ഉച്ച വരെ ഉറങ്ങാൻ സമ്മതിക്കുന്ന അമ്മായിയമ്മ, കണ്ടറിഞ്ഞ് ചെയ്യുന്ന മരുമകൾ; ശ്രീലക്ഷ്മി ഭാഗ്യമെന്ന് അമ്മായിയമ്മ
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സീരിയൽ താരം ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം. എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് താരം വിവാഹിതയായത്. സ്കൂൾ കാലം മുതൽ സുഹൃത്തായ ജോസ് ഷാജിയാണ് ശ്രീലക്ഷ്മിയെ താലി ചാർത്തിയത്. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ ഇളയ മകൾ ശീതളായി അഭിനയിച്ചശേഷമാണ് മോഡൽ കൂടിയായ ശ്രീലക്ഷ്മിക്ക് കുടുംബപ്രേക്ഷകരുടെ സ്നേഹം ലഭിച്ച് തുടങ്ങിയത്.
ശ്രീലക്ഷ്മിയും ജോസും രണ്ട് മത വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ട് തന്നെ മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെയാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം.

സീരിയൽ അഭിനയം തുടരാൻ എല്ലാ പിന്തുണയും നൽകുന്ന ഭർത്താവിനേയും കുടുംബത്തേയുമാണ് ശ്രീലക്ഷ്മിക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മരുമകളെ കുറിച്ച് അമ്മായിയമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് കിട്ടിയ ഭാഗ്യമാണ് ശ്രീലക്ഷ്മി എന്നാണ് ഓൺലൈൻ മീഡിയയോട് സംസാരിക്കവെ താരത്തിന്റെ ഭർത്താവിന്റെ അമ്മ പറഞ്ഞത്.
ശ്രീലക്ഷ്മി നന്നായി അടുക്കള പണി ചെയ്യും. മോൾക്ക് കുക്കിങ് ഇഷ്ടമാണ്. അവൻ (ശ്രീലക്ഷ്മിയുടെ ഭർത്താവ്) ഇപ്പോൾ ഇവിടെയില്ല. അതുകൊണ്ട് തന്നെ അവൾക്ക് സമയം കിട്ടുമ്പോഴും ബോറടിക്കുമ്പോഴും കുക്കിങ് ചെയ്യും. മാത്രമല്ല ഞങ്ങളെയൊക്കെ ഭയങ്കരമായി കെയർ ചെയ്യും. മുറിയിൽ ചെറിയ രീതിയിൽ പൊടി വന്നാൽ ഞാൻ അങ്ങനെ മൈന്റ് ചെയ്യില്ല. പക്ഷെ മമ്മിക്ക് അലർജി വരുമെന്ന് പറഞ്ഞ് തൂക്കാനും തുടയ്ക്കാനും മുന്നിട്ട് നിൽക്കും.
എന്റെ രണ്ട് മരുമക്കളും എന്റെ ഭാഗ്യമാണ് എന്നാണ് താരത്തിന്റെ അമ്മായിയമ്മ പറഞ്ഞത്. പകൽ ഒരു മണിവരെയൊക്കെ ഉറങ്ങാൻ സമ്മതിക്കുന്ന അമ്മായിയമ്മയെയാണ് തനിക്ക് കിട്ടിയിരിക്കുതെന്ന് ശ്രീലക്ഷ്മിയും പറഞ്ഞു. മമ്മി എപ്പോഴും ഒരു മണി വരെ എന്നെ ഉറക്കും. ഉച്ചയ്ക്ക് ചോറ് കഴിച്ച് കഴിയുമ്പോൾ വീണ്ടും ഉറങ്ങിക്കോളാൻ എന്നോട് പറയുമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.
ഒരു ഉദ്ഘാടനത്തിന് അതിഥിയായി എത്തിയതായിരുന്നു അമ്മായിയമ്മയ്ക്കൊപ്പം ശ്രീലക്ഷ്മി. വിവാഹശേഷം ശ്രീലക്ഷ്മി ചെയ്ത ആദ്യത്തെ ഉദ്ഘാടന ചടങ്ങ് കൂടിയായിരുന്നു. ഭർത്താവിന്റെ അസാന്നിധ്യത്തിലാണ് ശ്രീലക്ഷ്മിക്ക് കൂട്ടായി അമ്മായിയമ്മ വന്നത്. കല്യാണം കഴിഞ്ഞ ശേഷം ഇത് ആദ്യത്തെ ഉദ്ഘാടനമാണ്. ഇഷ്ടം മാത്രം എന്ന സീരിയലിലാണ് ഞാൻ അഭിനയിച്ചുകൊണ്ടിരുന്നത്.

വിവാഹത്തോടെ അതിൽ നിന്നും പിന്മാറി. കല്യാണം അടുത്തപ്പോൾ കുറച്ച് ഡേറ്റ് ഇഷ്യൂസ് വന്നതിനാലാണ് ഇഷ്ടം മാത്രം സീരിയലിൽ നിന്നും പിന്മാറിയത്. പുതിയ ചില വർക്കുകൾ വരുന്നുണ്ട്. മഴവിൽ മനോരമയിലൊക്കെയാണ്. അതിന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്. ജോസ് മുംബൈയിലാണ്. ജോലി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി പോയതാണ്.
എന്റെ വീട്ടിലൊക്കെ ഒമ്പത് മണിക്ക് എഴുന്നേൽക്കണം. പക്ഷെ എന്റെ ഭർത്താവിന്റെ വീട്ടിൽ ഒരു മണിക്ക് എണീറ്റാലും അവർക്ക് കുഴപ്പമില്ല. അവർ എന്റെ കാര്യത്തിൽ വളരെ കെയറിങ്ങാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. കുടുംബവിളക്കിന് പുറമെ സാന്ത്വനം, ചോക്ലേറ്റ്, കാര്‍ത്തിക ദീപം, കൂടത്തായി, അനിയത്തിപ്രാവ് തുടങ്ങി ഒട്ടനവധി ഹിറ്റ് സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
ട്യൂഷൻ ക്ലാസിൽ വെച്ചാണ് ശ്രീലക്ഷ്മിയും ജോസും പ്രണയത്തിലായത്. അടുപ്പം അറിഞ്ഞപ്പോൾ ഇരു വീട്ടുകാരിൽ നിന്നും എതിർപ്പുണ്ടായിരുന്നു. മതപരമായ ചടങ്ങുകളില്ലാത്ത വിവാഹമായിരുന്നുവെങ്കിലും ഹൽദി, സംഗീത് പോലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളെല്ലാം ശ്രീലക്ഷ്മിയും ജോസും ഭംഗിയായി നടത്തി. സീരിയൽ മേഖലയിൽ നിന്നുള്ള ഒട്ടനവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് താരം. ജോസ് ബാംഗ്ലൂരിൽ ലക്ചററായി ചെയ്ത് വരികയാണ്.


Click it and Unblock the Notifications











