ഒരുപാട് ആ​ഗ്രഹിച്ചും കാത്തിരുന്നും ​കിട്ടിയ മകൻ, തറയിൽ വെക്കാതെ വളർത്തി, ശരത്തിന് പിന്നാലെ അമ്മയും പോയി!

ഓട്ടോ​ഗ്രാഫ് സീരിയൽ കണ്ടിട്ടുള്ളവരാരും സീരിയൽ താരം ശരത്തിനെ മറന്നിട്ടുണ്ടാവില്ല. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാങിനെ കേന്ദ്രീകരിച്ചാണ് ഓട്ടോഗ്രാഫിന്റെ കഥ സഞ്ചരിച്ചിരുന്നത്. ഈ ഗ്യാങ്ങിലെ രാഹുല്‍ എന്ന കഥാപാത്രത്തെയാണ് രാഹുല്‍ അവതരിപ്പിച്ചിരുന്നത്. 2015ൽ ഒരു ബൈക്ക് അപകടത്തിലാണ് ശരത്ത് മരിച്ചത്. അന്ന് വെറും ഇരുപത്തിമൂന്ന് വയസ് മാത്രമായിരുന്നു ശരത്തിന്റെ പ്രായം. ഓട്ടോഗ്രാഫിന് പുറമെ ചന്ദനമഴ, സരയു എന്നിവയാണ് ശരത് അഭിനയിച്ചുകൊണ്ടിരിക്കുന്ന മറ്റ് പ്രധാന സീരിയലുകള്‍.

രാജസേനന്‍ സംവിധാനം ചെയ്ത കൃഷ്ണകൃപാസാഗരത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പാരിപ്പള്ളി കിഴക്കനേലയില്‍ ശശിമന്ദിരത്തില്‍ ശശി കുമാറിന്റേയും തങ്കച്ചിയുടേയും മകനാണ് ശരത്. ശ്രീകുമാര്‍ എന്നൊരു സഹോദരനാണ് ശരത്തിനുണ്ടായിരുന്നത്.

Autograph Serial Actor Sarath Kumar
Photo Credit: Sreekutty / Instagram

ഇപ്പോഴിതാ ഓട്ടോ​ഗ്രാഫ് സീരിയലിൽ ശരത്തിനൊപ്പം അഭിനയിച്ച നടി ശ്രീക്കുട്ടി ശരത്തിന്റെ കുടുംബത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ വ്ലോ​ഗിലൂടെ പങ്കിട്ടിരിക്കുകയാണ്. ഒരു വർഷം മുമ്പാണ് ശരത്തിന്റെ അമ്മ മരിച്ചത്. അമ്മയുടെ ആണ്ടുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ശരത്തിനെ ഇപ്പോഴും സ്നേഹിക്കുന്നവർക്കായി നടന്റെ കുടുംബത്തെ ശ്രീക്കുട്ടി പരിചയപ്പെടുത്തിയത്. കൊല്ലം പരപ്പള്ളിയിലാണ് ശരത്തിന്റെ വീട്.

ആ വഴി പോകുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങലാണ്. ഞാനും അമ്മയും അച്ഛനും കൂടിയാണ് പോകുന്നത്. ഞാൻ‌, രഞ്ജിത്ത്, അംബരീഷ്, സോണിയ, ശരത്ത് എന്നീ അ‍ഞ്ച് പേരാണ് ഓട്ടോ​ഗ്രാഫ് സീരിയലിൽ ഒരുമിച്ച് അഭിനയിച്ചത്. അവരിൽ ഏറ്റവും ചെറുത് ഞാനാണ്. ബാക്കിയുള്ളവരെല്ലാം എന്നെക്കാൾ നാലും അഞ്ചും വയസിന് മൂത്തവരായിരുന്നു. പക്ഷെ ഞാൻ അവരെ പേരാണ് വിളിച്ചിരുന്നത്.

ഫൈവ് ഫി​ഗേഴ്സിൽ അഞ്ച് വിരൽ ഇപ്പോഴില്ല. ഒരു വിരൽ മുറിഞ്ഞുപോയി. ശരത്ത് കുറച്ച് വർഷം മുമ്പ് മരിച്ചു. സീരിയൽ കഴിഞ്ഞിട്ടും കുറേക്കാലം ഞങ്ങൾ അഞ്ചുപേരും ഫൈവ് ഫിം​ഗേഴ്സിനെപ്പോലെയായിരുന്നു ജീവിച്ചത്. പിന്നീട് ഫാമിലിയൊക്കെയായി പലരും പല സ്ഥലത്ത് ആയപ്പോഴാണ് ആ റിലേഷന് ഒരു ബ്രേക്ക് വന്നത്. ഡീപ്പ്നെസ് കുറഞ്ഞത്.

