For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശരത്ത് എനിക്ക് അനിയനപ്പോലെയായിരുന്നു, എന്റെ കുഞ്ഞിനെ കാണണമെന്ന് അവൻ ആ​ഗ്രഹിച്ചിരുന്നു'; സോണിയ പറയുന്നു

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിട്ടുള്ള സീരിയലുകളിൽ ഏറ്റവും കൂടുതൽ ഹിറ്റായിട്ടുള്ള ഒരു സീരിയലാണ് അഞ്ച് വിദ്യാർഥികളുടെ കഥ പറഞ്ഞ ഓട്ടോ​ഗ്രാഫ്. 2009ൽ ആയിരുന്നു ഈ സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്.

  തുടക്കം മുതൽ അവസാനം വരെ അത്രയേറെ കാഴ്ചക്കാരെ ഓട്ടോ​ഗ്രാഫ് സീരിയൽ സ്വന്തമാക്കിയിരുന്നു. അതിൽ ഏറെയും യൂത്തായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. സീരിയലിന്റെ സംപ്രേഷണം അവസാനിച്ചിട്ട് പത്ത് വർഷം പിന്നിട്ടെങ്കിലും ഇന്നും സീരിയലിന് ആരാധകരുണ്ട്.

  Also Read: 'ഇത്രയേ ഉള്ളൂ പ്രശസ്തി'; ആ യാത്രക്കാരന്റെ ചോദ്യത്തിൽ മോഹൻലാൽ പരുങ്ങി; സത്യൻ അന്തിക്കാട് പറഞ്ഞത്

  രഞ്ജിത്ത് രാജ്, ശാലിൻ സോയ, ശ്രീക്കുട്ടി, സോണിയ, അംബരീഷ്, ശരത് കുമാർ തുടങ്ങിയവരായിരുന്നു സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അഞ്ച് കൂട്ടുകാർക്കിടയിലെ സൗഹൃദവും പ്രണയവും ചെറിയ വഴക്കുകളും സ്കൂൾ കാലഘട്ടത്തിലെ രസകരമായ നിമിഷങ്ങളും എല്ലാമായിരുന്നു പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നു.

  സീരിയലിൽ അഭിനയിച്ചിരുന്ന ശരത്ത് കുറച്ച് വർഷം മുമ്പാണ് ഒരു വാഹനാപകടത്തിൽ മരിച്ചത്.

  ഇപ്പോഴിത ശരത്തിനൊപ്പം അഭിനയിച്ചിരുന്ന നടിമാരായ ശ്രീക്കുട്ടിയും സോണിയയും ശരത്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ. 'ഞാനും സോണിയയും വളരെ നാളുകൾ‌ക്ക് ശേഷമാണ് ഒരുമിച്ച് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ അധികം സന്തോഷമുണ്ട്.'

  'ഏഷ്യാനെറ്റിലെ തന്നെ സീരിയലാണ് സസ്നേഹം എന്നതുകൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും നല്ല സ്വീകരണം ലഭിക്കുന്നുണ്ട്. കുടുംബത്തിലേക്ക് തിരിച്ച് വന്ന ഫീലിങ്സുണ്ട്. കല്യാണം കഴിഞ്ഞ ശേഷം ​ഗ്യാപ്പ് എടുത്തതാണ്. പിന്നെ നല്ല പ്രോജക്ട് വരണം അതിന് വേണ്ടി വെയിറ്റ് ചെയ്യുവാരുന്നു.'

  'ഓട്ടോ​ഗ്രാഫിന് ഇപ്പോഴാണ് ഫാൻ പേജുകൾ പോലും വന്ന് തുടങ്ങിയത്. ഞങ്ങൾ ആ യൂണിഫോമിൽ നിൽക്കുന്ന ട്രോൾസ് വീഡിയോയൊക്കെ കാണാറുണ്ട്. ഞങ്ങൾ എത്ര സീരിയൽ ചെയ്താലും ആളുകൾ ഐഡന്റിഫൈ ചെയ്യുന്നത് ഓട്ടോ​ഗ്രാഫാണ്.'

  'നമ്മൾ അഞ്ച് പേരും നല്ല സുഹൃത്തുക്കളായിരുന്നു ഓട്ടോ​ഗ്രാഫിൽ അഭിനയിക്കുമ്പോൾ മുതൽ. വിവാഹശേഷം ചെറിയ ​ഗ്യാപ്പ് വന്നെങ്കിലും ആ ബോണ്ടിങ് ഉണ്ടായിരുന്നു. ഞാൻ തിരുവനന്തപുരത്താണ് വിവാഹം കഴിഞ്ഞ് സെറ്റിൽ ആയിരിക്കുന്നത്.'

