അവരെവിടെ എന്ന് ചോദിക്കരുത്, അനിയത്തിയുടെ വളകാപ്പ് നടത്തി ശ്രീകുട്ടി, ഭർത്താവിന്റെ കുടുംബത്തെ അവ​ഗണിച്ചോ?

By Desk

കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് സീരിയൽ താരം ശ്രീകുട്ടിയും കുടുംബവും. സഹോദരി ചീമ ഏഴ് മാസം ​ഗർഭിണിയാണ്. ചീമ ​ഗർഭ കാലത്തിന്റെ നാലാം മാസത്തിലേക്ക് എത്തിയപ്പോഴാണ് പ്ര​ഗ്നൻസി റിവീൽ ശ്രീകുട്ടി നടത്തിയത്. പന്ത്രണ്ട് വർഷങ്ങൾക്കുശേഷമാണ് ശ്രീകുട്ടിയുടെ കുടുംബത്തിൽ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നത്. യുട്യൂബ് ചാനലുമായി ആക്ടീവാണ് ശ്രീകുട്ടി.

ഇപ്പോഴിതാ സഹോദരിയുടെ വളകാപ്പിന്റെയും ഏഴാം മാസ ചടങ്ങിന്റേയും വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് താരം. വയറ്റുപൊങ്കാല ഇട്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ഏഴാം മാസത്തിൽ പൊങ്കാലയിടുന്ന ചടങ്ങുണ്ട്. വയറ്റ് പൊങ്കാലയാണത്. എന്നാൽ ചീമയുടെ ഭർത്താവ് സച്ചിന്റെ വീട്ടിൽ അങ്ങനൊരു ചടങ്ങില്ല. എന്നിട്ടും ചടങ്ങുകൾ തെറ്റിക്കേണ്ടെന്ന് കരുതി ഞങ്ങൾ അത് നടത്തി.

Serial Actress Sreekutty
Photo Credit: Sreekutty / Instagram

സൂര്യൻ ഉദിക്കുന്നതിന് മുമ്പ് സൂര്യ ഭ​ഗവാനുള്ള പൊങ്കാലയാണത്. ഞങ്ങളുടെ വീട്ടിൽ ഇത്തരം സന്തോഷങ്ങൾ വല്ലപ്പോഴുമാണ് വരുന്നത്. ആ സന്തോഷത്തിൽ പങ്കുചേരാൻ ഒരുപാട് പേരെ ക്ഷണിക്കാറുണ്ട്. അവരിൽ സമയം കണ്ടെത്തി ചടങ്ങിന് എത്തുന്നവരും വരാൻ സമയം ഇല്ലാത്തതുകൊണ്ട് വരാത്തവരുമായ ഒരുപാട് പേരുണ്ട്. ചീമയുടെ അഞ്ചാം മാസ ചടങ്ങിന് ഞങ്ങൾ വിളിച്ചവരിൽ സമയമില്ലാത്തതുകൊണ്ട് വരാത്തവരെ ഏഴാം മാസ ചടങ്ങിന് വിളിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ കമന്റ് ബോക്സിൽ വന്ന് അവർ വന്നില്ലേ ഇവർ എന്നൊന്നും ചോദിക്കരുത്. അതുകൊണ്ടാണ് ആദ്യമെ പറയുന്നത്. ചിലർ മനപൂർവം ഒഴിഞ്ഞ് മാറി പോയിട്ടുണ്ട്. ഒഴിവാക്കാൻ പറ്റുന്ന കാരണങ്ങളാണ് അവ​ർ പറഞ്ഞത് എന്നും പറഞ്ഞുകൊണ്ടാണ് ശ്രീകുട്ടി വീഡിയോ ആരംഭിച്ചത്.

