ഭർത്താവിന് പിറന്നാൾ ആശംസയുമായി സോനു സതീഷ്, നടിയുടെ പുതിയ ചിത്രം വൈറലാവുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സോനു സതീഷ്. നായികയായും വില്ലത്തിയായും ഒരുപോലെ തിളങ്ങാൻ സോനുവിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് കഥാപാത്രങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വില്ലത്തിയായി പ്രേക്ഷകർ വെറുത്ത സോനുവിനെ പിന്നീട് മറ്റൊരു പരമ്പരയിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. ഏഷ്യനെറ്റ് ഉൾപ്പെടെ ഒട്ടുമിക്ക ചാനലുകളിലും നടി വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ അഭിനയരംഗത്ത് നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നിൽക്കുകയാണ് താരം. സീ കേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവയിലായിരുന്നു ഒടുവിലായി അഭിനയിച്ചത്.

അഭിനയത്തിന് ഇടവേള നൽകി എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സോനു. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആകാറുമുണ്ട്.
ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് സോനുവിന്റേയും ഭാർത്താവിന്റേയും പുതിയ ചിത്രമാണ്. അജിയുടെ പിറന്നാളായിരുന്നു. അദ്ദേഹത്തിന് ആശംസയുമായിട്ടാണ് നടി എത്തിയത്. പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട് ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഹബ്ബി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരും സപഹൃത്തുക്കളും സഹപ്രവർത്തകരും പിറന്നാൾ ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ബാംഗ്ലൂരില്‍ ഐടി എഞ്ചിനീയറാണ് അജി.. 2017 സെപ്റ്റംബറിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം അന്ന് വൈറലായിരുന്നു. ഭാര്യയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു സോനുവിന്റെ വിവാഹം. കല്യാണത്തിന് ശേഷവു കുറച്ച് നാൾ സീരിയലിൽ സജീവമായിരുന്നു. സുമംഗലി ഭവയിൽ ദർശനയ്ക്ക് പകരക്കാരിയായിട്ടാണ് സോനു എത്തുന്നത്. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയാണ് സോനു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കുച്ചിപ്പുഡിയില്‍ ഡോക്ടറേറ്റ് നേടാനുള്ള പരിശ്രമത്തെക്കുറിച്ചും മുന്‍പ് താരം വ്യക്തമാക്കിയിരുന്നു.
കുട്ടിക്കാലം മുതലേ കലാരംഗത്ത് സജീവമായിരുന്നു സോനു. പഠനത്തിലും മികവ് കാണിച്ച് സോനുവിനെ ഡോക്ടറാക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ മെഡിസിന്‍ കിട്ടാതെ വന്നതോടെയായിരുന്നു സോനു ലിറ്ററേച്ചറിലേക്ക് തിരിഞ്ഞത്. അമ്മ ആഗ്രഹിച്ചത് പോലെ തന്നെയായി ഡോക്ടറാവാനുള്ള ശ്രമത്തിലാണ് താനെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ താരം വ്യക്തമാക്കിയിരുന്നു. അന്ന് ഭർത്താവിന്റേയും വീട്ടുകാരുടെ പിന്തുണയെ കുറിച്ചും പറഞ്ഞിരുന്നു.
സോനുവിന്റെ തിരകെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നടിയോട് സോഷ്യൽ മീഡിയയിലൂടെ മടങ്ങി വരവിനെ കുറിച്ച്ലവ ആരാധകർ ചോദിക്കാറുണ്ട. എന്നാൽ താരം ഇതിനൊന്നും പ്രതികരിച്ചിരുന്നില്. നെഗറ്റീവ് പോസിറ്റീവ് വ്യത്യാസമില്ലാതെ തനിക്ക് കിട്ടുന്ന വേഷം കൃത്യമായി അഭിനയിച്ച് ഫലിപ്പിക്കുന്ന മികച്ച നടിയാണ് സോനു.


Click it and Unblock the Notifications