പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഞങ്ങള്‍! സീരിയല്‍ നടി സ്റ്റെഫിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് ലിയോണ്‍

സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ നടിയാണ് സ്റ്റെഫി ലിയോണ്‍. പേര് കേള്‍ക്കുമ്പോള്‍ സണ്ണി ലിയോണുമായിട്ട് സാമ്യമുണ്ടെങ്കിലും താനുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുകയാണ് സ്റ്റെഫി. സംവിധായകന്‍ ലിയോണ്‍ കെ തോമസിന്റ ഭാര്യയായതോടെയാണ് പേരിന് മാറ്റം വന്നത്. അടുത്തിടെ ലിയോണുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്ന സ്റ്റെഫിയുടെ വീഡിയോ വൈറലായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് സിനിമാ താരങ്ങളടക്കം യൂട്യൂബ് ചാനലുകളുമായി എത്തിയിരുന്നു. കൂട്ടത്തില്‍ സ്റ്റെഫി ലിയോണുമുണ്ട്. തന്റെ ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. ഒപ്പം ഭര്‍ത്താവായ ലിയോണിനെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമൊക്കെ സ്‌റ്റെഫി പറയുന്നതും വൈറലാവുകയാണ്.

സ്റ്റെഫിയുടെയും ലിയോണിന്റെയും പ്രണയം

നാല് ഓണക്കോടി കിട്ടിയതിനെ കുറിച്ച് പറഞ്ഞായിരുന്നു സ്റ്റെഫി വീഡിയോയുമായി എത്തിയത്. ലിയോണും ഞാനും,, ഞങ്ങള്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മ്യൂസിക് ആല്‍ബത്തിനു വേണ്ടി വര്‍ക്ക് ചെയ്യാന്‍ വിളിച്ചപ്പോഴാണ് ഞങ്ങള്‍ ഇരുവരും ആദ്യമായി കണ്ടതെന്ന് സ്റ്റെഫി പറയുമ്പോള്‍ പ്രണയത്തെ കുറിച്ച് ലിയോണിനും പറയാനുണ്ട്. വീണ്ടും മറ്റൊരു വര്‍ക്കില്‍ മോഡലായി വന്നതായിരുന്നു സ്‌റ്റെഫി. ആ സമയത്ത് എനിക്ക് പ്രണയമോ ഇഷ്ടമോ ഒന്നും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഷൂട്ടിനിടെ എനിക്ക് സംവിധാനം പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞ് സ്റ്റെഫി എന്റെ അടുത്ത് വന്നു.

സ്റ്റെഫിയുടെയും ലിയോണിന്റെയും പ്രണയം

അതൊക്കെ എങ്ങനെ പഠിപ്പിക്കാനാണ്. എന്റെ ഒരു സൈഡില്‍ നിന്നോളാന്‍ പറഞ്ഞങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ അവളുടെ വഴിക്ക് പോയി. പിന്നീട് കോഴിക്കോട് ഒരു പള്ളിയില്‍ വെച്ചാണ് വീണ്ടും കാണുന്നത്. അന്ന് പുള്ളിക്കാരിയ്ക്ക് ഫോണ്‍ ഒന്നുമില്ല. ലാന്‍ഡ് ഫോണില്‍ വിളിച്ച് കുട്ടി ആരെങ്കിലും പ്രണയിക്കുന്നുണ്ടോന്ന് ചോദിച്ചു. ഇല്ലെന്നുണ്ടെങ്കില്‍ കല്യാണം കഴിക്കാനാണെന്നാണ് പറഞ്ഞു. അങ്ങനെയൊക്കെ പലരും പറയാറുണ്ട്. മേലാല്‍ ഇക്കാര്യം പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ് സ്‌റ്റെഫി ഫോണ്‍ കട്ട് ചെയ്തു.

Recommended Video

മനസമ്മതത്തിന് സൂപ്പർ ക്യൂട്ട് ലുക്കിൽ മിയ | FilmiBeat Malayalam
സ്റ്റെഫിയുടെയും ലിയോണിന്റെയും പ്രണയം

അതോടെ എല്ലാം അവിടെ കഴിഞ്ഞു. പിന്നെ ഒരു ആറ് മാസം കഴിഞ്ഞ് സ്റ്റെഫി എന്നെ ഇങ്ങോട്ട് വിളിക്കുകയാണ്. അന്ന് പറഞ്ഞ കാര്യം എനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞു. ഞാന്‍ കുറച്ച് ജാഡയൊക്കെ ഇട്ട് നിന്നുവെന്ന് ലിയോണ്‍ പറയുന്നു. 'ഞാന്‍ കുറേ ആലോചിച്ചു. പ്രാര്‍ഥിച്ചു. എനിക്ക് ചേട്ടനെ കല്യാണം കഴിക്കാന്‍ കുഴപ്പമില്ലെന്നായിരുന്നു അവള്‍ പറഞ്ഞത്. വീട്ടില്‍ ചെന്നപ്പോഴാണ് ബാക്കി കാര്യം അറിയുന്നത്. അവള്‍ എന്റെ വീട്ടിലേക്ക് ഇടക്കിടെ വിളിക്കാറുണ്ട്. മമ്മിയുടെ മോന്‍ കല്യാണം കഴിക്കണമെന്നൊക്കെ എന്നോട് പറയുന്നുണ്ട്. മോനെ കുറിച്ച് മമ്മിയുടെ അഭിപ്രായമെന്താണെന്ന് അവള്‍ ചോദിച്ചു.

സ്റ്റെഫിയുടെയും ലിയോണിന്റെയും പ്രണയം

ഇതോടെ മമ്മിക്കും താല്‍പര്യമായി തുടങ്ങി. പിന്നീട് ഒരു ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം നടത്തിയത്. അങ്ങനെ അധികം പ്രണയിച്ചു നടന്ന ജോഡികളല്ല ഞങ്ങള്‍, പക്ഷേ നല്ല സ്‌നേഹം ഉണ്ടായിരുന്നു. രണ്ടു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്. ഞാന്‍ ജോസ് മോന്‍ എന്നാണ് ചേട്ടനെ വിളിക്കുക ജോസ് മോളു എന്ന് തിരിച്ചെന്നെയും വിളിക്കും. ബോളിവുഡ് താരം സണ്ണി ലിയോണുമായി എനിക്ക് ബന്ധമുണ്ടോയെന്ന കുസൃതി നിറഞ്ഞ ചോദ്യങ്ങളെ താനിഷ്ട്ടപ്പെടുന്നുവെന്നും താരം വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X