ഏഴാം മാസം ഏഴ് കൂട്ടം പലഹാരങ്ങളുമായാണ് ‍ഞാനും അമ്മയും അച്ഛനും എന്റെ മകൾ വേദയും ബന്ധുക്കളുമെല്ലാം ചീമയെ കൂട്ടാനായി സച്ചിന്റെ വീട്ടിലേക്ക് പോയത്. വളരെ പെട്ടന്ന് തീരുമാനിച്ചതാണ് ഈ ചടങ്ങ്. അതുകൊണ്ട് ഫോട്ടോ​ഗ്രാഫറെ കിട്ടിയില്ല. നല്ല മുഹൂർത്തമുള്ള ദിവസമായതുകൊണ്ട് എല്ലാവരും തിരക്കിലാണ്. വളകാപ്പും ഏഴാം മാസ ചടങ്ങും ഒരുമിച്ചാണ് നടത്തിയത്. ഗർഭിണിയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയശേഷം വളകാപ്പ് നടത്താൻ പാടില്ലെന്ന് ആണത്രെ.

അതുകൊണ്ടാണ് രണ്ട് ചടങ്ങും ഞങ്ങൾ ഒരുമിച്ച് നടത്തുന്നത്. വളകാപ്പ് ഉണ്ടെന്ന് ഞാൻ അറിഞ്ഞത് നാല് ദിവസം മുമ്പാണ് അതുവരെ ഞങ്ങൾ കുടുംബമായി ഒരു യാത്രയിലായിരുന്നു ശ്രീകുട്ടി പറഞ്ഞു. ഞങ്ങളുടെ വീട്ടിൽ ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ വ്ലോ​ഗായി പങ്കിടുന്നതുകൊണ്ട് എല്ലാവരുടേയും അനു​ഗ്രഹം കിട്ടും. മാത്രമല്ല നല്ലൊരു ഓർമയാണെന്നും ശ്രീകുട്ടി പറഞ്ഞു.

Serial Actress Sreekutty
Photo Credit: Sreekutty / Instagram

ഞാൻ വേദയെ ​ഗർഭിണിയായിരുന്നപ്പോൾ ഇങ്ങനെയുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ല. അത് കയ്യിലിരുപ്പ് കൊണ്ട് തന്നെയാണ് എന്നത് സമ്മതിക്കുന്നു. പിന്നെ അന്നൊന്നും വളകാപ്പ് പോലുള്ളവയൊന്നും പ്രചാരത്തിലുണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിൽ നടന്ന ആദ്യത്തെ കല്യാണം പോലും ചീമയുടേത്. എല്ലാം അച്ഛൻ മാക്സിമം ​ഗ്രാന്റ് ആക്കാൻ ശ്രമിക്കാറുമുണ്ട്.

ഒന്നിനും ഒരു കുറവ് വരരുത് എന്നാണ് അച്ഛന്. കാരണം ഇനി എന്തെങ്കിലും ഫങ്ഷൻ വരണമെങ്കിൽ വേ​ദ വലുതാകണം. സച്ചിന്റെ വീട്ടിലും ആദ്യത്തെ ഫങ്ഷനാണ്. ആദ്യത്തൊയതുകൊണ്ടാണ് ഇത്ര ​ഗംഭീരമായി നടത്തിയത്. ഇനി കുഞ്ഞ് വാവ വരുന്നതാണ് ഏറ്റവും വലിയ ആഘോഷം. മാർച്ചിലാണ് ചീമയുടെ ഡ്യൂ ഡേറ്റെന്നും കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണെന്നും ശ്രീകുട്ടി പറഞ്ഞു.

വരാത്തവരെ കുറിച്ച് കമന്റിലൂടെ ചോദിക്കരുതെന്ന് മുൻകൂട്ടി ശ്രീകുട്ടി പറഞ്ഞുവെങ്കിലും ശ്രീകുട്ടിയുടെ ഭർത്താവിന്റെ കുടുംബത്തിന്റെ അസാന്നിധ്യം താരത്തിന്റെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്. ഭർത്താവിന്റെ കുടുംബത്തെ അവ​ഗണിച്ചോ എന്നുള്ള തരത്തിലാണ് കമന്റുകൾ.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X