'എവിടെ എത്തിയെന്ന് അന്വേഷിച്ച് ഡോക്ടർ വരെ വിളിച്ചു, ശ്രീയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു'; മകനൊപ്പം സ്നേഹ!

സിനിമാ താരങ്ങളെക്കാൾ പ്രശസ്തി കുടുംബപ്രേക്ഷകർക്കിടയിലുള്ളവരാണ് മിനിസ്ക്രീൻ താരങ്ങൾ. സീരിയലുകൾ വഴി ആഴ്ചയിലെ ഒട്ടുമിക്ക ദിവസങ്ങളിലും ഇവരെ കാണാൻ സാധിക്കുന്നത് കൊണ്ടുതന്നെ സ്വന്തം കുടുംബത്തിലെ അം​ഗത്തിനെപ്പോലെയാണ് പ്രേക്ഷകർ മിനിസ്ക്രീൻ താരങ്ങളെ കാണുന്നത്.

അതുകൊണ്ട് തന്നെ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് താൽപര്യം കൂടുതലാണ്. ചക്കപ്പഴം, മറിമായം തുടങ്ങിയ ഹാസ്യപരമ്പരകളിലൂടെ പ്രേക്ഷകരെ സമ്പാദിച്ച താരങ്ങളാണ് സ്നേഹയും ഭർത്താവ് ശ്രീകുമാറും. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ​

ഗർഭിണിയായിരിക്കെ ഒമ്പത് മാസം വരെ സ്നേഹ നിറവയറുമായി സീരിയലുകളിൽ അഭിനയിച്ചിരുന്നു. ജൂൺ ഒന്നിന് ഉച്ചയോടെയാണ് കുഞ്ഞ് പിറന്നത്. തന്റെ പ്രസവ സമയത്ത് ശ്രീകുമാർ ഷൂട്ടിലായിരുന്നുവെന്നും പ്രസവം കഴിഞ്ഞശേഷമാണ് ആശുപത്രിയിൽ എത്തിയതെന്നും സ്നേഹ പറയുന്നു.

പ്രസവവും മറ്റ് തിരക്കുകളുമെല്ലാമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്നേഹ യുട്യൂബിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു.

Sneha Sreekumar

ഇപ്പോഴിതാ ഭർത്താവ് ശ്രീകുമാറിനും ഓമനകൺമണിക്കുമൊപ്പം പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. മകനെ ആരാധകരെ കാണിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ശ്രീകുമാറും സ്നേഹയും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ആശുപത്രിയിലെ അനുഭവങ്ങളും സ്നേഹ പങ്കുവെച്ചു.

ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പ് ഹോസ്പിറ്റൽ ബാ​ഗ് പാക്കിങ് അടക്കം നിരവധി വീഡിയോകൾ ഷൂട്ട് ചെയ്ത് വെച്ചിരുന്നുവെന്നും എന്നാൽ ഒന്നും അപ്ലോഡ് ചെയ്യാൻ സാധിച്ചില്ലെന്നും ഇനിയുള്ള ദിവസങ്ങളിൽ അവയെല്ലാം പങ്കുവെക്കുമെന്നും പുതിയ വീഡിയോയിൽ സ്നേഹ പറഞ്ഞു.

ആ വീഡിയോകൾ കാണുമ്പോൾ പ്രസവിച്ച് കഴിഞ്ഞിട്ടും ഈ കുട്ടി എന്തിനാണ് ​ഗർഭകാലത്തെ വീഡിയോ പങ്കുവെക്കുന്നതെന്ന് തോന്നരുതെന്നും സ്നേഹ പറയുന്നു. ആൺകുഞ്ഞാണ് പിറന്നതെന്ന് സ്നേഹയും ശ്രീകുമാറും അറിയിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോയോ ഇരുവരും പങ്കുവെച്ചിരുന്നില്ല. പുതിയ വീഡിയോയിലാണ് കുഞ്ഞിന്റെ മുഖം ആദ്യമായി വെളിപ്പെടുത്തിയത്.

