പ്രശ്‌നക്കാരനായ ഭര്‍ത്താവിനെ ഒഴിവാക്കുകയാണ് വേണ്ടത്! വീഡിയോയുമായി സീരിയല്‍ നടി ഷെമി മാര്‍ട്ടിന്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഷെമി മാര്‍ട്ടിന്‍. ചെറിയ പ്രായത്തിലെ മിനിസ്‌ക്രീനില്‍ അഭിനയിച്ച് തുടങ്ങിയ നടി ഇടയ്ക്ക് സീരിയലില്‍ നിന്നും വിട്ട് നിന്നിരുന്നു. വിവാഹത്തിന് ശേഷം കുട്ടികള്‍ക്ക് ജന്മം കൊടുത്തതോട് കൂടിയാണ് ഷെമി അഭിനയത്തില്‍ ഗ്യാപ്പിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം നടി വീണ്ടും സീരിയലുകളില്‍ സജീവമായിരിക്കുകയാണ്.

സ്വന്തം സുജാത എന്ന സീരിയലില്‍ പോലീസ് ഓഫീസറായിട്ട് അഭിനയിച്ച നടി വേറെയും സീരിയലുകളുടെ ഭാഗമായി. ഏറ്റവും പുതിയതായി മാംഗല്യം എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്. ഇതിന്റെ ലൊക്കേഷനില്‍ നിന്നും രസകരമായ ചില റീല്‍സ് നടി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഷെമി പങ്കുവെച്ചൊരു വീഡിയോയും അതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമാവുകയാണ്.

shemi-martin

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഷെമി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. സീരിയലില്‍ സജീവമായിരുന്ന കാലത്താണ് സിനിമാ സംവിധായകനുമായി നടി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതയാവുന്നതും. 2013 വിവാഹിതയായ നടി പിന്നീട് അഭിനയത്തില്‍ നിന്നും വിട്ട് നിന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജില്‍ ആക്ടീവായ നടി ലൊക്കേഷനില്‍ നിന്നുള്ള റീല്‍സ് വീഡിയോസാണ് കൂടുതലായിട്ടും പങ്കുവെക്കാറുള്ളത്.

മാംഗല്യം സീരിയലിന്റെ ലൊക്കേഷനില്‍ നിന്നും ഓണ്‍സ്‌ക്രീനിലെ ഭര്‍ത്താവിനൊപ്പമുള്ള റീല്‍ വീഡിയോയാണ് നടിയിപ്പോള്‍ പങ്കുവെച്ചത്. സീരിയലില്‍ ഷെമി കഥാപാത്രത്തിന്റെ ഭര്‍ത്താവായി എത്തുന്നത് നടന്‍ മുഹമ്മദ് റാഫിയാണ്. അദ്ദേഹത്തിനൊപ്പമാണ് ഇത്തവണ റീല്‍. ഒരു ദിവസം എനിക്ക് സമാധാനമുള്ളതായി മാറണമെങ്കില്‍ എന്റെ പ്രശ്‌നക്കാരനായ ഭര്‍ത്താവിനെ ഞാന്‍ ഉപേക്ഷിക്കണം എന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്.

ഇത് സൂചിപ്പിക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ് പാട്ടിന്റെ വരികള്‍ നടി പാടുകയും ചെയ്യുന്നുണ്ട്. എനിക്ക് നിങ്ങളുടെ സ്‌നേഹം ആവശ്യമില്ലെന്നും, ഇപ്പോള്‍ തന്നെ ഒരുപാട് വിഷമിച്ചുവെന്നുമൊക്കെയാണ് പാട്ടിലൂടെ അര്‍ഥമാക്കുന്നത്. മാത്രമല്ല ഇത് തന്നെയാണ് താന്‍ മുമ്പും ചെയ്തതെന്നായിരുന്നു നടി വീഡിയോയുടെ ക്യാപ്ഷനായി കൊടുത്തത് എങ്കിലും പിന്നീടത് എഡിറ്റ് ചെയ്ത് മാറ്റി. നടിയുടെ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്.

shemi-martin

മുന്‍പ് എയര്‍ഹോസ്റ്റസായിരുന്ന ഷെമി ആ ജോലിയ്ക്കിടയിലാണ് ടെലിവിഷനില്‍ അഭിനയിക്കാനെത്തുന്നത്. ആദ്യം അവതാരകയായി തുടക്കം കുറിച്ച നടി പിന്നീട് സീരിയലുകളില്‍ സജീവമായി. ചെറുതും വലുതുമായി നിരവധി സീരിയലുകളില്‍ നായികയായിട്ടും വില്ലത്തിയായിട്ടുമൊക്കെ ഷെമി അഭിനയിച്ചു. ഇതിനിടയിലാണ് പ്രണയിച്ച് വിവാഹിതയാവുന്നത്. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും വിട്ട് നിന്ന നടിയ്ക്ക് രണ്ട് മക്കളും ജനിച്ചു.

ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നതിനെ തുടര്‍ന്ന് നടി ഭര്‍ത്താവുമായി വേര്‍പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. തന്റെ വിവാഹജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണിപ്പോളെന്ന് മുന്‍പ് നടി തന്നെ വ്യക്തമാക്കിയിരുന്നു.

അതേക്കുറിച്ച് എങ്ങനെയാണ് പറയേണ്ടതെന്നറിയില്ല, മറ്റുള്ളവരെ വേദനിപ്പിക്കാതെ അതുമായി ബന്ധപ്പെട്ട് ഒന്നും പറയാനാവില്ല. ഇപ്പോഴും തനിക്കും അതേ വേദന ഉള്ളിലുണ്ട്. മക്കളാണ് ഇപ്പോള്‍ എന്റെ ലോകം. അവരുടെ സന്തോഷത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അഭിനയിക്കാന്‍ തീരുമാനിച്ചത് മക്കള്‍ക്ക് വേണ്ടിയാണെന്നുമൊക്കെ മുന്‍പൊരു അഭിമുഖത്തില്‍ ഷെമി വ്യക്തമാക്കിയിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X