നിരന്തരം അസുഖങ്ങൾ... ആശുപത്രിയിൽ കയറി ഇറങ്ങേണ്ട അവസ്ഥ, ആമ മോതിരം ധരിച്ചശേഷമുണ്ടായ അനുഭവം; ശ്രീക്കുട്ടി

ഓട്ടോ​ഗ്രാഫ് സീരിയലിലൂടെ കുടുംബപ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ അക്കൗണ്ടുകൾ വഴിയും ശ്രീക്കുട്ടി പങ്കിടാറുണ്ട്. ഇപ്പോഴിതാ ശ്രീക്കുട്ടി പങ്കുവെച്ച പുതിയ വ്ലോ​ഗാണ് ചർച്ചയാകുന്നത്. അപ്രതീക്ഷിതമായി വന്ന നടുവേദന ശ്രീക്കുട്ടിയെ കുറച്ച് ദിവസം നന്നായി വലച്ചുവെന്നത് വ്ലോ​ഗിൽ നിന്നും വ്യക്തമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരം ആശുപത്രിയിൽ കയറി ഇറങ്ങേണ്ട സാഹചര്യമാണ് തനിക്കെന്നും ശ്രീക്കുട്ടി പറയുന്നു. ഇതുവരെ വരാത്ത അസുഖങ്ങൾ പോലും തനിക്ക് വന്ന് തുടങ്ങിയെന്നും ആമ മോതിരം ധരിച്ച് തുടങ്ങിയശേഷമാണ് ഈ സാഹചര്യമെന്നും ശ്രീക്കുട്ടി പറയുന്നു.

Serial Actress Sreekutty

മാസത്തിൽ ഒരിക്കൽ എങ്കിലും ഏതെങ്കിലും ആശുപത്രിയുടെ നട ചവിട്ടിയില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന അവസ്ഥയിലാണ് ഞാൻ. ആമ മോതിരം തന്ന പണിയാണോയെന്ന് ചോദിച്ചാൽ അറിയില്ല. ഞാൻ അതിൽ ഒട്ടും വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നവർക്ക് വേണ്ടി പറയാം... ആമ മോതിരം ഇട്ടശേഷം മാസത്തിൽ ഒരിക്കൽ എങ്കിലും ഞാൻ ഇപ്പോൾ ആശുപത്രിയിൽ പോകാറുണ്ട്.

അതും ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത അസുഖങ്ങളുമായാണ് ഞാൻ ആശുപത്രിയിൽ പോകുന്നത്. തലവേദന അടക്കം വന്നു. തലവേദന വരാറുണ്ടായിരുന്നുവെങ്കിലും വേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിൽ പോയി ഡ്രിപ്പ് ഇടേണ്ട അവസ്ഥ വന്നത് ആമ മോതിരം ഇട്ടശേഷമാണ്. ഇപ്പോഴിതാ നടുവിന് ചെറിയൊരു പണി കിട്ടി. രാത്രി ഉറങ്ങിയിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പറ്റാത്ത അവസ്ഥ.

വേദയെ സ്കൂളിൽ അയക്കാനായി ഭക്ഷണം മറ്റും തയ്യാറാക്കാനായി പുലർച്ചെ അലറാം വെച്ചുവെങ്കിലും എഴുന്നേൽക്കാൻ പറ്റുന്നില്ലായിരുന്നു. ഏട്ടന് ഷൂട്ടുള്ള ദിവസമായിരുന്നു. ആശുപത്രിയിൽ പോയശേഷം ഷൂട്ടിന് പോയാൽ മതിയെന്ന് ഞാൻ പറഞ്ഞു. എനിക്ക് വയ്യാത്തതുകൊണ്ട് വേദയെ സ്കൂളിലും വിട്ടില്ല. നിൽക്കാനും ഇരിക്കാനും ശ്വാസം വിടാനും പോലും പറ്റുന്നില്ല.

അത്രത്തോളം വേദനയായിരുന്നു. നടുവിന്റെ ഒരു സൈഡിൽ മാത്രമാണ് വേദന. ജീവിതത്തിൽ ഇതുവരെ നടുവേദന വന്നിട്ടുള്ളയാളല്ല ഞാൻ. അതുകൊണ്ട് തന്നെ എന്താണ് സംഭവമെന്ന് മനസിലായില്ല. ഡോക്ടറെ കാണിച്ചപ്പോൾ യൂറിൻ ടെസ്റ്റ് ചെയ്യാനും മൂത്രത്തിൽ കല്ലിന്റെ പ്രശ്നമാകുമെന്നുമാണ് പറഞ്ഞത്. എന്നാൽ എനിക്ക് അത് വിശ്വാസമായിരുന്നില്ല. കാരണം രണ്ടര മൂന്ന് ലിറ്ററോളം വെള്ളം ദിവസവും കുടിക്കുന്നയാളാണ് ഞാൻ.

Serial Actress Sreekutty

യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ മനസിലായി യൂറിനറി ഇൻഫക്ഷനാണെന്നും ബാക്ടീരിയ ഉണ്ടെന്നും. വെള്ളം കുടിക്കുന്നതിൽ ഒരു കോംപ്രമൈസും ഞാൻ ചെയ്യാറില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് അറിയില്ല. നടുവേദന സഹിക്കാൻ കഴിയാത്തതുകൊണ്ട് ഡോക്ടർ ഒരു പെയിൻ കില്ലർ തന്നു. ഒരു മണിക്കൂർ കഴിഞ്ഞശേഷമാണ് വേദന കുറഞ്ഞത്.

രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണവും ഉണ്ടായിരുന്നു എന്നാണ് അപ്രതീക്ഷിതമായി വന്ന നടുവേദന കാരണം വലഞ്ഞ അനുഭവം പങ്കിട്ട് ശ്രീക്കുട്ടി പറഞ്ഞത്. ആമ മോതിരത്തെ കുറിച്ച് അറിവില്ലാത്തവർക്കായി... ദീർഘായുസ്, ഐശ്വര്യത്തിന്റെ പ്രതീകം എന്നിവയൊക്കെയായിട്ടാണ് ആമയെ കണക്കാക്കുന്നത്. വെള്ളിയിൽ തീർത്ത ആമ മോതിരം അണിഞ്ഞാൽ ഐശ്വര്യം നമ്മളെയും തേടിയെത്തുമെന്നാണ് പലരും വിശ്വസിക്കുന്നത്.

എന്നാൽ ചില രാശിക്കാർ ആമ മോതിരം ധരിക്കരുതെന്നും അശുഭകരമായ സംഭവങ്ങളുണ്ടാകുമെന്നൊക്കെയാണ് പറയപ്പെടുന്നത്. മേടം, കന്നി, വൃശ്ചികം, മീനം രാശിക്കാർക്ക് ആമ മോതിരം പറ്റില്ലെന്നാണ് വിശ്വാസം. ഈ രാശി ചിഹ്നങ്ങൾ ജലമൂലകത്തിന്റെ രാശി ചിഹ്നങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇതുധരിക്കുന്നതുമായി ബന്ധപ്പെട്ടും നിരവധി വിശ്വാസങ്ങൾ ഉണ്ട്. വലതുകൈയിൽ ചൂണ്ടുവിരലിലോ നടുവിരലിലോ ആണ് കൂടുതൽ പേരും ഈ മോതിരം ധരിക്കുന്നത്.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X