'അല്ലിയിളം പൂവോ' എന്ന പാട്ട് പാടിയാണ് വീഡിയോയിലേക്ക് ശ്രീകുമാർ മകനെ ക്ഷണിച്ചത്. കുഞ്ഞിന്റെ വീഡിയോ കണ്ടവരെല്ലാം മകന് അമ്മയുടെ ഛായയാണെന്നാണ് കുറിക്കുന്നത്. രണ്ടുപേരുടെയും കഴിവുകൾ കിട്ടി കലാകാരനായി വളരട്ടെയെന്നും ചിലർ കമന്റായി കുറിച്ചു.

Sneha Sreekumar

പ്രസവ സമയത്ത് ശ്രീകുമാർ അടുത്തില്ലാതിരുന്നതിനെ കുറിച്ചും സ്നേഹ വീഡിയോയിൽ പരിഭവം പറഞ്ഞു. വീണയും ഡോക്ടറും വരെ ശ്രീകുമാറിനെ നിരന്തരമായി വിളിച്ചിരുന്നുവെന്നും കുഞ്ഞ് ജനിച്ച ശേഷമാണ് ശ്രീകുമാർ വന്നതെന്നും സ്നേഹ​ പറയുന്നു.

താൻ പ്രസവിക്കാനായി അഡ്മിറ്റായപ്പോൾ മുതലുള്ള ചിന്തകളും അനുഭവവും എന്താണെന്ന് ചോദിച്ചപ്പോൾ ആ സമയത്ത് താൻ ഷൂട്ടിലായിരുന്നുവല്ലോ എന്നായിരുന്നു ശ്രീകുമാറിന്റെ മറുപടി. 'പരമാവധി നേരത്തെ ഷൂട്ട് തീർക്കാൻ എല്ലാവരും ശ്രമിച്ചു. പക്ഷെ കുറച്ച് സീനുകൾ കൂടി എടുക്കാൻ ബാക്കിയായിരുന്നതിനാൽ വിചാരിച്ച സമയത്ത് തീർക്കാൻ സാധിച്ചില്ല.'

'മാത്രമല്ല ഷെഡ്യൂൾ പാക്കപ്പ് കൂടിയായതിനാൽ മാറ്റിവെക്കാനോ ഒഴിവാക്കാനോ പറ്റുമായിരുന്നില്ലെന്നും', ശ്രീകുമാർ പറഞ്ഞു. കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം താൻ പ്രസവിക്കുന്ന സമയത്ത് പുറത്തുണ്ടായിരുന്നവെന്നും ശ്രീകുമാർ മാത്രമാണ് ഇല്ലാതിരുന്നതെന്നും സ്നേഹ പറയുന്നു.

'ശ്രീ വന്നത് പ്രസവത്തിന് ശേഷമാണ്. ഡോക്ടർ വരെ ശ്രീയെ എവിടെയാണ് വരുന്നില്ലേയെന്ന് ചോദിച്ച് വിളിച്ചിരുന്നു. ആദ്യം എന്നെ കാണാനാണ് വന്നത്. കണ്ണൊക്കെ നിറഞ്ഞിരിക്കുകയായിരുന്നു. ശേഷം മോനെ കാണാനായി പോയി. അവിടെ ചെന്ന് മകനെ എടുത്തു. ആദ്യം എടുക്കുന്നില്ലെന്നാണ് നഴ്സിനോട് ശ്രീ പറഞ്ഞത്.'

'താൻ എടുത്ത് തരാമെന്ന് നഴ്സ് പറഞ്ഞതോടെയാണ് ശ്രീ കുഞ്ഞിനെ കൈകളിൽ വാങ്ങിയതെന്നും', സ്നേ​ഹ പറയുന്നു. 2019 ഡിസംബര്‍ 11നായിരുന്നു സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X