നടിമാരും മനുഷ്യരാണെന്നും അവര്‍ക്കും കുടുംബമുണ്ടെന്നും ഇവര്‍ ചിന്തിക്കാത്തത് എന്താ; ഷെമി മാര്‍ട്ടിന്‍

സോഷ്യല്‍ മീഡിയ വഴിയുള്ള കടന്നാക്രമണങ്ങളെ കുറിച്ച് വെളിപ്പെടുത്തി നിരവധി നടിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. പലപ്പോഴും നടിമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നത്. ജീവിതത്തില്‍ വ്യത്യസ്തമായ കാഴ്ചപാടുകള്‍ ഉണ്ടായാല്‍ പ്രശ്‌നം, ഫാഷനബിള്‍ ആയാല്‍ പ്രശ്‌നം മനസറിഞ്ഞ് ഡാന്‍സ് കളിച്ചാല്‍ പോലും പ്രശ്‌നമാണെന്ന് പറയുകയാണ് നടി ഷെമി മാര്‍ട്ടിന്‍.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളെ കുറിച്ചും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമെല്ലാം മനം മടുപ്പിക്കുന്നതാണെന്ന് പറയുകയാണ് ഷെമിയിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഇതുവരെ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് നടി പറഞ്ഞിരിക്കുന്നത്.

 ഷെമിയുടെ വാക്കുകളിലേക്ക്

ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ആളല്ല ഞാന്‍. എങ്കിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. 9 വര്‍ഷം മുന്‍പ് ചെയ്ത നന്ദനത്തിലെ ഓറഞ്ച് എന്ന വളരെ ബോള്‍ഡായ കഥാപാത്രത്തിലൂടെയാണ് ആളുകള്‍ എന്നെ ഇപ്പോഴും തിരിച്ചറിയുന്നത്. അതിന് ശേഷം ബ്രേക്ക് എടുത്തു. വിവാഹിതയായി. രണ്ട് കുട്ടികളുടെ അമ്മയായി. പിന്നീട് ജീവിതത്തില്‍ ചില പ്രതിസന്ധികളും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളുമുണ്ടായി. ഒരുപാട് സമയമെടുത്തും കഷ്ടപ്പെട്ടിട്ടുമാണ് അതിനെയെല്ലാം മറികടന്നത്.

  ഷെമിയുടെ വാക്കുകളിലേക്ക്

ജീവിതം തന്നെ വേണ്ട എന്ന് തോന്നുന്ന അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് കയറുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നര വര്‍ഷം മുന്‍പാണ് അഭിനയ ലോകത്തേക്ക് തിരിച്ച് വരുന്നത്. അഭിനയത്തോടുള്ള പാഷന്‍ ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവാണ് അതിന് കാരണമായത്. തിരിച്ച് വരവില്‍ മക്കള്‍, അരയന്നങ്ങളുടെ വീട്, പൗര്‍ണമി തിങ്കള്‍, എന്നീ സീരിയലുകളില്‍ അഭിനയിച്ചു. പക്ഷേ മനസിനെ വല്ലാതെ ഉലക്കുന്നതും തകര്‍ക്കുന്നതുമായ സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടാകുന്നത്.

 ഷെമിയുടെ വാക്കുകളിലേക്ക്

നമ്മുടെ അഭിനയം വിലയിരുത്താനും ആരോഗ്യപരമായി വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ എങ്ങനെ ഒരാളെ അപകീര്‍ത്തിപ്പെടുത്താം, അപമാനിക്കാം എന്നെല്ലാം നോക്കിയിരിക്കുന്ന നിരവധി പേരുണ്ട്. നടിമാരുടെ വിധി ആയിരിക്കാം ഇത്. അവരുടെ ശരീരപ്രകൃതി, വ്യക്തി ജീവിതം, കുടുംബം, സ്വഭാവം, അവരെ കുറിച്ചുള്ള അപസര്‍പ്പക കഥകള്‍, എന്നിവയിലാണ് ചില വീഡിയോകള്‍ക്ക് താഴെ എന്നെ കുറിച്ച് കമന്റായി വരുന്നത്. ഇവള്‍ അങ്ങനെയാണ്, ഇങ്ങനെയാണ്, ഇങ്ങനെ നടന്നിട്ടുണ്ട്, അങ്ങനെ നടന്നിട്ടുണ്ട്, എന്നിങ്ങനെ പലതരം കമന്റുകള്‍, കഥകള്‍. പലരും ആധികാരികമായാണ് ഇതെല്ലാം പറയുന്നത്. ഇനി അഭിനയം വിലയിരുത്തുന്ന ചിലരാകട്ടെ, നമ്മള്‍ മെച്ചപ്പെടണം എന്നല്ല നശിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് തോന്നും.

