്ലതലത്തിൽ വരെ മത്സരിച്ചിട്ടുണ്ട്

രണ്ട് മക്കൾ പിറന്നശേഷം തന്റെ ലോകം അവരാണെന്നും അവരെ ഒറ്റയ്ക്കാക്കി പുറത്ത് കറങ്ങാൻ നിൽക്കാറില്ലെന്നുമാണ് താരം പറയുന്നത്. മക്കൾ പിറന്ന ശേഷം അവരുടെ ആവശ്യങ്ങൾക്ക് മുൻ​ഗണന കൊടുക്കുന്നതിനാൽ ആസ്വദിച്ച് ഭക്ഷണം പോലും കഴിക്കാറില്ലെന്നും താരം പറയുന്നു.

'മുമ്പ് ഡാൻസറായിരുന്നു. ജില്ലതലത്തിൽ വരെ മത്സരിച്ചിട്ടുണ്ട്. പത്ത് വർഷമായി നൃത്തം ചെയ്യാറില്ല. അഭിനയിക്കണമെന്നത് ഒരു സുപ്രഭാതത്തിൽ വന്ന തോന്നലാണ്. ആദ്യം ഡോക്യുമെന്ററിയാണ് ചെയ്തത്.'

ബുക്ക്സ് വായിക്കാൻ  ഇഷ്ടമാണ്

'അവിടെ നിന്ന് കിട്ടിയ കോൺടാക്ട് വെച്ചാണ് പിന്നീട് അഭിനയിച്ചത്. എന്റെ വീട് കോട്ടയത്താണ്. വീട്ടിൽ അച്ഛൻ അമ്മയും പിന്നെ സഹോദരനും ഭാര്യയും കുഞ്ഞുമാണുള്ളത്. കല്യാണം കഴിച്ച ശേഷമാണ് കൊച്ചിയിൽ‌ ഞാൻ സെറ്റിൽഡായത്.'

'കോംപ്ലക്സ് ഇല്ലാത്ത ഭർത്താവാണ് എന്റേത്. രാവിലെ മടി പിടിച്ചിരിക്കുമ്പോൾ ചായയൊക്കെ ഇട്ടുതരും. ബുക്ക്സ് വായിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. രണ്ട് പിള്ളേരുള്ളതുകൊണ്ട് മീ ടൈം കിട്ടുന്നത് ബ്യൂട്ടിപാർലറിൽ പോകുമ്പോഴൊക്കെയാണ്' ശാലു കുര്യൻ പറഞ്ഞു.

2017ൽ ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. റാന്നി സ്വദേശിയാണ് ഭർത്താവ് മെൽവിൻ ഫിലിപ്പ്. കൊച്ചിയിലെ ഹോട്ടലിൽ പിആർ മാനോജരാണ് അദ്ദേഹം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X