മകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സീരിയല്‍ നടി ശ്രീകല ശശീധരന്‍; കുടുംബസമേതമുള്ള നടിയുടെ ഫോട്ടോസ് കാണാം

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശ്രീകല ശശീധരന്. എന്റെ മാനസപുത്രി സീരിയലിലെ സോഫിയ എന്ന കഥാപാത്രമാണ് ശ്രീകലയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. അക്കാലത്ത് സീരിയല്‍ ലോകം ഏറെ ചര്‍ച്ചയാക്കിയ കഥയും കഥാപാത്രവുമായിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടി ശ്രീകലയും അഭിനയത്തില്‍ നിന്നും വിട്ട് നിന്നു. ശേഷം തിരിച്ച് വരവ് നടത്തിയെങ്കിലും രണ്ടാമതും അമ്മയായിരിക്കുകയാണിപ്പോള്‍.

2012 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയ ജീവിതത്തില്‍ നിന്നും ശ്രീകല മാറി നിന്നത്. 2013 ല്‍ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തു. അഭിനയം നിര്‍ത്തി ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് പോയ നടി കഴിഞ്ഞ വര്‍ഷമാണ് ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. മകളുടെ ജനനത്തിന് കൂടെ നിന്ന് സഹായിച്ച ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ശ്രീകല എത്തിയിരുന്നു.

 sreekala-sasidharan

ഇപ്പോഴിതാ മകളുടെ കൂടുതല്‍ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പേജുകളിലൂടെ കുടുംബസമേതം നില്‍ക്കുന്നതും മകളുടെ മുഖം വ്യക്തമാക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് ശ്രീകല പങ്കുവെച്ചത്. അമ്മയെ പോലെ തന്നെ മകളും അതീവ സുന്ദരിയാണെന്നുള്ള കമന്റുകള്‍ ഇതിന് താഴെ വരുന്നു. എന്നും ഇതുപോലെ സന്തുഷ്ട കുടുംബമായിരിക്കാന്‍ സാധിക്കട്ടേ എന്നുള്ള ആശംസകളും നടിയ്ക്ക് ലഭിക്കുന്നുണ്ട്.

മുന്‍പ് നിറവയറുമായി നില്‍ക്കുന്ന ശ്രീകലയുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് നടി ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. പിന്നീട് ഡോക്ടര്‍ക്ക് നന്ദി പറഞ്ഞും അല്ലാതെയുമായി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ശ്രീകല പങ്കുവെക്കുമായിരുന്നു.

 sreekala-sasidharan

ഇടയ്ക്ക് ശ്രീകലയുടെ അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദന വലിയ രീതിയില്‍ നടിയെ ബാധിച്ചിരുന്നു. വിഷാദത്തിലേക്ക് വരെ പോയ അവസ്ഥയില്‍ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞു.

കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ 2004 ലാണ് ശ്രീകല അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. 2007 മുതല്‍ 2010 വരെയാണ് എന്റെ മാനസപുത്രി എന്ന സീരിയലില്‍ നായികയായി അഭിനയിച്ചത്. 2019 ല്‍ ശബരിമല സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ പാര്‍വതി ദേവിയായിട്ടും ശ്രീകല അഭിനയിച്ചു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ്.

More from Filmibeat

Read more about: sreekala ശ്രീകല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X