ശരത്തിന്റെ മരണവാ​ർത്ത ഞങ്ങൾക്കൊരു ഷോക്കായിരുന്നു. അന്ന് ആത്മയുടെ ഓഫീസിൽ ബോഡി പൊതുദർശനത്തിന് വെച്ചപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞിരുന്നില്ല. എന്റെ വീട്ടിലെ ഫങ്ഷനുകൾക്കെല്ലാം ശരത്തിന്റെ കുടുംബം പങ്കെടുക്കാറുണ്ട്. അവന് ഒരു സഹോദരനാണ് ഉള്ളത്. എപ്പോഴും ആ വീട്ടിൽ പോകാൻ തോന്നില്ല. കാരണം ശരത്തിന്റെ വീട്ടിൽ അവന്റെ പ്രസൻസുള്ളതായി തോന്നും. അവിടെ ഇരിക്കാൻ പറ്റില്ല. ഒരു വർഷം മുമ്പ് ശരത്തിന്റെ അമ്മ മരിച്ചു.

Autograph Serial Actor Sarath Kumar
Photo Credit: Sreekutty / Instagram

ശരത്തിനൊപ്പം ഏറെയും ലൊക്കേഷനിൽ വന്നിട്ടുള്ളത് അച്ഛനാണ്. കൈനിറയെ ഞങ്ങൾക്ക് കഴിക്കാനുള്ള സാ​ധനങ്ങളുമായിട്ടാണ് വരിക. വീട്ടിൽ എവിടെ നോക്കിയാലും ശരത്തിന്റെ ഫോട്ടോയാണ്. ബ്രദറിന്റെ വിവാഹം കഴിഞ്ഞു. ഇപ്പോഴും ഒരുപാട് പേർ എന്നോട് ശരത്തിനെ കുറിച്ച് ചോദിക്കാറുണ്ട്. അങ്ങനെ അന്വേഷിക്കുന്നവർക്ക് വേണ്ടിയും ശരത്തിന് വേണ്ടിയുമാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ആന്റിക്ക് ഒരുപാട് ആ​ഗ്രഹിച്ച് കാത്തിരുന്ന് കിട്ടിയ മകനാണ് ശരത്ത്.

അത് കഴിഞ്ഞാണ് ശരത്തിന് അനിയൻ പിറന്നത്. മകളെ സുരക്ഷിതമായി കൊണ്ടുനടക്കുന്നത് പോലെയാണ് ശരത്തിനെ മാതാപിതാക്കൾ കൊണ്ട് നടന്നിരുന്നത്. തറയിൽ വെക്കാതെയാണ് അവനെ വളർത്തിയത്. അവൻ ഒരു ബൈക്ക് അപകടത്തിലാണ് മരിച്ചത്. ശരത്തിനെ ആരും പെട്ടന്ന് മറക്കില്ലെന്ന് എനിക്ക് അറിയാം. അനിയൻ ശ്രീകുമാറിന്റെ കല്യാണത്തിന് ഞങ്ങൾ എല്ലാവരും വന്നിരുന്നു.

ശരത്തിന്റെ കുടുംബത്തെ നിങ്ങളിലേക്ക് എത്തിക്കണമെന്ന് ഉണ്ടായിരുന്നു. എന്റെ അച്ഛനും ശരത്തിന്റെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ ഇങ്ങനെ വരുന്നത് ശരത്തിന്റെ അമ്മയ്ക്ക് ഇഷ്ടമാണ്. ഇപ്പോൾ അവർക്ക് സന്തോഷമായി കാണും. ഹൈപ്പർ ആക്ടീവാണ് ശരത്ത്. ചുമ്മ ഓടി ചാടി ബഹളം വെച്ച് നടക്കും. ശരത്തിനെ താൻ ഇടയ്ക്ക് സ്വപ്നം കാണാറുണ്ടെന്നും ശ്രീക്കുട്ടി പറയുന്നു.

More from Filmibeat

Read more about: malayalam serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X