 ഷെമിയുടെ വാക്കുകളിലേക്ക്

ഈ നടിമാരും മനുഷ്യരാണെന്നും അവര്‍ക്കും കുടുംബമുണ്ടെന്നും ഇവര്‍ ചിന്തിക്കാത്തത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. അവരുടെ വ്യക്തിജീവിതത്തെ കുറിച്ച് ഇല്ലാകഥകള്‍ പറഞ്ഞ് പരത്തുമ്പോള്‍ എന്ത് സുഖമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. കഥകള്‍ സത്യമാണെങ്കില്‍ കൂടി അവരുടെ വ്യക്തി ജീവിതം എങ്ങനെയാണ് മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്‌നമാകുന്നത്. പുറമേ സന്തോഷവതിയും കരുത്തയുമായി തോന്നുമെങ്കിലും ഇതെല്ലാം വായിക്കുമ്പോള്‍ അവരുടെ ഹൃദയം തകരുന്നില്ലെന്നും അവരുടെ വേണ്ടപ്പെട്ടവര്‍ വേദനിക്കില്ലെന്നും നിങ്ങള്‍ക്ക് ഉറപ്പാണോ?

  ഷെമിയുടെ വാക്കുകളിലേക്ക്

ചില യൂട്യൂബ് ചാനലുകളുടെ പ്രവര്‍ത്തനം ശരിക്കും അസ്വസ്ഥതയും അറപ്പും സൃഷ്ടിക്കുന്നതാണ്. സീരിയലിലെയോ എതെങ്കിലും പൊതുപരിപാടിക്കിടയിലെയോ വീഡിയോകളില്‍ നിന്ന് ഒരു ഭാഗമെടുത്ത് സൂം ചെയ്തും സ്ലോമോഷന്‍ ആക്കിയും മ്യൂസിക്കിട്ടും പ്രചരിപ്പിക്കുക. ചിലപ്പോള്‍ വളരെയേറെ അഭിനയ പ്രധാന്യമുള്ള നമ്മള്‍ കഷ്ടപ്പെട്ട് അഭിനയിച്ച ഒരു രംഗമായിരിക്കും ഇങ്ങനെ ഹോട്ടാക്കി ചിത്രീകരിക്കുന്നത്. എന്തൊരു ഭീകരമായ അവസ്ഥയാണിത്. ഇത്തരം വീഡിയോകള്‍ക്ക് വരുന്ന കമന്റുകളാണെങ്കില്‍ അതിലേറെ അസഭ്യം നിറഞ്ഞതും.

ഷെമിയുടെ വാക്കുകളിലേക്ക്

ചിലതിന്റെ പ്രവര്‍ത്തനം മറ്റൊരു രീതിയിലാണ്. നമ്മള്‍ എന്തെങ്കിലും ചാനലിന് നല്‍കുന്ന അഭിമുഖത്തില്‍ നിന്ന് ഒരു ഭാഗം എടുത്ത് വളച്ചൊടിച്ച് അവരവരുടെ നിരീക്ഷണങ്ങളും ചേര്‍ത്ത് ടൈറ്റിലും കവര്‍ ചിത്രവും നല്‍കും. വോയിസ് ഓവറിനൊപ്പം നമ്മുടെ ചിത്രങ്ങള്‍ സൂം ചെയ്ത് കാണിക്കും. വീഡിയോ കഴിയുമ്പോള്‍ ടൈറ്റിലുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. എങ്ങനെയായാലും കുഴപ്പമില്ല. വീഡിയോകള്‍ക്ക് കാഴ്ചക്കാരെ കിട്ടിയാല്‍ മതി എന്ന രീതി. തങ്ങളുടെ വീട്ടിലെ ഒരാളാണ് ഇങ്ങനെയുള്ള അതിക്രമം നേരിടുന്നതെങ്കിലോ എന്ന് ചിന്തിക്കാന്‍ ഇത് ചെയ്യുന്നവര്‍ക്കേ സാധിച്ചിരുന്നെങ്കിലെന്ന് ആശിച്ച് പോകുന്നു. അഭിനയം ഒരു തൊഴിലാണ്. ജീവിക്കാന്‍ വേണ്ടി കലയോടുള്ള അഭിനിവേശം കൊണ്ടുമാണ് ഇത് ചെയ്യുന്നത്.

Read more about: actress serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X