For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം നടക്കാന്‍ കാരണം കവിത ചേച്ചി, നടന്‍ സുഭാഷുമായുള്ള കല്യാണം നടന്നതിനെ കുറിച്ച് സൗപര്‍ണ്ണിക

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൗപര്‍ണ്ണിക സുഭാഷ്. ബിഗ്‌സ്‌ക്രീനിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. എന്നാല്‍ അധികം ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയായിരുന്നു. തുളസി ദാസ് സംവിധാനം ചെയ്ത 'ഖജ ദേവയാനി' ആണ് സൗപര്‍ണ്ണികയുടെ ആദ്യത്തെ പരമ്പര. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇതില്‍ അഭിനയിക്കുന്നത്. പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പ്രേം പ്രകാശ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ പൊന്നൂഞ്ഞാല്‍ എന്ന പരമ്പരയിലൂടെയാണ് സൗപര്‍ണ്ണിക ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാവാന്‍ നടിയ്ക്ക് കഴിഞ്ഞു.

  ആദ്യം പൊളിച്ചു; പിന്നെ കൈ വിട്ടുപോയി, ഡോക്ടറിനും ജാസമിനും പാളിപ്പോയത് ഇവിടെയാണ്...

  സൗപര്‍ണ്ണികയുടെ ഭര്‍ത്താവ് സുഭാഷും അഭിനേതാവാണ്. എന്നാല്‍ ഇവരുടേത് പ്രണയ വിവാഹമായിരുന്നു. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു. ഇപ്പോഴിത സുഭാഷുമായിട്ടുള്ള വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് സൗപര്‍ണ്ണിക. അമൃത ടിവി സംപ്രേക്ഷണം അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ടോക്ക് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. ഗായകന്‍ എംജി ശ്രീകുമാറാണ് ഈ ഷോ അവതരിപ്പിക്കുന്നത്. സൗപര്‍ണ്ണിക്കൊപ്പം ഭര്‍ത്താവും ഈ ഷോയില്‍ എത്തിയിരുന്നു.

  റോബിനെ പോലെ ഇവരേയും പേടിക്കണം; ബിഗ് ബോസിലെ ഫൈനലിസ്റ്റ് ഇവരൊക്കെ....

  സീരിയലില്‍ സജീവമായി നില്‍ക്കുമ്പോഴാണ് സൗപര്‍ണ്ണിക വിവാഹിതയാവുന്നത്. സഹപ്രവര്‍ത്തകയായ കലാനിലയം കവിതയാണ് വിവാഹാലോചന കൊണ്ടു വന്നത്. വിവാഹശേഷവും സീരിയലില്‍ സജീവമായിരുന്നു താരം. നിലവില്‍ സൂര്യ ടിവി സംപ്രേക്ഷണ ചെയ്യുന്ന എന്റെ മാതാവ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. നടി സബിതയുടെ സഹോദരനാണ് സുഭാഷ്.

  പരസ്പരം കണ്ടുമുട്ടിയതിനെ കുറിച്ച് ചോദിക്കുമ്പോഴാണ് വിവാഹത്തെ കുറിച്ച് സൗപര്‍ണ്ണിക പറഞ്ഞത്. ''കലാനിലയം കവിത ചേച്ചിയാണ് സുഭാഷ് ഏട്ടനെ കുറിച്ച് ആദ്യം പറയുന്നത്. അദ്ദേഹത്തെ കാണുമ്പോള്‍ എന്നെ ഓര്‍മ വരുമെന്ന് പറഞ്ഞു. തങ്ങള്‍ അഭിനയിച്ചിരുന്ന സീരിയലില്‍ സുഭാഷ് ഏട്ടന്റെ ചേച്ചിയുടെ മകനും അഭിനയിച്ചിരുന്നു. ചേച്ചി സെറ്റില്‍ വന്നപ്പോള്‍ കവിത ചേച്ചി എന്റെ കാര്യം പറഞ്ഞു. അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വീട്ടില്‍ സംസാരിക്കാം എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് പ്രശ്‌നമില്ലായിരുന്നു. അങ്ങനെയാണ് തങ്ങളുടെ വിവാഹം നടക്കുന്നത്.ജാതം നേക്കി പെണ്ണൊക്കെ കണ്ടതിന് ശേഷമായിരുന്നു വിവാഹം''.

  സുഭാഷിനോട് ആദ്യമായി സംസാരിച്ചതിനെ കുറിച്ചും സൗപര്‍ണ്ണിക പറയുന്നുണ്ട്. ''ഫോണിലൂടെയാണ് ആദ്യമായി സംസാരിക്കുന്നത്. ഒരു സീരിയല്‍ ഷൂട്ടിനിടെയായിരുന്നു ആദ്യമായി വിളിക്കുന്നത്. ഒരു റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ഇദ്ദേഹം വിളിച്ചപ്പോള്‍ റേയിഞ്ചിന്റെ ബുദ്ധിമുട്ട് കാരണം തനിക്ക് ഒന്നും കേള്‍ക്കുന്നില്ലായിരുന്നു. കവിത ചേച്ചി പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്ന് പറഞ്ഞായിരുന്നു തുടക്കം. ആ നേരത്തെ എന്റെ ഫോണും കട്ട് ആയി. പിന്നീട് ഷോട്ടൊക്കെ കഴിഞ്ഞിട്ട് താന്‍ തിരിച്ചു വിളിക്കുകയായിരുന്നു'' സൗപര്‍ണ്ണിക പറഞ്ഞു.

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  ഇതിനോടൊപ്പം തന്നെ തനിക്ക് നേരിടേണ്ട വന്ന പ്രേതാനുഭവവും സൗപര്‍ണ്ണിക പറഞ്ഞു. ''വിവാഹത്തിന് മുന്‍പ് നടന്ന സംഭവമായിരുന്നു. വെഞ്ഞാറന്‍മൂട്ടില്‍ താമസിക്കുന്ന സമയത്തായിരുന്നു. രാത്രി ഉറക്കത്തില്‍ ആരോ എന്റെ കാലില്‍ പിടിച്ച് വലിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് എഴുന്നേറ്റ് ലൈറ്റിട്ടു.അപ്പോള്‍ എന്തോ ഒരു രൂപം കണ്ണില്‍ തെളിഞ്ഞു. ആ സമയം അനിയത്തി അവിടെ ചൂണ്ടി സംസാരിക്കുന്നത് കണ്ടു. അത് കണ്ടപ്പോള്‍ തന്റെ സകല നിയന്ത്രണവും പോയി. അച്ഛനും അമ്മയും അടുത്ത മുറിയില്‍ ആയിരുന്നു. ആരേയും വിളിക്കാനും പറ്റില്ല. അന്ന് പിന്നെ ലൈറ്റിട്ടാണ് ഉറങ്ങിയത്. ഈ സംഭവം പറഞ്ഞപ്പോള്‍ അച്ഛനുംഅമ്മയും തനിക്ക് തോന്നിയത് ആയിരിക്കുമെന്നാണ് പറഞ്ഞാണ്, പിന്നീട് ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്നും'' സൗപര്‍ണ്ണിക കൂട്ടിച്ചേര്‍ത്തു.

  Read more about: tv
  English summary
  Serial Actress Souparnika Subhash Opens Up Her Love Story With Subhash Balakrishnan,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X