  Also Read: നടനുമായി ഇഷ്ടത്തിലായിരുന്നു! നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു, വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത്

  'ഓട്ടോ​ഗ്രാഫിൽ അഭിനയിച്ചിരുന്ന കുട്ടിയല്ലേ... എവിടെയായിരുന്നു ഇത്രയും കാലം എന്നൊക്കെ ചോദിച്ചാണ് സോഷ്യൽമീഡിയയിൽ ആളുകൾ മെസേജ് അയക്കുന്നത് പോലും. ഓട്ടോ​ഗ്രാഫ് ചെയ്യുമ്പോൾ ഞാൻ സ്കൂളിൽ പഠിക്കുകയായിരുന്നു. അംബരീഷ് അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് മാറി.'

  'അവന്റെ ഭാര്യ ഡോക്ടറാണ്. ഇപ്പോൾ കുടുംബവുമായി യുകെയിൽ സെറ്റിലായി' ഓട്ടോ​ഗ്രാഫിൽ മൃദുലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീക്കുട്ടി പറഞ്ഞു. 'സസ്നേഹത്തിൽ വില്ലത്തി റോൾ‌ ചെയ്യാൻ‌ തുടങ്ങിയ ശേഷം അടുത്തിടെ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ വീട്ടിൽ പോയിരുന്നു അവളുടെ അച്ഛനെല്ലാം അവിടെ ഉണ്ടായിരുന്നു.'

  'ഞാൻ അവിടെ നിന്ന് തിരിച്ച് വന്നശേഷം അവളുടെ അച്ഛൻ അവളോട് പറഞ്ഞത്രെ ഇനി മുതൽ എന്നോട് കൂട്ടുകൂടേണ്ടെന്ന്. അവളൊരു മോശം കുട്ടിയാണ് എന്നൊക്കെ പറഞ്ഞു. സസ്നേഹത്തിലെ കഥാപാത്രം കണ്ടിട്ട് അങ്ങനൊരു തോന്നൽ അവളുടെ അച്ഛനുണ്ടായതാണ്. അത് പറഞ്ഞ് അവൾ ചിരിക്കുകയായിരുന്നു.'

  'ഓട്ടോ​ഗ്രാഫ് ചെയ്യുമ്പോൾ ഞാൻ ഡി​ഗ്രിക്ക് പഠിക്കുകയായിരുന്നു. ഫൈവ് ഫി​ഗേഴ്സ് എന്ന് പറയുമ്പോൾ അതിൽ ഒരാൾ മിസ്സിങാണ് ശരത്ത്. പക്ഷെ ഇപ്പോഴും അവൻ ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അടുത്തിടെ അവന്റെ അനിയന്റെ വിവാഹമായിരുന്നു. ഞങ്ങൾ അന്ന് എല്ലാവരും ഒത്തുകൂടി.'

  'സാം ആയി അഭിനയിച്ച അംബരീഷ് ഇപ്പോൾ കേരളത്തിലില്ല. അവൻ ഇപ്പോൾ യു.കെയിലാണ്. എനിക്ക് സ്വന്തം അനിയനെപ്പോലെയായിരുന്നു ശരത്ത്. എന്റെ കല്യാണം കഴിഞ്ഞ ശേഷം അവൻ എപ്പോഴും എന്നോട് ചോദിക്കുമായിരുന്നു ചേച്ചി ഞാൻ എപ്പോഴാണ് അമ്മാവൻ ആകുന്നത് എന്ന്.'

  'പക്ഷെ അവൻ മരിച്ച ശേഷമാണ് ഞാൻ ​ഗർഭിണിയായത്. മകൻ പിറന്നശേഷം അവനേയും കൊണ്ട് ഞാൻ ശരത്തിന്റെ വീട്ടിൽ പോയിരുന്നു. അവിടെ ശരത്തിന്റെ മുറിയിലൊക്കെ കുഞ്ഞിനെ ഞാൻ കൊണ്ടുപോയി. അതൊരു ഇമോഷണൽ മൊമന്റായിരുന്നു' ‌ഓട്ടോ​ഗ്രാഫിൽ നാൻസിയായി അഭിനയിച്ച സോണിയ പറഞ്ഞു.

  Read more about: serial actress
  English summary
  Serial Actress Sreekutty And Sonia Open Up About Their Best Friend Sarath DemiseRead In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X