'രണ്ട് വർഷമായി ഒറ്റയ്ക്ക്, മകളുടെ ട്രീറ്റ്മെന്റാണ് പ്രധാനം, ബഹുമാനവും സപ്പോർട്ടും കിട്ടിയിരുന്നുവെങ്കിൽ...'
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരായ താര ദമ്പതികളായിരുന്നു മനു വർമയും സിന്ധു വർമയും. 25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. രണ്ട് വർഷമായി അകന്ന് കഴിയുകയാണ്. വിവാഹമോചനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. മനു വർമയാണ് സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം തകർന്നുവെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇനി ഒരുമിക്കാനുള്ള സാധ്യത കുറവാണെന്നാണ് വേർപിരിഞ്ഞ കാര്യം വെളിപ്പെടുത്തി മനു പറഞ്ഞത്.
ഒരു മകനും മകളുമാണ് ദമ്പതികൾക്കുള്ളത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മകളെ സംരക്ഷിക്കുന്നത് സിന്ധുവാണ്. സീരിയലുകളിൽ മാത്രമല്ല സിനിമകളും സിന്ധു സജീവമായി തുടങ്ങി. രണ്ട് വർഷങ്ങൾക്കുശേഷം ആദ്യമായി ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിന്ധു.

സുമി റാഷിക്കിന് നൽകിയ അഭിമുഖത്തിൽ പുതിയ വിശേഷങ്ങളും രണ്ട് വർഷം കൊണ്ട് ജീവിതം മാറിയത് എങ്ങനെയെന്നും സിന്ധു വെളിപ്പെടുത്തി. അരൂപി എന്നെ ഹൊറർ മൂവിയിലാണ് അവസാനമായി അഭിനയിച്ചത്. സീരിയലുകളും ചെയ്യുന്നുണ്ട്. സീരിയലിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കൊളാബിലൂടെ കിട്ടുന്നതല്ല. അമ്മയുടേയും കുഞ്ഞമ്മയുടേയും ഫ്രണ്ട്സിന്റേയും സാരികളാണ് സീരിയലിന് വേണ്ടി ഉപയോഗിക്കുന്നത്.
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. സുഹൃത്തുക്കളാണ് ഇപ്പോൾ എന്റെ എല്ലാമെല്ലാം. അവർക്കൊപ്പമാണ് യാത്രകളും. ഡാൻസ് പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. വ്യായാമം നിരന്തരമായി ചെയ്യാൻ എനിക്ക് മടിയാണ്. അതിനാലാണ് നൃത്തം വീണ്ടും ചെയ്ത് തുടങ്ങാമെന്ന് തീരുമാനിച്ചത് സിന്ധു പറഞ്ഞ് തുടങ്ങി.
രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം. എല്ലാവർക്കും അത് അറിയാം. അദ്ദേഹം (മനു വർമ) തന്നെ അത് പറയുകയും ചെയ്തു. വീട്ടിലുള്ളപ്പോൾ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്. അല്ലാത്ത സമയങ്ങളിൽ അമ്മയുണ്ടാകും കുഞ്ഞിനെ നോക്കാൻ അല്ലെങ്കിൽ ജോലിക്കാരിയുണ്ടാകും. ഞാൻ പരിചരിക്കാത്തപ്പോൾ മോൾക്ക് അൽപം പിണക്കമൊക്കെ ഉണ്ടാകും. ഷൂട്ടിന് വേണ്ടി ഞാൻ മൂന്ന്, നാല് ദിവസം മാറി നിൽക്കുന്നത് മോൾക്ക് സങ്കടമാണ്.
ഞാൻ ഫങ്ഷന് പോകാനായി ഡ്രസ് ചെയ്ത് റെഡിയായി കണ്ടപ്പോൾ മോള് ഭയങ്കര കരച്ചിലായിരുന്നു. അത് കണ്ട് എനിക്ക് സന്തോഷം തോന്നി. കാരണം കാര്യങ്ങൾ മനസിലാക്കി അവൾ റിയാക്ട് ചെയ്യുന്നുണ്ടല്ലോയെന്ന് ആലോചിച്ച്. മെന്റൽ റെസ്പോൺസ് മകളിൽ കൂടിയിട്ടുണ്ട്. ഷൂട്ടിങ് ഇല്ലാത്ത ഇടവേളകളിലാണ് മോളെയും കൊണ്ട് ട്രീറ്റ്മെന്റിനായി ഞാൻ പോകുന്നത് സിന്ധു കൂട്ടിച്ചേർത്തു.

സോഷ്യൽമീഡിയ കമന്റ്സുകളെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയാണ്... ഞാൻ കമന്റ്സിന് പിറകെ പോകാത്തയാളാണ്. ജനങ്ങൾ പലവിധമാണ്. കമന്റിടുന്നവരല്ല നമ്മളാണ് ജീവിക്കുന്നത്. നമ്മളിലുള്ള ശരിക്ക് അനുസരിച്ച് ആരെയും ജഡ്ജ് ചെയ്യാതെ ജീവിക്കുക. മെന്റലിയും ഫിസിക്കലിയും എല്ലാവരും എപ്പോളും ഹാപ്പിയായി ഇരിക്കണമെന്നില്ല. മകന് ഇപ്പോൾ ജോലിയായി. ബ്ലാംഗ്ലൂർ എയർപോട്ടിൽ വർക്ക് ചെയ്യുകയാണ്. അവന്റെ ജീവിതം ഇനി സെറ്റിലായിക്കോളും.
മകളുടെ ട്രീറ്റ്മെന്റിലാണ് ഇപ്പോൾ എന്റെ ശ്രദ്ധ. അവളെ ട്രീറ്റ്മെന്റ് ചെയ്താൽ എപ്പോൾ വേണമെങ്കിലും ശരിയാകും എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മെന്റൽ ഡിസീസ് ഒന്നുമല്ല. അത്ഭുതം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്ത് സങ്കടമുണ്ടെങ്കിലും സന്തോഷത്തോടെ ഇരിക്കാനുള്ള വഴി നമ്മൾ തന്നെ കണ്ടെത്തണം. വിവാഹത്തിനുശേഷമാണ് ഞാൻ അഭിനയത്തിലേക്ക് തിരിച്ച് വന്നത്. ആദ്യം ഞാൻ സീരിയലുകൾ ചെയ്യാൻ മടിച്ചിരുന്നു.
അന്ന് അമ്മായിയച്ഛനൊക്കെ നിർബന്ധിച്ചതുകൊണ്ടാണ് അഭിനയിച്ച് തുടങ്ങിയത്. എല്ലാ ദൈവ നിമിത്തമാകാം. അല്ലായിരുന്നുവെങ്കിൽ ഈ ഒരു സ്റ്റേജിൽ പിടിച്ച് നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. സ്ത്രീ ശാക്തീകരണം എന്നത് ഇപ്പോഴും ആളുകൾ പറയുന്നുണ്ടെങ്കിൽ അതിന് അർത്ഥം ഇപ്പോഴും സ്ത്രീകൾക്ക് ഒരു സുരക്ഷിതത്വവും ഉറപ്പായിട്ടില്ല എന്നതാണ്. സ്ത്രീക്ക് കിട്ടേണ്ട മാന്യതയും ബഹുമാനവും സപ്പോർട്ടുമൊക്കെ കിട്ടിയിരുന്നുവെങ്കിൽ സ്ത്രീശാക്തീകരണം പൊക്കി പിടിക്കേണ്ട ആവശ്യം വരില്ലായിരുന്നു എന്നും സിന്ധു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











